കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്കാര്യത്തില്‍ അമ്മയ്ക്ക് 90 ശതമാനവും യോജിപ്പാണ്; പക്ഷെ തീരുമാനിക്കേണ്ടത് അവരാണ്: സിദ്ധീഖ്

Google Oneindia Malayalam News

തിരുവനന്തപുരം: ഹേമകമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചർച്ച ചെയ്യാന്‍ സർക്കാർ നടത്തിയ ഇടപെടലുകള്‍ സ്വാഗതാർഹമ്മാണെന്ന് താരസംഘടനായ അമ്മ ഭാരവാരിയും നടനുമായി സിദ്ധീഖ്. വളരെ ആരോഗ്യപരമായ ഒരു ചർച്ചയാണ് ഇന്ന് നടന്നത്. ഹേമകമ്മിറ്റി മുന്നോട്ട് വെച്ച നിർദ്ദേശങ്ങള്‍ പ്രാക്ടിക്കലായി നടപ്പാക്കുന്നതില്‍ കുറച്ച് ബുദ്ധിമുട്ടുകളുണ്ട്. യോഗത്തില്‍ അത് സർക്കാറിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. വളരെ നല്ല ചർച്ചയാണ് മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് നടന്നതെന്നും സിദ്ധീഖ് വ്യക്തമാക്കി. ചർച്ചയ്ക്ക് പിന്നാലെ റിപ്പോർട്ടർ ടിവിയുടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അരുണ്‍കുമാറില്ല? കോണ്‍ഗ്രസ് വനിത നേതാവുമായി ഇടത് നേതാക്കളുടെ ചർച്ച-റിപ്പോർട്ട്അരുണ്‍കുമാറില്ല? കോണ്‍ഗ്രസ് വനിത നേതാവുമായി ഇടത് നേതാക്കളുടെ ചർച്ച-റിപ്പോർട്ട്

ഹേമകമ്മീഷന്‍ റിപ്പോർട്ടിന്റെ കണ്ടെത്തലെല്ലാം വളരെ

ഹേമകമ്മീഷന്‍ റിപ്പോർട്ടിന്റെ കണ്ടെത്തലെല്ലാം വളരെ മികച്ചതായിട്ടാണ് ഞങ്ങള്‍ക്ക് തോന്നിയത്. അമ്മ സംഘടനയിലെ എല്ലാവരും അതിനെ സ്വാഗതം ചെയ്യുന്നു. സൌഹൃദപരമായ ഒരു അന്തരീക്ഷം സിനിമ മേഖലയില്‍ ഉണ്ടാവേണ്ടതുണ്ട്. പുറത്ത് നടക്കുന്ന പല ചർച്ചകളും അടിസ്ഥാന രഹിതമായ കാര്യമാണ്. അത് ഒഴിവാക്കേണ്ടതാണെന്നാണ് അമ്മയെ പ്രതിനിധീകരിച്ച് എനിക്ക് പറയാനുള്ളതെന്നും സിദ്ധീഖ് വ്യക്തമാക്കുന്നു.

ഗ്ലാമറസ് ലുക്കില്‍ മിന്നിച്ച് ഹന്‍സിക: വൈറലായി പുതിയ ചിത്രങ്ങള്‍

ഞങ്ങളെ ചർച്ചയ്ക്ക് വിളിച്ച സാംസ്കാരിക വകുപ്പ് മന്ത്രി സജി

ചർച്ച വളരെ മികച്ച രീതിയില്‍ പൂർത്തിയാക്കപ്പെട്ടു. ഞങ്ങളെ ചർച്ചയ്ക്ക് വിളിച്ച സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും മറ്റുള്ളവർക്കും നന്ദി അറിയിക്കുന്നു. ഹേമ്മ കമ്മീഷന്‍ റിപ്പോർട്ടില്‍ ഞങ്ങള്‍ക്ക് വ്യക്തതയില്ലാത്ത പല കാര്യങ്ങളുണ്ട്. അതില്‍ വ്യക്ത വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് പുറമെ അവർ പറഞ്ഞ കാര്യങ്ങള്‍ വളരെ വ്യക്തമാണ്. അവയൊക്കെ നടപ്പാക്കേണ്ടതുമാണ്.

