കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടനും സംഗീതജ്ഞനുമായ ഹരിനാരായണൻ അന്തരിച്ചു; പ്രശസ്ത മൃദംഗ വാദകനായിരുന്നു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: തബല-മൃദംഗ വാദകന്‍ സംവിധായകന്‍ നടന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ഹരി നാരായണൻ അന്തരിച്ചു. അമ്പത്തേഴ് വയസ്സായിരുന്നു. ശനിയാഴ്ച വൈകീട്ട് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

<strong>വയനാടിൽ നിരവധി സര്‍ക്കാര്‍ ഓഫീസുകളും ആരോഗ്യകേന്ദ്രവും വെള്ളത്തില്‍ മുങ്ങി; ഫയലുകളും മരുന്നുകളും നശിച്ചു; കോടികളുടെ നാശനഷ്ടം</strong>വയനാടിൽ നിരവധി സര്‍ക്കാര്‍ ഓഫീസുകളും ആരോഗ്യകേന്ദ്രവും വെള്ളത്തില്‍ മുങ്ങി; ഫയലുകളും മരുന്നുകളും നശിച്ചു; കോടികളുടെ നാശനഷ്ടം

ജോണ്‍ അബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാന്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിൽ തബലവാദകനായ ഹരി എന്ന കഥാപാത്രത്തെയായിയിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. മൂന്നരവര്‍ഷത്തോളം കലാമണ്ഡലത്തില്‍ മൃദംഗവാദകനായി ജോലി നോക്കിയിട്ടുണ്ട്. പിന്നീട് ജോണ്‍ അബ്രഹാമിന്റെ അടുത്ത സുഹൃത്താവുകയായിരുന്നു.

Hari Narayanan

അടുത്തകാലത്തിറങ്ങിയ നീലാകാശം പച്ചക്കടൽ, മസാല റിപ്പബ്ലിക്, ചാർലി, കിസ്മത് എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലും നാടകരംഗത്തും സജീവ സാന്നിധ്യമായിരുന്നു ഹരിനാരായണൻ. നിരവധി വേദികളിൽ മൃദംഗം അവതരിപ്പിച്ചിട്ടുണ്ട്. അരാജകവാദിയായാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്.

English summary
Kozhikode Local News Hari Narayanan passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X