പിസി ജോർജ്ജിനെ പൊരിച്ച് ജയസൂര്യയുടെ കിടിലൻ മറുപടി! 'മര്യാദയൊക്കെ സിനിമ കണ്ടിട്ട് തീരുമാനിക്കാം ജോര്‍ജ്ജേട്ടാ'

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന സിനിമയുടെ പേരിനെ ചൊല്ലിയാണ് ഇപ്പോള്‍ കേരളത്തിലെ പ്രധാന വിവാദങ്ങളില്‍ ഒന്ന്. ജയസൂര്യ നാകനാകുന്ന സിനിമ യേശുക്രിസ്തുവിനേയും ക്രിസ്ത്യാനികളേയും അപമാനിക്കുന്നതാണെന്നാണ് ചില ക്രൈസ്തവ സംഘടനകളുടെ ആക്ഷേപം. ഇതൊരു വിവാദമായി ഉയര്‍ന്നുവരവേ ആണ് പിസി ജോര്‍ജ്ജിന്റെ രംഗപ്രവേശനം.

നാദിര്‍ഷയേയും കൂട്ടരേയും നന്നാക്കിയിട്ടേ പോകൂ എന്ന വാശിയിലാണ് പിസി ജോര്‍ജ്ജ്. എന്തായാലും ജോര്‍ജ്ജിന്റെ വിദ്വേഷ പരാമര്‍ശങ്ങള്‍ക്ക് നടന്‍ ജയസൂര്യ കുറിക്കുകൊള്ളുന്ന മറുപടി അപ്പോള്‍ തന്നെ കൊടുക്കുകയും ചെയ്തു.

പിറന്നാൾ ദിനത്തിൽ ചുവപ്പിൽ സുന്ദരിയായി മാളവിക; ചിത്രങ്ങൾ കാണാം

1

'ഈശോ' എന്ന പേരില്‍ സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല എന്നൊക്കെയാണ് പിസി ജോര്‍ജ്ജിന്റെ വെല്ലുവിളി. കടുത്ത വിദ്വേഷ പരാമര്‍ശങ്ങള്‍ ആയിരുന്നു റിപ്പോര്‍ട്ടര്‍ ടിവിയുടെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു ജോര്‍ജ്ജിന്റെ ഈ വെല്ലുവിളിയും മറ്റും. കുറച്ച് ദിവസങ്ങളായി പിസി ജോര്‍ജ്ജ് ഇത്തരത്തിലുള്ള പല പരാമര്‍ശങ്ങളും നടത്തിവരുന്നുണ്ട്.

2

എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത സിനിമ താരം ജയസൂര്യ പിസി ജോര്‍ജ്ജിന്റെ ഈ പരാമര്‍ശങ്ങള്‍ കേട്ട് വെറുതേയിരിക്കാന്‍ തയ്യാറായിരുന്നില്ല. കുറിയ്ക്ക് കൊള്ളുന്ന മറുപടി തന്നെയാണ് താരം പിസി ജോര്‍ജ്ജിന് നല്‍കിയത്. 'ജോര്‍ജ്ജേട്ടന്‍ എത്രയോ തവണ എംഎല്‍എ ആയ വ്യക്തിയല്ലേ. എല്ലാവരും കൂടി വോട്ട് ചെയ്തല്ലേ ജോര്‍ജ്ജേട്ടന്‍ എംഎല്‍എ ആയത്' എന്നായി ജയസൂര്യയുടെ ചോദ്യം.

3

അങ്ങനെ ഒരു ചോദ്യത്തിന് മുന്നില്‍ പതറുന്ന ആളല്ലല്ലോ പിസി ജോര്‍ജ്ജ്. തനിക്ക് വര്‍ഗ്ഗീയതയില്ല എന്നായി അടുത്തത്. എല്ലാവരുടേയും വോട്ട് വാങ്ങി തന്നെയാണ് ജയിച്ചുവന്നത്. താന്‍ മുസ്ലീമും ഹിന്ദുവും ക്രിസ്ത്യാനിയും ആണെന്ന് വരെ പറഞ്ഞുകളഞ്ഞു. ഓരോ കലാകാരന്‍മാരും ഇങ്ങനെ തന്നെ ആണെന്ന കുറിക്കുകൊള്ളുന്ന മറുപടിയാണ് പിസി ജോര്‍ജ്ജിന് ജയസൂര്യ നല്‍കിയത്.