അവർ മുന്നോട്ട് വെച്ച പല നിർദേശങ്ങളോടും ഞങ്ങള്‍ക്ക്

അവർ മുന്നോട്ട് വെച്ച പല നിർദേശങ്ങളോടും ഞങ്ങള്‍ക്ക് എതിപ്പില്ല. ഹേമക്കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകള്‍ പുറപ്പെടുന്നതില്‍ അമ്മ സംഘടനയെന്ന നിലയില്‍ ഞങ്ങള്‍ക്ക് യാതൊരു എതിർപ്പും ഇല്ല. റിപ്പോർട്ട് പുറത്ത് വിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. സർക്കാർ എന്ത് തീരുമാനിക്കുന്നോ അത് ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.

റിപ്പോർട്ട് പുറത്ത് വിടണോ വേണ്ടയോ എന്ന് സർക്കാർ തീരുമാനിക്കട്ടെ

റിപ്പോർട്ട് പുറത്ത് വിടണോ വേണ്ടയോ എന്ന് സർക്കാർ തീരുമാനിക്കട്ടെ. അക്കാര്യത്തില്‍ അമ്മ ആവശ്യപ്പെടേണ്ട ആവശ്യമില്ല. അമ്മ എന്ന സംഘടന വേറെ തന്നെയാണ്, അതിന്റെ പ്രവർത്തനവും വ്യത്യാസമാണ്. ഡബ്ല്യൂ സി സി എന്ന സംഘടന ആവശ്യപ്പെട്ടതുകൊണ്ടാണ് ഹേമ കമ്മിറ്റിയെ നിയമിച്ചത്. അവർക്കാണ് ഇക്കാര്യത്തില്‍ കൂടതല്‍ നിർദേശങ്ങള്‍ വെക്കാനുള്ളത്. അമ്മയെ സംബന്ധിച്ച് പ്രത്യേകിച്ച് നിർദ്ദേശം ആവശ്യപ്പെടാനില്ലെന്നും സിദ്ധീഖ് വ്യക്തമാക്കുന്നു.

സിനിമ മേഖലയിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട്

സിനിമ മേഖലയിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് നിയമ നിർമ്മാണങ്ങളാണ് വേണ്ടത്. അക്കാര്യത്തില്‍ സർക്കാരാണ് തീരുമാനം എടുക്കേണ്ടത്. അമ്മ എന്ന സംഘടനയില്‍ എന്തെങ്കിലും പരാതികള്‍ വന്നാല്‍ അത് പരിഹരിക്കാനുള്ള അധികാരമേ സർക്കാറിനുള്ളു. അല്ലാതെ ഒരു നിയമ നിർമ്മാണം നടത്താനുള്ള അധികാരമൊന്നും അമ്മയ്ക്കില്ല.

സംഘടനയുടെ പരിമിതിക്കുള്ളില്‍ നിന്നും ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍

സംഘടനയുടെ പരിമിതിക്കുള്ളില്‍ നിന്നും ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ അമ്മ ചെയ്യുന്നുണ്ട്. പ്രശ്നങ്ങള്‍ ഉണ്ടാക്കാനല്ല, പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് അമ്മ ശ്രമിക്കുന്നത്. ഹേമകമ്മിറ്റി റിപ്പോർട്ടിനോട് 90 ശതമാനം യോജിപ്പാണെന്നും സിദ്ധീഖ് മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം സർക്കാർ വിളിച്ച ചർച്ച നിരാശാജനകമായിരുന്നെന്നായിരുന്നു ഡബ്ല്യു സി സിയുടെ പ്രതികരണം.

റിപ്പോർട്ടിലെ കണ്ടെത്തലുകളും നിരീക്ഷണങ്ങളും പുറത്ത്

റിപ്പോർട്ടിലെ കണ്ടെത്തലുകളും നിരീക്ഷണങ്ങളും പുറത്ത് വിടണമെന്ന് ഡബ്ല്യു സി സി പ്രതിനിധികൾ ചർച്ചയിലും ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ വ്യക്തതക്കുറവുണ്ട്. വിഷയം ഡബ്ല്യു സി സിയുടെ മാത്രം പ്രശ്നമായി കാണരുതെന്നും പ്രതിനിധികള്‍ പറയുന്നു. അതേസമയം, റിപ്പോര്‍ട്ട് പുറത്തുവിടാനാവില്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ യോഗത്തില്‍ ആവർത്തിച്ചു.

https://malayalam.oneindia.com/news/kerala/thrikkakara-assembly-polls-arun-kumar-may-not-be-ldf-candidate-336803.html

English summary
Actor Siddique says amma agrees with 90 per cent of findings of Hema Committee.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X