'പുള്ളിക്കാരന് മക്കളായി അംഗീകരിച്ചു, പിന്നെ നിങ്ങള്‍ക്ക് എന്താ പ്രോബ്ളം'? നടൻ രമേശ് വലിയശാലയുടെ മകൾ
തിരുവനന്തപുരം: ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് നടന് രമേശ് വലിയശാലയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അപ്രതീക്ഷിതമായ മരണം സിനിമ-സീരിയല്‍ ലോകത്തെ ഞെട്ടിച്ചിരുന്നു. കണ്ണന് താരമക്കുളത്തിന്റെ വരാല് എന്ന ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു രമേശ് വലിയശാല.
രമേശ് വലിയശാലയുടെ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ഉന്നയിച്ചിരുന്നു. അദ്ദേഹത്തിന്റെ ആദ്യഭാര്യ ഗീതാകുമാരി മൂന്ന് വര്‍ഷം മുന്‍പാണ് അര്‍ബുദം ബാധിച്ച് മരണപ്പെട്ടത്. കാനഡയിലുളള മകന് ഗോകുല്‍ രമേശ് മരണത്തില്‍ സംശയം ഉന്നയിച്ചിരുന്നു. പിന്നാലെ രണ്ടാം വിവാഹത്തിലെ മകള്‍ പ്രതികരണവുമായി രംഗത്ത് എത്തി.

സെപ്റ്റംബര്‍ 10 വെളളിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് നടന് രമേശ് വലിയശാലയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന്റെ തലേ ദിവസം ഒരു വിവാഹ ചടങ്ങിലടക്കം രമേശ് പങ്കെടുത്തിരുന്നു. വരാല് എന്ന ചിത്രത്തില്‍ അഭിനയിച്ച് വീട്ടിലേക്ക് തിരികെ എത്തിയിട്ട് രണ്ട് ദിവസം മാത്രമേ ആയിട്ടുണ്ടായിരുന്നുളളൂ. കുടുംബ പ്രശ്നങ്ങളുളളതായി അദ്ദേഹം സുഹൃത്തുക്കളോടക്കം പറഞ്ഞിരുന്നതായാണ് പോലീസ് പറയുന്നത്.
ആരെയാണീ നോക്കുന്നത്? ദിലീപിന്റെയും കാവ്യയുടെയും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

അച്ഛന് ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കാന്‍ സാധിക്കില്ലെന്നാണ് മകന് ഗോകുല്‍ രമേശ് പ്രതികരിച്ചത്. പിന്നാലെ രമേശ് വലിയശാലയുടെ മകള്‍ ശ്രുതി എംഎസ് പ്രതികരണവുമായി രംഗത്ത് വന്നു. മരണത്തിന്റെ തലേദിവസം വീട്ടില്‍ ബഹളമുണ്ടായിരുന്നു എന്നുളള പ്രചാരണം ശ്രുതി നിഷേധിച്ചു. മരണത്തിന് തലേദിവസം എല്ലാവരും ഒരുമിച്ച് പങ്കെടുത്ത വിവാഹ പാര്‍ട്ടിയുടെ ചിത്രവും ശ്രുതി പങ്കുവെച്ചു. അതിന് ശേഷം വീണ്ടും ഫേസ്ബുക്കില്‍ ശ്രുതി പോസ്റ്റിട്ടിരിക്കുകയാണ്.

ഓണത്തിന് രമേശ് വലിയ ശാല ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖവും ശ്രുതി പങ്കുവെച്ചിട്ടുണ്ട്: '' നിങ്ങളുടെ സംശയങ്ങളുടെ ഉത്തരം ഇതില്‍ ഉണ്ട്. ഇതില്‍ നിങ്ങള്‍ പറയുന്ന രമേശ് തന്നെ പറയുന്നുണ്ട് ഞാന്‍ ആളുടെ മകള്‍ ആണെന്നു. ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് ഞാന്‍ നിങ്ങള്‍ക്ക് സബ്മിറ്റ് ചെയ്യേണ്ടത്. എന്റെ ആധാര്‍ ആണോ ഐഡി കാര്‍ഡ് ആണോ. അതിലും ഫാദറിന്റെ ഓപ്ഷനില്‍ അച്ഛന്റെ പേരാണ്.. അച്ഛന്റെ സ്വയം ഇഷ്ടപ്രകാരം അച്ഛന് മാറ്റിയതാണ് പേര്.

'പുള്ളിക്കാരന് മക്കളായി അംഗീകരിച്ചിട്ടുണ്ട്. പിന്നെ നിങ്ങള്‍ക്ക് എന്താ പ്രോബ്ളം. ഇനി ആര്‍ക്കാണ് മകന് മാത്രമേ ഉളളൂ എന്നൊരു സംശയം ഉളളത്. ജന്മം കൊണ്ട് മാത്രമേ അച്ഛന് ആകാന്‍ കഴിയുകയുളളുവോ. കര്‍മം കൊണ്ട് പറ്റില്ലേ. കര്‍മം കൊണ്ട് എന്റെ സ്വന്തം, ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന അച്ഛനാണ്. എന്റെ അമ്മ കല്യാണം കഴിച്ച ആളാണ്. അപ്പോ അച്ഛന് എന്നല്ലേ'

അതില്‍ രണ്ടാനച്ഛന് ആദ്യത്തെ അച്ഛന് എന്നുണ്ടോ. എന്തായാലും ഞാന്‍ രണ്ടാനച്ഛനായി കണ്ടിട്ടില്ല. എന്റെ സ്വന്തം അച്ഛന്. എന്റെ കൂട്ടുകാരനായിട്ടേ കണ്ടിട്ടുളളൂ. ഇനി ആര്‍ക്കെങ്കിലും ഡൗട്ട് ഉണ്ടോ. പുള്ളിക്കാരന് പബ്ലിക്കായി അംഗീകരിച്ചതാണ്. അതിന്റെ തെളിവ് ആണ്. ഇനി എന്തേലും ഡൗട്ട് ഉണ്ടേല്‍ പറഞ്ഞാ മതി. ബാക്കി തെളിവുകളും തരാം.
Recommended Video

പെണ്ണുങ്ങള് മാത്രം ആയത് കൊണ്ട് പ്രതികരിക്കാനുളള ശക്തി ഇല്ല എന്നും വിചാരിച്ചിട്ടാണോ പുതിയ കഥകള്‍ ചമയ്ക്കുന്നതും വളരെ മ്ലേച്ചമായ കമന്റ്സ് ഇടുന്നതും. നിങ്ങള്‍ ചോദിക്കും എന്തിനാണ് തിടുക്കപ്പെട്ട് ഞാന്‍ പ്രതികരിക്കുന്നതെന്നും. ഇത്രയും നാള് സൈലന്റ് ആയി ഇരുന്നത് കൊണ്ടാണ് ഇവിടെ ഫേക്ക് ടോക്സ് നടന്നത്. അപ്പോള്‍ തന്നെ ഞാന്‍ സംസാരിച്ചിരുന്നുവെങ്കില്‍ വേറെ സ്റ്റോറികള്‍ വരില്ലായിരുന്നു'' എന്നാണ് കുറിപ്പ്.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications