കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മേയ്ക്ക്‌ ഇന്‍ കേരള' മമ്മൂട്ടി ബ്രാന്‍ഡ് അംബാസിഡര്‍

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: കേരളത്തെ മാതൃകാ നിക്ഷേപക സംസ്ഥാനമാക്കാനുള്ള 'മേയ്ക്ക്‌ ഇന്‍ കേരള' ഉച്ചകോടിക്ക് മെഗാസ്റ്റാര്‍ മമ്മൂട്ടി ബ്രാന്‍ഡ് അംബാസിഡറാകും. ആഗസ്ത് അവസാന വാരം നടക്കുന്ന ഉച്ചകോടി നടക്കുന്നത് ബോള്‍ഗാട്ടി പാലസിലായിരിക്കും. സൈസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസമായിരിക്കും ഉച്ചകോടി നടക്കുക.

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍, കിന്‍ഫ്ര, കെ.എസ്.ഐ.ഡി.സി, ഇ ആന്‍ഡ് വൈ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഉച്ചകോടി. സംസ്ഥാനത്ത് പുതിയ പദ്ധതികള്‍ നടപ്പാക്കുക എന്നതാണ് ഉച്ചകോടിയില്‍ പ്രധാനമായും ചര്‍ച്ചചെയ്യപ്പെടുക. വ്യവസായ സൗഹൃദ അന്തരീക്ഷം ഉണ്ടാക്കുന്നതിനായുള്ള തീരുമാനങ്ങളും ചര്‍ച്ച ചെയ്യപ്പെടും.

mammootty

നഗര വികസനം, ഐ.ടി, ഭക്ഷ്യസംസ്‌കരണം, കൃഷി, റോഡ്, അടിസ്ഥാനസൗകര്യ വികസനം തുടങ്ങി പതിനൊന്ന് മേഖലകളില്‍ ശ്രദ്ധ പതിപ്പിച്ചാണ് ത്രിദിന സമ്മേളനം നടക്കുക. സ്റ്റാര്‍ട്ട് അപ്പ് വിപ്ലവം മറ്റു മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങളും ഉണ്ടാകും.

നിലവില്‍ കേരളത്തിലെ വിദ്യാലയങ്ങളെ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന ക്ലീന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ് പദ്ധതിയുടെയും, കേരള വനം വകുപ്പിന്റെയും ബ്രാന്‍ഡ് അംബാസിഡറാണ് മമ്മൂട്ടി.

English summary
Actor Mammootty will be the brand ambassador of the ‘Make in Kerala’ project, which will be launched in the State with the aim of promoting Kerala as an ideal investment destination.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X