കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കീടനാശിനി പ്രയോഗിച്ചോ? മണിയുടെ ഭാര്യാ പിതാവിനെ അന്വേഷണസംഘം ചോദ്യം ചെയ്തു

  • By Sruthi K M
Google Oneindia Malayalam News

ചാലക്കുടി: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലുള്ള ദുരൂഹതകള്‍ നീക്കാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. വിഷം ഉള്ളില്‍ ചെന്നാണ് മണി മരിച്ചതെന്നുള്ള റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് പല സംശയങ്ങളും നിഴലിക്കുന്നത്. കീടനാശിനി പ്രയോഗം മരണത്തിന് കാരണമാക്കിയിട്ടുണ്ടോയെന്ന് സംശയവുമുണ്ട്. മണിയുടെ ഭാര്യ നിമ്മിയുടെ പിതാവ് സുധാകരനാണ് മണിയുടെ 35 സെന്റ് കൃഷിസ്ഥലം നോക്കി നടത്തുന്നത്.

സുധാകരന്‍ കീടനാശിനി വാങ്ങാറുണ്ടെന്ന മൊഴിയും രേഖപ്പെടുത്തിയിരുന്നു. കൃഷിയിടങ്ങളില്‍ വ്യാപകമായി കീടനാശിനി ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഇതില്‍ മറ്റ് അസ്വാഭാവികതയില്ലെന്നാണ് പോലീസ് പറയുന്നത്. മണിയുടെ സ്വത്ത് വിവരങ്ങള്‍, ബിനാമി ബന്ധങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങളും പിതാവിനോട് ചോദിച്ചറിഞ്ഞിട്ടുണ്ട്.

ഭാര്യാ പിതാവിനെ ചോദ്യം ചെയ്തു

ഭാര്യാ പിതാവിനെ ചോദ്യം ചെയ്തു

സംഭവവുമായി ബന്ധപ്പെട്ട് ഭാര്യാ പിതാവിനെ നാലു തവണയാണ് പോലീസ് ചോദ്യം ചെയ്തത്. മണി മരിക്കുന്ന സമയത്ത് ഇയാള്‍ മണിയുടെ സങ്കേതമായ പാടിയില്‍ ഉണ്ടായിരുന്നു. മണിയുടെ സഹായികളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് പറയുന്നത്.

കീടനാശിനി പ്രയോഗം

കീടനാശിനി പ്രയോഗം

ഭാര്യ നിമ്മിയുടെ പിതാവ് സുധാകരനാണ് മണിയുടെ 35 സെന്റ് കൃഷിസ്ഥലം നോക്കി നടത്തുന്നത്. സുധാകരന്‍ കീടനാശിനി വാങ്ങാറുണ്ടെന്ന മൊഴിയും രേഖപ്പെടുത്തിയിരുന്നു. കൃഷിയിടങ്ങളില്‍ വ്യാപകമായി കീടനാശിനി ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മരണത്തിന് ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.

സ്വത്ത് വിവരങ്ങള്‍

സ്വത്ത് വിവരങ്ങള്‍

മണിയുടെ സ്വത്ത് വിവരങ്ങള്‍, ബിനാമി ബന്ധങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങളും പിതാവിനോട് ചോദിച്ചറിഞ്ഞിട്ടുണ്ട്. മണിയുടെയും സുധാകരന്റെയും ബാങ്ക് അക്കൗണ്ടുകളെ സംബന്ധിച്ച വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചിരുന്നു.

ശരീരത്തില്‍ കണ്ടെത്തിയ വിഷാംശം

ശരീരത്തില്‍ കണ്ടെത്തിയ വിഷാംശം

മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ ക്ലോസ് പെരിഫോസിന്റെ അളവ് എങ്ങനെ ഉണ്ടായി എന്നാണ് ഉത്തരം കിട്ടാത്ത ചോദ്യം. രക്തത്തിന്റെയും മൂത്രത്തിന്റെയും പരിശോധന കഴിഞ്ഞാലുടന്‍ എത്ര അളവ് ഇവ ശരീരത്തില്‍ പ്രവേശിച്ചുവെന്നറിയാം.

കൂലിപ്പണിക്കാരനെ അറസ്റ്റ് ചെയ്തു

കൂലിപ്പണിക്കാരനെ അറസ്റ്റ് ചെയ്തു

മണിയുടെ മരണവുമായി ബന്ധപ്പെട്ട് അടിമാലി സ്വദേശിയായ കൂലിപ്പണിക്കാരനെ പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളും അന്ന് മണിയോടൊപ്പം ഉണ്ടായിരുന്നതായാണ് പറയുന്നത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Police on Monday questioned Kalabhavan Mani’s father-in-law in connection with his death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X