Get Updates
Get notified of breaking news, exclusive insights, and must-see stories!

മനുഷ്യന്റെ മുഖംമൂടിയിട്ട ചെന്നായ്ക്കളെ തിരിച്ചറിയുമ്പോള്‍ മാത്രമേ ഈ നാട് നന്നാവൂ; തുറന്നടിച്ച് സുരേഷ് ഗോപി

വണ്ടിപ്പെരിയാര്‍: കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറില്‍ നിന്നും പുറത്തുവന്നത്. ആറ് വയസുകാരിയായ കുഞ്ഞിനെ പീഡിപ്പിച്ച് യുവാവ് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ വാര്‍ത്തയായിരുന്നു അത്.

പ്രതി കുടുംബവുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയ ആര്‍ജുന്‍ എന്ന 22 കാരനെ പൊലീസ് ദിവസങ്ങള്‍ക്ക് ശേഷം അറസ്റ്റ് ചെയ്തു. മൂന്ന് വര്‍ഷത്തോളം ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചന്നെ വാര്‍ത്തയാണ് പിന്നീടുള്ള ദിവസങ്ങളില്‍ പുറത്തുവന്നത്.

മോഡലല്ല, ഐപിഎസ് ഓഫീസറാണ്, പൂജ യാദവ് ഐപിഎസിനെ കുറിച്ച് അറിയാം- ചിത്രങ്ങൾ

1

പ്രതി ഡിവൈഎഫ്‌ഐ നേതാവാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസും ബിജെപിയും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ സംഭവത്തില്‍ സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. നടനും എംപിയുമായി സുരേഷ് ഗോപി.

2

പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് സുരേഷ് ഗോപിയുടെ വിമര്‍ശനം. വണ്ടിപ്പെരിയാര്‍ കേരളത്തിന്റെ കരുതല്‍ സംസ്ഥാനം എന്ന് തുടങ്ങുന്ന കുറിപ്പിലാണ് സുരേഷ് ഗോപിയുടെ വിമര്‍ശനം. വണ്ടിപ്പെരിയാറില്‍ മരണപ്പെട്ട ആറ് വയസ്സുകാരിയുടെ വീട് ഇന്ന് സന്ദര്‍ശിച്ചു. കുട്ടിക്ക് നീതി കിട്ടുന്നതിന് വേണ്ടി ഏതറ്റം വരയും പോകാന്‍ എന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

3

ഇങ്ങനെ മനുഷ്യന്റെ മുഖംമൂടിയിട്ട ചെന്നായ്ക്കളെ തിരിച്ചറിയുമ്പോള്‍ മാത്രമേ ഈ നാട് നന്നാവൂ. ജാഗ്രതരായി ഇരിക്കുക.. പ്രതികരിക്കുക- സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, കേരളത്തിലെ വിവിധ ഇടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പീഡനക്കേസുകളില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി യുവമോര്‍ച്ച കഴിഞ്ഞ ദിവസം പ്രതിഷേധാഗ്നി സംഘടിപ്പിച്ചിരുന്നു.

അമ്മയറിയാതെ സീരിയലിലെ അലീന ടീച്ചറുടെ പുത്തൻ ലുക്ക് കണ്ട് ഞെട്ടി ആരാധകർ... വൈറൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+