4

അങ്ങനെ കുറിക്കുകൊള്ളുന്ന മറുപടി കിട്ടുന്നത് പിസി ജോര്‍ജ്ജിന് തീരെ ഇഷ്ടമുള്ള കാര്യമല്ല. സാധാരണ ഗതിയില്‍ വായില്‍ തോന്നുന്നത് വിളിച്ചുപറഞ്ഞ്, എതിര്‍പക്ഷത്തുള്ള ആളെ അപമാനിക്കലാണ് പതിവ്. എന്തായാലും ഇത്തവണ അത്ര കടന്നുപോയില്ല. കലാകാരനാണെങ്കില്‍ മര്യാദ വേണം എന്നായി ജോര്‍ജ്ജിന്റെ വാദം. ഒരുപക്ഷേ, ജയസൂര്യയെ പോലെ ഉള്ള സെലിബ്രിറ്റി ആണ് അപ്പുറത്തുള്ളത് എന്നതുകൊണ്ടാകാം പിസി ജോര്‍ജ്ജ് 'സംയമനം പാലിച്ചത്'.

5

തന്നെ മര്യാദ പഠിപ്പിക്കാന്‍ വന്ന പിസി ജോര്‍ജ്ജിനോട് വളരെ മര്യാദയോടെ തന്നെ ആയിരുന്നു ജയസൂര്യ പ്രതികരിച്ചത്. കലാകാരനാണെങ്കില്‍ മര്യാദ വേണമെങ്കില്‍, സിനിമ കണ്ടിട്ട് മര്യാദ തീരുമാനിക്കാം എന്നായി ജയസൂര്യ. അല്ലാതെ ഇത്തരത്തില്‍ പറയുന്നത് മോശമാണെന്നും ജയസൂര്യ പിസി ജോര്‍ജ്ജിനെ ഓര്‍മപ്പെടുത്തി. ഇതുകൊണ്ടൊന്നും തൃപ്തിപ്പെടാന്‍ ജോര്‍ജ്ജ് തയ്യാറായിരുന്നില്ല. ഇപ്പോഴത്തെ പേര് മാറ്റി, വേറെ നല്ല പേരിട്ട് സിനിമ തുടങ്ങണം എന്ന് ആവര്‍ത്തിക്കുകയായിരുന്നു ജോര്‍ജ്ജ്. അങ്ങനെ വന്നാല്‍ ആരും ഒരു പ്രശ്‌നത്തിനും വരില്ലെന്നാണ് ജോര്‍ജ്ജിന്റെ വാദം.

6

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളോടും പോരടിച്ച് മത്സരിച്ച് പരാജയപ്പെട്ട ആളാണ് പിസി ജോര്‍ജ്ജ്. യുഡിഎഫ് പ്രവേശനത്തിനായി ആഞ്ഞുശ്രമിച്ചിരുന്നെങ്കിലും അത് നടക്കാതെ പോയി. 2016 ല്‍ ഇത്തരത്തില്‍ മൂന്ന് മുന്നണികളോടും മത്സരിച്ച് വിജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ആയിരുന്നു ഇത്തവണ പിസി ജോര്‍ജ്ജ്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ആ ആത്മവിശ്വാസം പോയി.

7

കുറച്ചുനാളുകളായി കടുത്ത ഇസ്ലാം വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ ആളാണ് പിസി ജോര്‍ജ്ജ്. തിരഞ്ഞെടുപ്പ് ഗിമ്മിക്കിന്റെ ഭാഗമായിരുന്നു ഇത് എന്നാണ് പലരും വിലയിരുത്തുന്നത്. 2016 ല്‍ മുസ്ലീം സംഘടനകളുടെ കൂടി പിന്തുണയോടെ ആയിരുന്നു പിസി ജോര്‍ജ്ജ് മത്സരിച്ചതും വിജയിച്ചതും. ഇത്തവണ ആ പിന്തുണ ജോര്‍ജ്ജിന് ലഭിച്ചില്ല. ഇസ്ലാം വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ മറ്റ് വിഭാഗങ്ങളില്‍ നിന്ന് വലിയ പിന്തുണ കിട്ടുമെന്നായിരുന്നു പ്രതീക്ഷിച്ചത്. അതും ലഭിച്ചില്ല.

