Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റെ അന്നം മുട്ടിക്കാൻ ഒരു കുറ്റവാളിക്കും കഴിയില്ല; കുറ്റാരോപിതനായത് മുതൽ ദിലീപുമായി സഹകരിച്ചിട്ടില്ല'

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വെളിപ്പെടുത്തലിന് പിന്നാലെ അതിജീവിതക്ക് പിന്തുണ അറിയിച്ച് സിനിമ ലോകത്തെ നിരവധി പേരാണ് രംഗത്തെത്തിയത്. ആക്രമിക്കപ്പെട്ട നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് മിക്ക താരങ്ങളും പിന്തുണ അറിയിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി അടക്കമുള്ളവരും യുവ താരങ്ങളും പിന്തുണ അറിയിച്ചിരുന്നു.

Recommended Video

cmsvideo
    ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ സഹകരിച്ചിട്ടില്ല; ജോയ് മാത്യു
    1

    ഈ അവസരത്തില്‍ നടന്‍ ജോയ് മാത്യു പങ്കുവച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയത്. 'ഇരക്കൊപ്പം എന്നു പറയാന്‍ എളുപ്പമാണ്, എന്നാല്‍ കുറ്റവാളിയുമായി സഹകരിക്കില്ലെന്നു പറയാന്‍ ആരുമില്ല', എന്നാണ് ജോയ് മാത്യു കുറിച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.

    2

    എന്നാല്‍ ജോയ് മാത്യു ഈ പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ നിങ്ങള്‍ ഒരു തുടക്കമാവട്ടെ എന്നാണ് പലരും കമന്റ് ചെയ്തത്. താങ്കള്‍ ആദ്യം തുടങ്ങിവയ്ക്കൂ എന്നൊക്കെയുള്ള കമന്റുകളും പോസ്റ്റിന് താഴെ വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ കമന്റുകള്‍ക്കുള്ള മറുപടിയുമായി ജോയ് മാത്യും രണ്ടാമത് പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

    3

    കുറ്റാരോപിതന്‍ ആണെന്നറിഞ്ഞത് മുതല്‍ ദിലീപുമായി സഹകരിച്ചിട്ടില്ലെന്ന് ജോയ് മാത്യു പറയുന്നു. കൂടാതെ തന്റെ അന്നം മുട്ടിക്കാന്‍ ഒരു കുറ്റവാളിക്കും കഴിയില്ലെന്ന് ജോയ് മാത്യു വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് 2017ല്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം പങ്കുവച്ചാണ് ജോയ് മാത്യുവിന്റെ മറുപടി.

    4

    അതേസമയം, ജോയ് മാത്യുവിന്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റിന് താഴെ വന്ന ചില കമന്റുകള്‍ ഇങ്ങനെയാണ്, 'സര്‍ അവര്‍ക്ക് ഒരു മാതൃക ആകണം. പറഞ്ഞാല്‍ മാത്രം പോരാ. പ്രവര്‍ത്തിച്ചും കാണിക്കണം', 'ആ നടി ആക്രമിക്കപ്പെട്ട നാളുകളില്‍ തന്റെ നാടകീയ മൗനം കൊണ്ട് വേട്ടക്കാര്‍ക്കൊപ്പം നിന്ന നടനാണ് ജോയ് മാത്യു. അയാളുടെ ഇപ്പോഴത്തെ 'gone with wind 'എന്ന മട്ടിലുളള ധാര്‍മികരോഷപ്രകടനം പോലും പച്ചകാപട്യമാണ് !

    5

    'ഒരെ സമയം ഇര ക്കൊപ്പവും വേട്ടക്കാരനോപ്പവും ചേരാനുള്ള വിദ്യ ഒക്കെ സിനിമാക്കാര്‍ക്ക് അറിയാമല്ലോ. സാമൂഹ്യ പ്രശ്‌നംങ്ങളില്‍, രാഷ്ട്രീയ ത്തില്‍ സ്വന്തം നിലപാട് തുറന്നു പറയാന്‍ ഏതെകിലും സിനിമാക്കാരന്‍ തയ്യാറാകുമോ? ആരെയും പിണക്കാതെ എങ്ങിനെ കൂടുതല്‍ കാശുണ്ടാക്കാം എന്ന് മാത്രം ചിന്തിക്കുന്നവരാണ് മിക്കവരും', ' ഇരക്കൊപ്പമെന്നെങ്കിലും പറഞ്ഞവരുമുണ്ട് താങ്കള്‍ ആരുടെ കൂടെ ആണ് കുറ്റവാളിക്കൊപ്പമാണോ ഇരക്കൊപ്പമാണോ'- എന്നിങ്ങനെയാണ് കമന്റുകള്‍...

    6

    ഇത്തരം കമന്റുകള്‍ മറുപടിയാണ് അദ്ദേഹം ഇന്ന് പങ്കുവച്ച പോസ്റ്റ്, ആ കുറിപ്പ് ഇങ്ങനെയാണ്, ഇന്നലെ ഞാനിട്ട പോസ്റ്റിനു കീഴില്‍ പത്രം വായിച്ചു പരിചയമില്ലാത്തവരും ഫേസ് ബുക്കില്‍ മാത്രം നിരങ്ങുന്നവരുമായ കുറച്ചുപേര്‍ 'താങ്കള്‍ ആദ്യം തുടങ്ങൂ 'എന്നൊക്കെ ഉപദേശിക്കുന്നത് കണ്ടു .

    7

    ദിലീപ് കുറ്റാരോപിതന്‍ ആണെന്നറിഞ്ഞത് മുതല്‍ ഞാന്‍ അയാളുമായി സഹകരിച്ചിട്ടില്ല .(ടൈംസ് ഓഫ് ഇന്ത്യ .12 / 7 / 2017 )കൂടാതെ
    അയാളുമായി അടുപ്പമുള്ളവരുടെ സിനിമകളില്‍ നിന്നും എന്നെ മാറ്റിയിട്ടുമുണ്ട് .പക്ഷെ അതൊന്നും എന്നെ ബാധിച്ചിട്ടില്ല.

    8

    കാരണം സത്യസന്ധമായ നിലപാടുകളെ അംഗീകരിക്കുന്ന ഒരു കൂട്ടം ചലച്ചിത്ര പ്രവര്‍ത്തകരും ആരാധകവങ്കന്മാരല്ലാത്ത ,വിവേകമുള്ള പ്രേക്ഷകരും ഉള്ള കാലത്തോളം എന്റെ അന്നം മുട്ടിക്കാന്‍ ഒരു കുറ്റവാളിക്കും കഴിയില്ല- ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+