Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹങ്ങൾ!അനിശ്ചിതത്വത്തിന്റെ 13 മണിക്കൂർ!ആലുവ പോലീസ് ക്ലബിൽ നടന്നത്

ഒടുവിൽ പതിമൂന്ന് മണിക്കൂറിന് ശേഷം അർദ്ധരാത്രി 1.15ഓടെയാണ് നടൻ ദിലീപും നാദിർഷയും ആലുവ പോലീസ് ക്ലബിൽ നിന്നും പുറത്തേക്കെത്തിയത്.

കൊച്ചി: ജൂൺ 28 ബുധനാഴ്ച ഉച്ചമുതൽ മലയാളികളുടെ എല്ലാ കണ്ണുകളും ആലുവ പോലീസ് ക്ലബിലേക്കായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചോദ്യം ചെയ്യാനായി ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് നടൻ ദിലീപ് ആലുവ പോലീസ് ക്ലബിലെത്തിയത്.

ചോദ്യം ചെയ്യലിന് പോകും മുൻപ് മാധ്യമങ്ങളോട് ഒന്നും പറയാനില്ലെന്നും, മാധ്യമ വിചാരണയ്ക്കില്ലെന്നും പറഞ്ഞ ദിലീപ്, പറയാനുള്ളതെല്ലാം പോലീസിനോട് പറയുമെന്നും വ്യക്തമാക്കി. സുഹൃത്തായ മിമിക്രി താരവും നടനും സംവിധായകനുമായ നാദിർഷയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ആലുവ പോലീസ് ക്ലബിലേക്ക് രണ്ട് വാഹനങ്ങളിലായെത്തിയ ഇരുവരും ഒരുമിച്ചാണ് അകത്തേക്ക് പ്രവേശിച്ചത്.

ആലുവ പോലീസ് ക്ലബ്....

ആലുവ പോലീസ് ക്ലബ്....

ആലുവ പോലീസ് ക്ലബിൽ എന്തുനടക്കുന്നുവെന്ന് അറിയാനായിരുന്നു എല്ലാവർക്കും ആകാംക്ഷ. ഉച്ചയ്ക്ക് 12.30ഓടെ ആലുവയിലെ വീട്ടിൽ നിന്നും കറുത്ത പോളോ കാറിലാണ് ദിലീപ് പോലീസ് ക്ലബിലെത്തിയത്. ഇതിനു തൊട്ടുമുൻപ് ചുവന്ന പോളോ കാറിൽ നാദിർഷയും എത്തിയിരുന്നു. ഒടുവിൽ ഇരുവരും ഒരുമിച്ച് ആലുവ പോലീസ് ക്ലബിനകത്തേക്ക് പ്രവേശിച്ചു.

കുടനിവർത്തി ഒബി വാനുകളും...

കുടനിവർത്തി ഒബി വാനുകളും...

ഉച്ചയ്ക്ക് മുതൽ ആലുവ പോലീസ് ക്ലബിന് മുന്നിൽ മാധ്യമപ്രവർത്തകരുടെ തിക്കുംതിരക്കുമായിരുന്നു. പോലീസ് ക്ലബിന് മുന്നിലുള്ള റോഡിൽ ചാനലുകളുടെ തത്സമയ സംപ്രേക്ഷണത്തിനുള്ള ഒബി വാനുകളും നിറഞ്ഞതോടെ ജനങ്ങളും എത്താൻ തുടങ്ങി.

ഉച്ചഭക്ഷണം...

ഉച്ചഭക്ഷണം...

അറുപതോളം മാധ്യമപ്രവർത്തകർ ക്ലബിനകത്ത് നടക്കുന്നതെന്താണെന്ന് അറിയാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതിനിടെ പോലീസുകാർക്കും ദിലീപിനും നാദിർഷയ്ക്കുമുള്ള ഉച്ചഭക്ഷണം ആലുവ പോലീസ് ക്ലബിലേക്കെത്തിയതോടെ ചോദ്യം ചെയ്യൽ ഉടൻ അവസാനിക്കില്ലെന്ന് വ്യക്തമായി.

ഇടവേളയ്ക്ക് ശേഷം...

ഇടവേളയ്ക്ക് ശേഷം...

