ഇന്നസെന്റ് ജീവന്‍ പിടിച്ച് നിർത്തുന്നത് എക്മോയിലൂടെ: പ്രതീക്ഷ, എന്താണ് എക്മോ എന്ന് അറിയാം
കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ് മുന്‍ എംപിയും നടനുമായ ഇന്നസെന്റ്. മാർച്ച് മൂന്നിനാണ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞിട്ടുണ്ട് കൃതൃമ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ചികിത്സ തുടരുന്നതെന്നാണ് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ ഇന്നസെന്റിന്റെ ആരോഗ്യത്തെ സംബന്ധിച്ച വ്യാജ പ്രചരണങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

താരത്തിന്റെ ആരോഗ്യനില സംബന്ധിച്ച് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ രണ്ട് മെഡിക്കൽ ബുള്ളറ്റിനാണ് ആശുപത്രി അധികൃതർ പുറത്ത് വിട്ടത്. മൂന്നാം തിയതി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇന്നസെന്റിന്റെ ആരോഗ്യനിലയിൽ ഇടയ്ക്ക് നേരിയ പുരോഗതിയുണ്ടായിരുന്നു. എന്നാല്‍ വീണ്ടും അതീവ ഗുരുതരാവസ്ഥയിലായതോടെ അത്യാഹിത വിഭാഗത്തില്‍ എക്മോ (എക്സ്‍ട്രകോര്‍പോറിയല്‍ മെംബ്രേൻ ഓക്സിജനേഷൻ) സപ്പോര്‍ട്ടിലാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ചികിത്സ തുടരുന്നത്.
എന്താണ് എക്മോ ചികിത്സ?
ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനം മെഡിക്കല്‍ ഉപകരണങ്ങള്‍ ഏറ്റെടുക്കുന്ന രൂതിയാണ് എക്മോ ചികിത്സ. രക്തത്തില്‍ കൃത്യമായ പമ്പിങ് നടക്കുന്നതിനാല്‍ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറയുന്നത് ഒഴിവാക്കാനാകും. ഇതിലൂടെ ഹൃദയത്തിനും ശ്വാസകോശത്തിനും വിശ്രമം ലഭിക്കുകയും ചെയ്യുമെന്നും വിദഗ്ധർ പറയുന്നു.
ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം നിലച്ച് മരണത്തിന് കീഴടങ്ങുന്ന സാഹചര്യം ഒഴിവാക്കി ഈ അവയവങ്ങളുടെ പ്രവര്‍ത്തനം ശരീരത്തിന് പുറത്ത് എക്‌മോ മെഷീനിലേക്ക് മാറ്റുകയും രോഗാവസ്ഥയെ ചികിത്സിച്ച് ഭേദമാക്കുകയും ചെയ്യുന്ന ഈ ചികിത്സ ഇന്ന് കേരളത്തിലെ വിവിധ ആശുപത്രികളില്‍ ലഭ്യമാണ്.
ഹൃദയത്തിന്റെ വലത് അറയിലേക്കു പോകുന്ന അശുദ്ധ രക്തത്തെ പ്രത്യേക ട്യൂബ് വഴി വലിച്ചെടുത്ത് ഓക്സജനേറ്റ് ചെയ്തു മഹാധമനിയിൽ രക്തചംക്രമണത്തിന് ആവശ്യമായ സമ്മർദ്ദത്തിൽ തിരികെ നൽകുന്ന പ്രക്രിയയാണ് എക്മോ ചികിത്സ. നേരത്തെ, കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഗർഭിണിയായ യുവതിയെ എക്മോ ചികിത്സയിലൂടെ ജീവതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നിരുന്നു.
രക്തസമ്മർദ്ദം അപകടകരമായ വിധം കുറഞ്ഞു പോവുകയും ഹൃദയപേശികൾക്കു ചലനക്കുറവ് വരുന്ന സ്ട്രെസ് കാർഡിയോമയോപ്പതി ഉണ്ടാവുകയും ചെയ്ത യുവതിയെ എക്മോയിലേക്ക് മാറ്റുകയായിരുന്നു. ഹൃദയത്തിന്റെ ജോലിഭാരം 85 % യന്ത്രം ഏറ്റെടുത്തതോടെ ഹൃദയത്തിനും ശ്വാസകോശത്തിനും വിശ്രമം നൽകാനായി. മൂന്ന് ദിവസം ഈ നിലയില്‍ തുടന്നതോടെ ഹൃദയവും ശ്വാസകോശവും ശക്തിപ്രാപിക്കുകയും അഞ്ചാം ദിവസം രോഗിയെ എക്മോയില്‍ നിന്നും മാറ്റുകയുമായിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications