ദിലീപ് എന്ന 'ബിസിനസ് ഡോൺ';മഞ്ജുവിന്റെ പേരിൽ മഞ്ജുനാഥ,ഗ്രാൻഡ് പ്രൊഡക്ഷൻസ്,!ദേ പുട്ടും ഡി സിനിമാസും!

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: ആലുവ പുഴയോരത്തെ ആ കൊച്ചു വീട്ടിൽ നിന്നും മലയാള സിനിമാ ലോകത്തെ നിയന്ത്രിക്കുന്ന അധിപനായി മാറിയ ഗോപാലകൃഷ്ണൻ എന്ന ദിലീപ് ബിസിനസ് മേഖലയിലും അഗ്രകണ്യൻ. സിനിമാ വ്യവസായത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല ദിലീപിന്റെ ബിസിനസ് സാമ്രാജ്യം.

ദേ ഗോതമ്പുണ്ട! നടൻ ദിലീപ് റിമാൻഡിൽ, ഇനി ആലുവ സബ് ജയിലിലേക്ക്,ഭയപ്പെടാനില്ലെന്ന് ദിലീപ്...

വെൽക്കം ടു ആലുവ സബ് ജയിൽ! ദിലീപിനെ കൂവി വിളിച്ച് ജനങ്ങൾ, ആലുവയ്ക്ക് അപമാനമെന്ന് നാട്ടുകാർ

നടൻ എന്ന നിലയിൽ മാത്രമല്ല ദിലീപ് തന്റെ കഴിവ് തെളിയിച്ചത്. സിനിമാ നിർമ്മാണം, വിതരണം, തിയേറ്റർ വ്യവസായം, ഹോട്ടൽ ബിസിനസ്, ടൂറിസം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലയിലും ദിലീപ് തന്റെ സാന്നിദ്ധ്യമറിയിച്ചിരുന്നു. മെഗാ ഹിറ്റ് സിനിമയായ മീശമാധവന് ശേഷമാണ് ദിലീപ് നിർമ്മാണരംഗത്തേക്ക് കടക്കുന്നത്. സഹോദരൻ അനൂപുമായി ചേർന്ന് ആരംഭിച്ച ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്ന സിനിമാ നിർമ്മാണകമ്പനിയായിരുന്നു ദിലീപിന്റെ ആദ്യ ബിസിനസ് സംരഭം.

ഗ്രാൻഡ് പ്രൊഡക്ഷൻസ്...

ഗ്രാൻഡ് പ്രൊഡക്ഷൻസ്...

മീശമാധവന്റെ വൻ വിജയത്തിന് ശേഷമാണ് ദിലീപ് സ്വന്തമായി നിർമ്മാണക്കമ്പനി ആരംഭിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. തുടർന്ന് സഹോദരൻ അനൂപിനെയും പങ്കാളിയാക്കി ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്ന പേരിൽ സ്വന്തം നിർമ്മാണക്കമ്പനി ആരംഭിച്ചു.

അദ്യ ചിത്രം സിഐഡി മൂസ...

അദ്യ ചിത്രം സിഐഡി മൂസ...

ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യം പുറത്തിറങ്ങിയ സിഐഡി മൂസ എന്ന ചിത്രം ആ വർഷത്തെ സൂപ്പർ ഹിറ്റായിരുന്നു. ആരും കൊതിക്കുന്ന സ്വപ്നതുല്യമായ തുടക്കമാണ് ദിലീപ് എന്ന നിർമ്മാതാവിന് സിഐഡി മൂസയിലൂടെ ലഭിച്ചത്.

മഞ്ജുവിന്റെ പേരിലും...

മഞ്ജുവിന്റെ പേരിലും...

ഗ്രാൻഡ് പ്രൊഡക്ഷൻസിന് പിന്നാലെയാണ് അന്നത്തെ ഭാര്യ മഞ്ജു വാര്യരുടെ പേരിൽ മഞ്ജുനാഥ എന്ന പേരിലും നിർമ്മാണക്കമ്പനി ആരംഭിക്കുന്നത്.

പുതിയ തന്ത്രങ്ങൾ...

പുതിയ തന്ത്രങ്ങൾ...

സിനിമാരംഗത്ത് ആരും ഇതുവരെ പയറ്റാത്ത തന്ത്രങ്ങളുമായാണ് ദിലീപ് ചുവടുറപ്പിച്ചത്. സിനിമയിൽ അഭിനയിക്കുന്നതിന്റെ പ്രതിഫലം കുറച്ച് പകരം സിനിമയുടെ വിതരണാവകാശം സ്വന്തമാക്കുന്നതായിരുന്നു ദിലീപിന്റെ പുത്തൻതന്ത്രം.

മായാമോഹിനിയിലൂടെ...

മായാമോഹിനിയിലൂടെ...