ഉച്ചഭക്ഷണത്തിന് ശേഷം അൽപസമയത്തെ ഇടവേള കഴിഞ്ഞാണ് ചോദ്യം ചെയ്യൽ പുനരാരംഭിച്ചത്. ഇതിനിടെ റൂറൽ എസ്പി എവി ജോർജ് ക്ലബിന് പുറത്തേക്കെത്തിയതോടെ ചോദ്യം ചെയ്യൽ പൂർത്തിയായെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ മാധ്യമങ്ങളോട് ഒന്നും പറയാൻ കൂട്ടാക്കാതെ അദ്ദേഹം വാഹനത്തിൽ കയറി പുറത്തേക്ക് പോയി.

കാത്തിരിപ്പ്...

കാത്തിരിപ്പ്...

പോലീസ് വാഹനങ്ങൾ ക്ലബിൽ നിന്ന് അകത്തേക്കും പുറത്തേക്കും പോയി കൊണ്ടിരിക്കുന്നു. വൈകീട്ട് നാലരയോടെ റൂറൽ എസ്പി എവി ജോർജ് ക്ലബിലേക്ക് തിരിച്ചെത്തി.

മണിക്കൂറുകൾ പിന്നിടുന്നു...

മണിക്കൂറുകൾ പിന്നിടുന്നു...

വൈകീട്ട് ആറു മണിക്ക് അമ്മയുടെ എക്സിക്യൂട്ടിവ് യോഗം നടക്കുന്നതിനാൽ അതിനുമുൻപ് ദിലീപ് പുറത്തുവരുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ട്രഷററായ ദിലീപ് പങ്കെടുക്കാതെ അമ്മയുടെ യോഗം ആരംഭിക്കുകയും ചെയ്തു.

മാധ്യമപ്രവർത്തകരും...

മാധ്യമപ്രവർത്തകരും...

ഓരോ നിമിഷവും ലൈവ് കൊടുക്കുന്ന തിരക്കിലായിരുന്നു ദൃശ്യമാധ്യമ പ്രവർത്തകർ. ആലുവ പോലീസ് ക്ലബിന് പുറത്ത് നടന്നും ഇരുന്നും സമയം തള്ളിനീക്കിയ മാധ്യമ പ്രവർത്തകരിൽ മിക്കവരും ബിസ്ക്കറ്റും ബ്രഡുമെല്ലാം കഴിച്ചാണ് വിശപ്പടക്കിയത്.

സിദ്ദീഖും നാദിർഷയുടെ സഹോദരനും....

സിദ്ദീഖും നാദിർഷയുടെ സഹോദരനും....

രാത്രിയായതോടെയാണ് നടൻ സിദ്ദീഖും നാദിർഷയുടെ സഹോദരൻ സമദും ആലുവ പോലീസ് ക്ലബിലേക്കെത്തിയത്. ക്ലബിന് മുന്നിൽ കാത്തുനിന്ന ഇവരെ ആദ്യം അകത്തേക്ക് കടത്തിവിട്ടില്ല. ഒടുവിൽ നാദിർഷയുടെ സഹോദരനെ മാത്രമാണ് അകത്തേക്ക് കടത്തിവിട്ടത്. സഹപ്രവർത്തകനെ കാണാൻ വന്നതാണെന്നാണ് നടൻ സിദ്ദീഖ് മാധ്യമങ്ങളോട് പറഞ്ഞത്.

അഭ്യൂഹങ്ങളും....

അഭ്യൂഹങ്ങളും....

ഇതിനിടെ നിരവധി അഭ്യൂഹങ്ങളും പരന്നിരുന്നു. ഒമ്പത് മണിയോടെ ആലുവ മജിസ്ട്രേറ്റിനോട് തയ്യാറായിരിക്കാൻ പോലീസ് നിർദേശിച്ചെന്നും, ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ പോകുന്നുവെന്നും വരെ അഭ്യൂങ്ങൾ പരന്നു.

ഒടുവിൽ...

ഒടുവിൽ...

ഒടുവിൽ പതിമൂന്ന് മണിക്കൂറിന് ശേഷം അർദ്ധരാത്രി 1.15ഓടെയാണ് നടൻ ദിലീപും നാദിർഷയും ആലുവ പോലീസ് ക്ലബിൽ നിന്നും പുറത്തേക്കെത്തിയത്. വിശദമായി മൊഴിയെടുത്തെന്നും, താൻ ആത്മവിശ്വാസത്തിലാണെന്നുമാണ് ദിലീപ് മാധ്യമങ്ങളോട് പറഞ്ഞത്. വ്യാഴാഴ്ച നടക്കുന്ന അമ്മ ജനറൽ ബോഡിയിൽ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+