Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രശ്നം മജിസ്ട്രേറ്റിന്റേത്': രണ്ടര ലക്ഷം തട്ടിയെന്ന കേസ് 'കുനിഷ്ട്' എന്ന് നടന്‍ സോബി

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ തനിക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ വിമർശനവുമായി സിനിമാതാരം കലാഭാവന്‍ സോബി ജോർജ്. തോപ്പുംപടി കൊച്ചി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനെതിരെ രജിസ്ട്രാർക്ക് പരാതി നല്‍കുമെന്നാണ് സോബി ജോർജ് വ്യക്തമാക്കുന്നത്.

പണം കൊടുക്കാം എന്നു പറഞ്ഞിട്ടും കൊടുക്കേണ്ട, ശിക്ഷ അനുഭവിച്ചാൽ മതി എന്നതു പോലെയാണു തനിക്കെതിരെ ശിക്ഷ വിധിച്ചത്. വിദേശ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന ആരോപണം ശരിയല്ലെന്നും സോബി ജോർജ് വ്യക്തമാക്കുന്നു.

ഒരു കെട്ടിട്ടം പണിക്ക് വേണ്ടി കടം

ഒരു കെട്ടിട്ടം പണിക്ക് വേണ്ടി കടം വാങ്ങിയ പണമാണ്. ചില സാമ്പത്തിക പ്രശ്നങ്ങള്‍ വന്നതിനാല്‍ അത് തിരിച്ചുകൊടുക്കുന്നത് വൈകി. പണം അവർക്ക് തിരിച്ച് കൊടുക്കാമെന്ന് ഇന്നലേയും കോടതിയില്‍ പറഞ്ഞതാണ്. എന്നാല്‍ കോടതി അതു കേട്ടില്ല. എന്തായാലും നിയമത്ത അനുസരിക്കും. കോടതിയില്‍ പുതുതായി വന്ന മജിസ്ട്രേറ്റാണ് ഇത്തമൊരു വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്നും സോബി ആരോപിക്കുന്നു.

പൈസ കൊടുത്തു തീർക്കാനേ പറയുമായിരുന്നുള്ളൂ

കേസ് നേരത്തെ പരിഗണിച്ചിരുന്ന മജിസ്ട്രേറ്റായിരുന്നുവെങ്കില്‍ ഇത്തരമൊരു വിധി പുറപ്പെടുവിക്കില്ലായിരുന്നു. പൈസ കൊടുത്തു തീർക്കാനേ പറയുമായിരുന്നുള്ളൂ. ഇതിനെ വീസ കേസെന്നും പറഞ്ഞ് പ്രചരിപ്പിച്ചത് ഒരു വക്കീലിന്റെ 'കുനിഷ്ട്' ബുദ്ധിയാണ്. കോടതി വിധിക്കെതിരെ നിയമപരമായി തന്നെ മുന്നോട്ട് പോവുമെന്നും അദ്ദേഹം വ്യക്കമാക്കുന്നു.

പ്രതികളുടെ ആവശ്യത്തെ തുടർന്ന്

പ്രതികളുടെ ആവശ്യത്തെ തുടർന്ന് ഇന്നലെ തന്നെ ശിക്ഷ സ്റ്റേ ചെയ്തിരുന്നു. അഞ്ചു വർഷം വരെയുള്ള തടവു ശിക്ഷകൾക്ക് അപ്പീൽ അപേക്ഷയിൽ കോടതി സ്റ്റേ അനുവദിക്കാറുണ്ട്. അതാണ് ഇവിടേയും പ്രതികള്‍ക്ക് സഹായകമായത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും സോബി ജോർജ് ഇന്നലെ പറഞ്ഞിരുന്നു.

Vastu Tips For Home: നിങ്ങള്‍ക്കും സമ്പന്നനാവാന്‍ സാധിക്കും; ഈ മാറ്റം വീട്ടില്‍ നിന്നും തുടങ്ങണം

അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത്

അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് ഇടക്കൊച്ചി സ്വദേശിയിൽനിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലായിരുന്നു സോബിക്ക് പുറമെ ഇടക്കൊച്ചി സ്വദേശി പീറ്റർ വിത്സനും കോടതി മൂന്നുവർഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചത്. സോബി കേസിലെ ഒന്നും പീറ്റർ കേസിലെ മൂന്നും പ്രതികളാണ്. സോബിയുടെ അമ്മ ചിന്നമ്മയാണ് കേസിലെ രണ്ടാം പ്രതി.

കോടതിയില്‍ ഹാജരാവാതിരുന്ന ചിന്നമ്മക്കെതിരെ

കോടതിയില്‍ ഹാജരാവാതിരുന്ന ചിന്നമ്മക്കെതിരെ കോടതി റിമാന്‍ഡ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. 2014 ലാണ് കേസിനാസ്പദമായ സംഭവം. ഇടക്കൊച്ചി സ്വദേശിയിൽനിന്നു രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പള്ളുരുത്തി പൊലീസ് കേടെസുത്ത് അന്വേഷണം നടത്തുകയായിരുന്നു. വിദേശത്ത് ജോലി വാഗ്ദാനം പണം തട്ടിയെന്ന് ആരോപിച്ച് വയനാട് സ്വദേശിയായ വത്സമ്മയും നേരത്തെ സോബിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.

മകന് സ്വിറ്റ്സർലൻഡിൽ ജോലി വാഗ്ദാനം

മകന് സ്വിറ്റ്സർലൻഡിൽ ജോലി വാഗ്ദാനം ചെയ്തു സോബി പണം തട്ടിയെന്ന് ആരോപിച്ചായിരുന്നു വയനാട് പുൽപള്ളി സ്വദേശിനിയായ വത്സമ്മയുടെ പരാതി. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ബൈബിള്‍ അച്ചടിക്കുന്ന കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് സോബി ജോര്‍ജ് 2,20,000 രൂപ തട്ടിയെന്നാണ് ആരോപണം. എന്നാല്‍ കോവിഡ് കാലത്ത് തന്റെ ട്രൂപ്പിന്റെ നടത്തിപ്പ് പ്രതിസന്ധിയില്‍ ആയപ്പോള്‍ വത്സമ്മയുള്‍പ്പടെ പലരില്‍ നിന്നും പണം കടം വാങ്ങിയതാണെന്നാണ് സോബിയുടെ വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+