Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് പണി തുടങ്ങി; 'ഇല്ലാക്കഥ'കള്‍ മെനഞ്ഞവരെ വിടില്ല... ബൈജു പൗലോസിനടക്കം നോട്ടീസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലേക്ക് അടുക്കുന്ന വേളയിലാണ് ഗുരുതരമായ വെളിപ്പെടുത്തലുണ്ടായത്. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്ര കുമാര്‍, കേസിലെ പ്രതിയായ പള്‍സര്‍ സുനിയുടെ അമ്മ എന്നിവരാണ് ദിലീപിന് തിരിച്ചടിയാകുന്ന പ്രതികരണങ്ങള്‍ മാധ്യമങ്ങളോട് നടത്തിയത്. ഇതോടെ വീണ്ടും അന്വേഷണം ആരംഭിക്കാന്‍ തീരുമാനിക്കുകയും പുതിയ സംഘത്തെ നിയോഗിക്കുകയും ചെയ്തു.

കേസിന്റെ വിചാരണ അടുത്ത മാസം തീരില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദിലീപ് പുതിയ നീക്കം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. തനിക്കെതിരായ ഗൂഡാലോചനയാണ് നടന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം വക്കീല്‍ നോട്ടീസ് അയച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

1

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ഫെബ്രുവരി 16നകം തീര്‍ത്ത് വിധി പറയണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. ഇതുപ്രകാരം അതിവേഗം സാക്ഷി വിസ്താരം നടക്കുകയായിരുന്നു. 300ഓളം സാക്ഷികളുള്ള കേസില്‍ 150ലധികം പേരെ വിസ്തരിച്ചു. പ്രധാന സാക്ഷികളില്‍ പലരും സിനിമാ മേഖലയില്‍ തിരക്കുള്ളവരായതിനാല്‍ വിസ്താരം വൈകാനും കാരണമായി.

2

പ്രോസിക്യൂഷന്‍ സാക്ഷികളില്‍ പലരും വിചാരണ വേളയില്‍ കൂറുമാറിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടെയാണ് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുണ്ടായത്. ദിലീപിന്റെ വാദങ്ങളെ പൊളിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്‍. ഇതോടെയാണ് വീണ്ടും അന്വേഷണം എന്നതിലേക്ക് സര്‍ക്കാര്‍ എത്തിയത്. പുതിയ സംഘത്തെ അന്വേഷണത്തിന് നിയോഗിക്കുകയും ചെയ്തു.

3

പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ നേരത്തെ അറിയാമെന്നായിരുന്നു ബാലചന്ദ്ര കുമാറിന്റെ ഒരു വെളിപ്പെടുത്തല്‍. നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവായ വീഡിയോ ദിലീപ് വീട്ടില്‍ വച്ച് കണ്ടുവെന്നും ഒരു വിഐപിയാണ് ഇത് കൊണ്ടുവന്നതെന്നും ബാലചന്ദ്ര റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് കേസില്‍ പുതിയ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.

4

രഹസ്യങ്ങള്‍ പുറത്തുപറയാതിരിക്കാന്‍ ദിലീപ് തന്നെ ബന്ധപ്പെട്ടുവെന്നും തിരുവനന്തപുരത്ത് ഹോട്ടലില്‍ എത്തി തന്നെ വിളിച്ചെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു. പുതിയ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. അന്വേഷിച്ച് ഈ മാസം 20നകം റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു.

5

ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കുന്നത്. ഇന്ന് പോലീസ് ഓഫീസര്‍മാര്‍ കൊച്ചിയില്‍ യോഗം ചേര്‍ന്ന് ഏത് തരത്തില്‍ നീക്കങ്ങള്‍ ആരംഭിക്കണമെന്ന് ചര്‍ച്ച ചെയ്തു. കേസില്‍ ആരൊക്കെ ചോദ്യം ചെയ്യണം, രഹസ്യമൊഴി രേഖപ്പെടുത്തേണ്ടത് ആരൊക്കെ എന്നീ കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്തുവെന്നാണ് സൂചന.

6

അതിനിടെയാണ് പള്‍സര്‍ സുനിയുടെ അമ്മ ദിലീപിനെതിരെ മാധ്യമങ്ങളോട് ചില വെളിപ്പെടുത്തല്‍ നടത്തിയത്. തന്റെ മകനെ കുടുക്കിയതാണെന്നും അവനല്ലെങ്കില്‍ മറ്റാരെങ്കിലും ഇത് ചെയ്യുമായിരുന്നു എന്നും ആക്രമിക്കപ്പെട്ട നടിയെ കണ്ടാല്‍ എല്ലാം തുറന്നുപറയുമെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയാണ് ആദ്യം പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ടത്. പിന്നീടാണ് അന്വേഷണം തുടങ്ങിയതും.

പുതുവര്‍ഷത്തില്‍ നടി മീനയെ തേടി വന്ന അതിഥി ചില്ലറക്കാരനല്ല; പറപ്പിക്കുമെന്ന് തുറന്ന് പറഞ്ഞ് നടി

7

തന്റെ പ്രതിഛായ നശിപ്പിക്കാന്‍ ഗൂഢാലോചന നടന്നുവെന്നാണ് ദിലീപിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. കേരള പ്രോസിക്യൂട്ടര്‍ ഓഫീസ്, ഡിവൈഎസ്പി ബൈജു പൗലോസ്, ബാലചന്ദ്ര കുമാര്‍, നികേഷ് കുമാര്‍, റിപ്പോര്‍ട്ടര്‍ ടിവി എന്നിവര്‍ക്കാണ് നോട്ടീസ്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണ് എന്ന് തെളിയുന്ന വേളയിലാണ് ഇത്തരം നീക്കങ്ങള്‍ നടന്നതെന്നും താരം കുറ്റപ്പെടുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+