ദിലീപ് പെൺവേഷത്തിൽ അഭിനയിച്ച മായാമോഹിനി എന്ന ചിത്രത്തിലാണ് ഈ പുത്തൻതന്ത്രം ആദ്യമായി പയറ്റിയത്. തുടർന്നങ്ങോട്ട് മിക്ക സിനിമകളിലും പ്രതിഫലവും വിതരണാവകാശവും എന്നത് പതിവായി മാറി.

സഹോദരങ്ങളും ബന്ധുക്കളും...

സഹോദരങ്ങളും ബന്ധുക്കളും...

തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതോടൊപ്പം സഹോദരങ്ങളെയും ബന്ധുക്കളെയും കൂടെക്കൂട്ടാനും ദിലീപ് മറന്നില്ല. സഹോദരൻ അനൂപിനും സഹോദരീ ഭർത്താവിനും പരിപൂർണ്ണ സ്വാതന്ത്ര്യമാണ് അദ്ദേഹം നൽകിയത്.

ഡി സിനിമാസ്...

ഡി സിനിമാസ്...

ചാലക്കുടിയിലെ ആദ്യത്തെ മൾട്ടിപ്ലക്സ് തീയേറ്റർ കോംപ്ലക്സായ ഡി സിനിമാസിലൂടെ ദിലീപ് തീയേറ്റർ വ്യവസായത്തിലേക്കും രംഗപ്രവേശം ചെയ്തു. ഇതോടെ എ ക്ലാസ് തീയേറ്റർ ഉടമകളുടെ സംഘടനയിലും ദിലീപിന് പ്രധാനപ്പെട്ട സ്ഥാനം ലഭിച്ചു.

സിനിമാരംഗത്തെ ഓൾറൗണ്ടർ...

സിനിമാരംഗത്തെ ഓൾറൗണ്ടർ...

അഭിനയം,നിർമ്മാണം,വിതരണം,തീയേറ്റർ വ്യവസായം എന്നീ മേഖലകളിൽ ശക്തമായ സാന്നിദ്ധ്യമായതോടെ മലയാളം സിനിമാ ലോകത്തെ നിയന്ത്രിക്കുന്ന ഓൾറൗണ്ടാറായി ദിലീപ് മാറുകയായിരുന്നു.

ദേ പുട്ടിലൂടെ...

ദേ പുട്ടിലൂടെ...

മിക്ക സിനിമാ താരങ്ങളും ആദ്യം ചെയ്യുന്ന ഹോട്ടൽ ബിസിനസിലേക്ക് ദിലീപ് ഏറ്റവും അവസാനമാണ് എത്തിയത്. കൊച്ചിയിൽ ദേ പുട്ട് എന്ന പേരിൽ റെസ്റ്റോറന്റ് ആരംഭിച്ചായിരുന്നു ഹോട്ടൽ വ്യവസായ രംഗത്ത് ദിലീപ് ഹരിശ്രീ കുറിച്ചത്.

ദേ പുട്ട് വളരുന്നു...

ദേ പുട്ട് വളരുന്നു...

കൊച്ചിയിലെ ദേ പുട്ട് ഹിറ്റായതോടെ കോഴിക്കോടും ശാഖ ആരംഭിച്ചു. രണ്ട് റെസ്റ്റോറന്റുകളിലും വൻ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. അതോടെ ഹോട്ടൽ വ്യവസായ രംഗത്തും ദിലീപ് എന്ന ബിസിനസ് മാൻ അറിയപ്പെട്ടു.

ദുബായിലേക്കും...

ദുബായിലേക്കും...

കോഴിക്കോടിന് പിന്നാലെ തിരുവനന്തപുരത്ത് ഒരു സംവിധായകൻ ആരംഭിച്ച ഹോട്ടൽ ഏറ്റെടുത്ത് ദേ പുട്ട് ആരംഭിക്കാൻ ശ്രമിച്ചിരുന്നെങ്കിലും അവസാനനിമിഷം ഉപേക്ഷിച്ചു. പിന്നീട് ദുബായിൽ ശാഖ ആരംഭിക്കാൻ തീരുമാനിച്ചു. ദുബായ് ശാഖയുടെ ഉദ്ഘാടനത്തിന് ഒരുങ്ങുന്ന സമയത്താണ് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയരുന്നത്.

കൊച്ചി രാജാവും റിയൽ എസ്റ്റേറ്റും...

കൊച്ചി രാജാവും റിയൽ എസ്റ്റേറ്റും...

ആലപ്പുഴയിലെ കായലുകളിൽ 'കൊച്ചി രാജാവ്' എന്ന പേരിൽ സർവ്വീസ് നടത്തുന്ന ഹൗസ് ബോട്ടുകളും ദിലീപിന്റെ ഉടമസ്ഥതയിലുള്ളതാണ്. കൂടാതെ കൊച്ചി കേന്ദ്രീകരിച്ചുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകളിലും ദിലീപിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു.

English summary
actor dileep's business ventures.
Please Wait while comments are loading...