Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന്റെ ആ ഖത്തര്‍ യാത്ര എന്തിന്? വിഐപിയ്ക്കും നടിയോട് വ്യക്തിവിരോധമെന്ന് അന്വേഷണ സംഘം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും പ്രതികള്‍ വിദേശത്തും ഗൂഢാലോചന നടത്തിയതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇത് സ്ഥിരീകരിക്കുന്നതിനായി കേസിലെ എട്ടാം പ്രതിയായ ദിലീപ് 2018 സെപ്റ്റംബര്‍ 20 മുതലും 2019 ഫെബ്രുവരി 13 മുതലും ഒരാഴ്ച വീതം നടത്തിയ ഖത്തര്‍ യാത്രകളുടെ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിക്കുമെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഢാലോചനയില്‍ പങ്കാളിയായതായി സംശയിക്കുന്ന വി ഐ പിക്കും അക്രമിക്കപ്പെട്ട നടിയോട് വ്യക്തിവിരോധമുണ്ടെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഇത് സ്ഥിരീകരിക്കാന്‍ നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. രണ്ട് തവണയും കേസിന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ് നേടിയാണു ദിലീപ് ഖത്തറിലേക്കുള്ള യാത്ര നടത്തിയത്.

1

ഈ സമയം ഖത്തറിലുള്ള ഒരു മലയാളി വ്യവസായിയെ ദിലീപ് നിരവധി തവണ സന്ദര്‍ശിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേസിലെ പ്രധാനപ്പെട്ട സാക്ഷികളുടെ കൂറുമാറ്റവുമായി ഇതിനു ബന്ധമുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. കേസിലെ വിചാരണ ആരംഭിച്ച ശേഷം ദിലീപുമായി അടുപ്പമുള്ള ഒരു വ്യവസായി നടത്തിയ സാമ്പത്തിക ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം ലഭിച്ച ഉടന്‍ വി ഐ പി പരിവേഷമുള്ള ഒരു വ്യവസായി ദിലീപിന്റെ വീടു സന്ദര്‍ശിച്ചതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറയുന്നുണ്ട്.

2

ഇത് പ്രകാരം നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് 2017 നവംബര്‍ 15 ന് ഈ വ്യവസായി ദിലീപിന്റെ വീട്ടിലെത്തി കൈമാറിയെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അങ്ങനെയാണെങ്കില്‍ കൃത്യം നടന്ന 2017 ഫെബ്രുവരി 17 നു പള്‍സര്‍ സുനി മൊബൈലില്‍ ഷൂട്ട് ചെയ്ത രംഗങ്ങള്‍ പ്രവാസി വ്യവസായിയുടെ പക്കല്‍ എത്തിച്ചത് ആരാണെന്നും അന്വേഷിക്കേണ്ടതുണ്ട്. പള്‍സര്‍ സുനിയുടെ മൊഴിയനുസരിച്ചു കൊച്ചിയിലെ അഭിഭാഷകനെയാണ് ഈ ദൃശ്യങ്ങള്‍ ഏല്‍പിച്ചത്. ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്നാണ് അഭിഭാഷകന്‍ നല്‍കിയ മൊഴി.

3

അതേസമയം കേസില്‍ പറയുന്ന വി ഐ പിയെ പൊലീസ് തിരിച്ചറിഞ്ഞുവെന്നാണ് വിവരം. വി ഐ പിയെ കുറിച്ച് വെളിപ്പെടുത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ഫോട്ടോ കണ്ടപ്പോഴാണ് തിരിച്ചറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് പോലീസ് ഇയാളെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് ഇയാള്‍ മുങ്ങിയിരിക്കുകയാണത്രെ. വി ഐ പിയെ തിരിച്ചറിഞ്ഞു എന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായി മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ദിലീപുമായി അടുപ്പമുള്ള ചിലരുടെ ദൃശ്യങ്ങളാണ് പോലീസ് ബാലചന്ദ്ര കുമാറിനെ കാണിച്ചത്. ഇതില്‍നിന്ന് വി ഐ പിയെ തിരിച്ചറിഞ്ഞു.

4

നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്‍ വി ഐ പിയെ ഇക്ക എന്ന് വിളിച്ചുവെന്ന ബാലചന്ദ്ര കുമാറിന്റെ മൊഴിയാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. ഇരട്ട പേര് പോലെയാണ് ഇയാളെ എല്ലാവരും ഇങ്ങനെ വിളിച്ചിരുന്നതെന്ന് പോലീസ് പിന്നീടാണ് അറിഞ്ഞത്. ദിലീപിന്റെ വീട്ടില്‍ ഇയാള്‍ക്ക് ലഭിച്ച പ്രാധാന്യം കണ്ട് ബാലചന്ദ്രകുമാറിന് വി ഐ പിയാണെന്ന് തോന്നിയതാകാമെന്നാണ് പോലീസ് വിലയിരുത്തല്‍. എന്തായാലും കേസിലെ വി ഐ പിയെ വൈകാതെ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.

5

അതിന് മുമ്പ് ശബ്ദ സാംപിള്‍ പരിശോധന പൂര്‍ത്തിയാക്കും. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തി എന്ന കേസില്‍ ആദ്യ അറസ്റ്റ് വി ഐ പിയെ ആകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ദിലീപ് ഒന്നാം പ്രതിയായ കേസില്‍ ആറാം പ്രതിയാണ് വി ഐ പി. ദിലീപിന്റെ സഹോദരന്‍ അനൂപ്, അളിയന്‍ സൂരജ് ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ പ്രതികളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+