'രാഷ്ട്രീയമില്ല, പച്ചയായ മനുഷ്യന്‍, സുരേഷ് ഗോപിയെ തിരഞ്ഞെടുപ്പില്‍ ജയിപ്പിക്കേണ്ടതായിരുന്നു'
ഇതാദ്യമായല്ല സുരേഷ് ഗോപിയുടെ നല്ല മനസിനെ കുറിച്ച് സിനിമ മേഖലയിലുളളവര്‍ പുകഴ്ത്തി സംസാരിക്കുന്നത്.

മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് സുരേഷ് ഗോപി. ഒരു നടന്‍ എന്നതിലുപുരി സാമൂഹ്യ രാഷ്ട്രീയ മേഖലയിലും സുരേഷ് ഗോപി സജീവമാണ്. ബി ജെ പിയിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച താരം ഇന്ന് കേരളത്തില്‍ പാര്‍ട്ടി ഏറ്റവും കൂടുതല്‍ പ്രാധാന്യം കല്‍പിക്കുന്ന നേതാക്കളില്‍ ഒരാളാണ് . നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ വീണ്ടും തൃശൂരില്‍ അങ്കം കുറിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ജില്ല കേന്ദ്രീകരിച്ച് വലിയ പ്രവര്‍ത്തനങ്ങളാണ് താരം നടത്തുന്നത് .

സുരേഷ് ഗോപിയുടെ നല്ല മനസിനെ
കേരളത്തില്‍ ബി ജെ പിക്ക് ഒരു പാര്‍ലമെന്റ് സീറ്റ് എന്ന സ്വപ്‌നം സുരേഷ് ഗോപിയിലൂടെ നേടിയെടുക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബി ജെ പി കേന്ദ്ര നേതൃത്വം. സുരേഷ് ഗോപിയുടെ നല്ല മനസിനെ കുറിച്ച് ഒരുപാട് ഇതിനകം തന്നെ പറയുന്നത് നാം കേട്ടിട്ടുണ്ട്. സിനിമയ്ക്ക് അകത്തും പുറത്തും എല്ലാവരെയും ഒരേ പോലെ കാണുന്ന വ്യക്തി കൂടിയാണ് സുരേഷ് ഗോപി.

അസുഖബാധിതനായി കിടന്നപ്പോള്‍
എന്നാല്‍ ഇപ്പോഴിതാ സുരേഷ് ഗോപിയുടെ നല്ല മനസിനെ കുറിച്ച് നടന്‍ സ്ഫടികം ജോര്‍ജ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. താന്‍ അസുഖബാധിതനായി കിടന്നപ്പോള്‍ തന്റെ സുഖ വിവരങ്ങള്‍ തേടി വിളിച്ച് കാര്യത്തെ കുറിച്ചാണ് സുരേഷ് ഗോപി തുറന്നുപറയുന്നത്. സ്ഫടികം ജോര്‍ജിന്റെ വാക്കുകളിലേക്ക്....

ആഴ്ചയില്‍ ഒരിക്കലെങ്കിലും വിളിക്കും
തന്റെ കിഡ്‌നി ട്രാന്‍സ്പ്ലാന്റ് ചെയ്ത് കിടന്ന സമയത്ത് സുരേഷ് ഗോപി വിളിച്ച് അന്വേഷിക്കുമായിപരുന്നു. അന്ന് ഞാനല്ല, എന്റെ മകളാണ് ഫോണെടുത്ത് സംസാരിക്കുക. എനിക്ക് അന്ന് ഫോണ്‍ എടുത്ത് സംസാരിക്കാന്‍ പറ്റില്ലായിരുന്നു. ആഴ്ചയില്‍ ഒരിക്കലെങ്കിലും വിളിച്ച് ചോദിക്കുമായിരുന്നു.

ഒരു പച്ചയായ മനുഷ്യന്‍
എന്തെങ്കിലും ആവശ്യമുണ്ടോയെന്ന് വിളിച്ച് ചോദിക്കാറുണ്ടായിരുന്നു. സഹായ മനസ്‌കതയുള്ള ആളാണ്. അദ്ദേഹത്തിന് രാഷ്ട്രീയമൊന്നുമില്ല. കരുണയുള്ള സ്‌നേഹമുള്ള സഹാനൂഭൂതിയുള്ള ഒരു പച്ചയായ മനുഷ്യനാണ് സുരേഷ് ഗോപി. സുരേഷിന് ചെറിയ മനുഷ്യര്‍, വലിയ മനുഷ്യര്‍ എന്നൊന്നുമില്ല.

ഒരേ പോലെ സ്‌നേഹിക്കുന്ന വ്യക്തി
എല്ലാവരെയും ഒരേ പോലെ സ്‌നേഹിക്കുന്ന വ്യക്തിയാണ്. സുരേഷ് ഗോപിയെ തിരഞ്ഞെടുപ്പില്‍ ജയിപ്പിക്കേണ്ടതായിരുന്നു. അദ്ദേഹം ക്യാബിനറ്റ് മിനിസ്റ്റര്‍ ആവണമെന്നാണ് തന്റെ ആഗ്രഹമെന്നും സ്ഫടികം ജോര്‍ജ് പറഞ്ഞു. ഇതാദ്യമായല്ല, സുരേഷ് ഗോപിയുടെ നല്ല മനസിനെ കുറിച്ച് സിനിമ മേഖലയിലുളളവര്‍ പുകഴ്ത്തി സംസാരിക്കുന്നത്.

മികച്ച വരവേല്‍പ്പ്
അതേസമയം, ജോര്‍ജ് വില്ലനായി തിളങ്ങിയ സ്ഫടികം തീയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. 1995ലാണ് ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം തീയേറ്ററില്‍ റിലീസ് ചെയ്തത്. സ്ഫടികത്തിന്റെ 24ാം വാര്‍ഷിക വേളയിലായിലാണ് ചിത്രത്തിന്റെ റീമാസ്റ്റിംഗ് വെര്‍ഷന്‍ വരുന്നുവെന്ന വിവരം ഭദ്രന്‍ അറിയിച്ചത്.

രണ്ടാം ഭാഗം
സ്ഫടികത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന തരത്തില്‍ പ്രചാരങ്ങള്‍ നടന്നിരുന്നു. ഇതിനിടെ ആയിരുന്നു 4 കെ ശബ്ദ ദൃശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളില്‍ സ്ഫടികം പ്രദര്‍ശനത്തിന് വീണ്ടും എത്തിയത്. ആരാധകര്‍ ഇതിനകം തന്നെ ചിത്രം തീയേറ്ററുകളില്‍ ഏറ്റെടുത്തു കഴിഞ്ഞു.












Click it and Unblock the Notifications