8

ഈശോ സിനിമ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പിസി ജോര്‍ജ്ജ് മറ്റൊരു കാര്യവും പറഞ്ഞിരുന്നു. മണിയറയിലെ അശോകന്‍ എന്ന സിനിമയിലെ ഒരു ഗാനത്തെ കുറിച്ചായിരുന്നു അത്. 'മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ, തഞ്ചത്തിലൊപ്പന പാടി വായോ' എന്ന വരികള്‍ക്ക് പിന്നില്‍ ഗൂഢലക്ഷ്യം ഉണ്ടെന്നായിരുന്നു ജോര്‍ജ്ജിന്റെ കണ്ടെത്തല്‍. ഹിന്ദു പെണ്‍കുട്ടിയായ ഉണ്ണിമായയോട് എന്തിനാണ് തഞ്ചത്തില്‍ ഒപ്പന പാടി വരാന്‍ ആവശ്യപ്പെടുന്നത് എന്നൊക്കെയുള്ള ചോദ്യങ്ങളായിരുന്നു ജോര്‍ജ്ജ് ഉന്നയിച്ചുകൊണ്ടിരുന്നത്.

9

ഇത് മാത്രമൊന്നും അല്ല പിസി ജോര്‍ജ്ജിന്റെ പ്രശ്‌നങ്ങള്‍. ക്രിസ്ത്യാനികളേയും ക്രിസ്ത്യന്‍ പൊതുസമൂഹത്തേയും അപമാനിക്കണമെന്ന് ചില സിനിമ പ്രവര്‍ത്തകര്‍ക്ക് നിര്‍ബന്ധമുണ്ടെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ഇപ്പോള്‍ എംഎല്‍എ അല്ലാത്തതിനാല്‍ സിനിമ കാണാന്‍ ഇഷ്ടം പോലെ സമയമുള്ളതുകൊണ്ടാണ് ഇതെല്ലാം പിസി ജോര്‍ജ്ജ് കണ്ടെത്തിയത്. അത് മാത്രമല്ല, ഇത്തരം വിഷയങ്ങളില്‍ പിസി ജോര്‍ജ്ജിന് ഒരുപാട് പരാതികളും ഇപ്പോള്‍ കിട്ടുന്നുണ്ടത്രെ. സിനിമയിലെ ഗുണ്ടകള്‍ ആയി വരുന്നവര്‍ അധികവും ക്രിസ്ത്യാനികള്‍ ആണെന്ന വലിയ കണ്ടെത്തലും പിസി ജോര്‍ജ്ജ് നടത്തിയിട്ടുണ്ട്.

10

'നാദിര്‍ഷായെയും കൂട്ടരെയും ഞാന്‍ വിടില്ല. ക്രിസ്ത്യന്‍ സമൂഹത്തെ മാത്രമല്ല, അതിപ്പോള്‍ മുസ്ലിം സമൂഹത്തെയും ഹൈന്ദവ സമൂഹത്തെയും അപമാനിച്ചാലും ഞാന്‍ വിടില്ല. ഞാനൊരു പൊതുപ്രവര്‍ത്തകനാണ്. എം.എല്‍.എ അല്ലാത്തതിനാല്‍ ഇപ്പോള്‍ ധാരാളം സമയമുണ്ട്. ഇവനെയൊക്കെ നന്നാക്കിയിട്ടേ ഞാന്‍ പോകൂ. നാദിര്‍ഷയെ പോലൊരാള്‍ ഇങ്ങനെ ചെയ്തല്ലോ എന്ന് ഓര്‍ക്കുമ്പോഴാണ് വിഷമം.

ഈ പേരില്‍ സിനിമ ഇറക്കാമെന്ന് ആരും വിചാരിക്കേണ്ട. ഒരു തിയേറ്ററിലും ഈ ചിത്രം പ്രദര്‍ശിപ്പിക്കുകയുമില്ല. കേരളം മുഴുവന്‍ ഞാന്‍ ഇറങ്ങും,'- ഇങ്ങനേയും പറഞ്ഞിരുന്നു പിസി ജോര്‍ജ്ജ്.

11

എന്തായാലും പിസി ജോര്‍ജ്ജിന്റെ വാമൊഴി വഴക്കത്തിന് ഇത്തവണ കേരള സമൂഹത്തിന്റെ പിന്തുണ ലവലേശം കിട്ടിയിട്ടില്ല. സിനിമയ്‌ക്കെതിരെ രംഗത്ത് വന്ന ചിലരൊഴികെ ഭൂരിഭാഗം പേരും ജോര്‍ജ്ജിനെ അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് രംഗത്ത് വന്നിട്ടുള്ളത്. സിനിമ മേഖലയില്‍ നിന്ന് നാദിര്‍ഷയ്ക്ക് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെ പിന്തുണയ്ക്കുന്നവരെ പോലും പിസി ജോര്‍ജ്ജിനെ പോലുള്ളവര്‍ വെറുതേ വിടുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q