Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയസൂര്യ കുടുങ്ങിയ സേവ് ബോക്‌സ്; ഭാര്യ സരിതയെ ഇഡി വിളിപ്പിച്ചത് എന്തിന്? കൂടുതല്‍ വിവരം പുറത്ത്

കൊച്ചി: നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്തു. ഭാര്യ സരിതയും ജയസൂര്യക്കൊപ്പം ഇഡി ഓഫീസില്‍ എത്തിയിരുന്നു. രണ്ടുപേരെയും ഏറെ നേരം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇത് രണ്ടാംതവണയാണ് ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നത്. കൂടുതല്‍ താരങ്ങളിലേക്ക് അന്വേഷണം നീളുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

ഇലക്ട്രോണിക് വസ്തുക്കള്‍ ഓണ്‍ലൈന്‍ വഴി ലേലം ചെയ്യുന്ന മൊബൈല്‍ ആപ്പ് സേവ് ബോക്‌സ് കമ്പനി പുറത്തിറക്കിയിരുന്നു. കമ്പനിയുടെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് ഉടമ സ്വാദിഖ് റഹീം പലരില്‍ നിന്നും വന്‍തുക തട്ടി എന്നാണ് കേസ്. സിനിമാ താരങ്ങളുമായി ബന്ധമുള്ള വ്യക്തിയാണ് സ്വാദിഖ് റഹീം. കമ്പനി തയ്യാറാക്കിയ സേവ് ബോക്‌സ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നുവത്രെ ജയസൂര്യ.

jayasurya save box app ed case

രണ്ട് വര്‍ഷം മുമ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ സേവ് ബോക്‌സ് ആപ്പ് പ്രചരിച്ചിരുന്നു. ഇലക്ട്രോണിക് വസ്തുക്കള്‍ കുറഞ്ഞ തുകയ്ക്ക് ലേലം ചെയ്യുന്ന ആപ്പായിരുന്നു ഇത്. സിനിമാ താരങ്ങളെ വച്ച് ആപ്പിന്റെ പ്രചാരണം സ്വാദിഖ് റഹീം നടത്തിയിരുന്നു. ഇതോടെയാണ് കൂടുതല്‍ പ്രചാരം ലഭിച്ചത്. തൃശൂര്‍ ഈസ്റ്റ് പോലീസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് സ്വാദിഖ് റഹീമിനെ അറസ്റ്റ് ചെയ്തിരുന്നു.

ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജയസൂര്യയെ ഇഡി ചോദ്യം ചെയ്തത്. പോലീസ് അന്വേഷിച്ചിരുന്ന കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നു എന്ന സംശയത്തെ തുടര്‍ന്നാണ് ഇഡി അന്വേഷിക്കുന്നത്. ബ്രാന്‍ഡ് അംബാസഡര്‍ ആകുന്നതിന് ജയസൂര്യയ്ക്ക് രണ്ട് കോടി രൂപ വാഗ്ദാനം നല്‍കിയിരുന്നുവത്രെ. കുറച്ച് പണം കൈമാറുകയും ചെയ്തുവെന്ന് ഉടമ മൊഴി നല്‍കിയിട്ടുണ്ട് എന്നാണ് വിവരം.

ജയസൂര്യയുടെ ഭാര്യയെ ചോദ്യം ചെയ്യാന്‍ കാരണം

ജയസൂര്യയുടെ ബാങ്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത് ഭാര്യ സരിതയാണ് എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. തുടര്‍ന്നാണ് ഇന്ന് ഭാര്യയെയും വിളിപ്പിച്ചത്. ക്രിസ്മസിന് തൊട്ടുമുമ്പ് ജയസൂര്യയെ ഇഡി ചോദ്യം ചെയ്തിരുന്നു. കൂടുതല്‍ വ്യക്തത വരുന്നതിനാണ് ഇന്ന് ഭാര്യയെയും വിളിപ്പിച്ചത്. ഇത് രണ്ടാംതവണയാണ് ജയസൂര്യയെ ചോദ്യം ചെയ്യുന്നത്. ഇനിയും വിളിപ്പിക്കുമെന്നാണ് വിവരം.

ഓണ്‍ലൈന്‍ ലേലം നടത്തുന്ന സേവ് ബോക്‌സ് എന്ന കമ്പനി മൊബൈല്‍ ആപ്പ് വഴിയും ലേലം നടത്തിയിരുന്നു. ലേലത്തില്‍ പങ്കെടുക്കുന്നതിന് ഡിജിറ്റല്‍ കോയിനുകള്‍ കമ്പനി ഇറക്കിയിരുന്നു. ഇത് പണം കൊടുത്ത് വാങ്ങുന്നവര്‍ക്കാണ് ലേലത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നത്. കമ്പനിയുടെ ഫ്രാഞ്ചൈസിയും ഓഹരിയും വാഗ്ദാനം ചെയ്ത് കോടികളാണ് സ്വാദിഖ് റഹീം കൈവശപ്പെടുത്തിയത് എന്നാണ് ആരോപണം.

സ്വാദിഖ് റഹീമിനെ ഇഡി ചെയ്തിരുന്നു. ഇപ്പോള്‍ ജയസൂര്യയെ ചോദ്യം ചെയ്തു. കൂടുതല്‍ താരങ്ങള്‍ക്ക് സ്വാദിഖ് റഹീം പണം നല്‍കി എന്ന് സംശയമുണ്ട്. അവരെയും ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+