'കൂളിംഗ് ഗ്ലാസ് മാറ്റുന്ന നടന് വേട്ടയാടി, തിലകന് പറഞ്ഞ നടന് അഴിയെണ്ണി'; സുഹൃത്തിന്റെ വെളിപ്പെടുത്തല്‍
കോഴിക്കോട്: നടന് തിലകന് മുമ്പ് പറഞ്ഞ കാര്യങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ശരി വെക്കുന്നത് എന്ന് തിലകന്റെ ഉറ്റസുഹൃത്തും നാടകപ്രവര്‍ത്തകനുമായ അമ്പലപ്പുഴ രാധാകൃഷ്ണന്. തന്നോട് അദ്ദേഹം സംസാരിച്ചത് മുഴുവന്‍ സിനിമാമേഖലയിലെ ദുരനുഭവങ്ങളായിരുന്നു എന്നും രാധാകൃഷ്ണന് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അമ്പലപ്പുഴ രാധാകൃഷ്ണന്റെ പ്രതികരണം.
'ഞാനെന്ത് കുറ്റം ചെയ്തിട്ടാണ് തന്നെ ക്രൂശിക്കുന്നതെന്ന് തിലകന് പറയുമായിരുന്നു. അദ്ദേഹം പറഞ്ഞത് ഓരോന്നും ശരിയാണെന്നാണ് ഹേമ കമ്മിറ്റി അടിവരയിടുന്നത്. അന്തസുള്ളവരാണെങ്കില്‍ അമ്മയും ഫെഫ്കയും പിരിച്ചു വിട്ട് കേരള സമൂഹത്തോട് മാപ്പ് പറയണം. ആ മഹാനടനോട് കാണിച്ച ക്രൂരതയ്ക്ക് എന്ത് മാത്രം കഥാപാത്രങ്ങളാണ് നഷ്ടപ്പെടുത്തിയത്,' രാധാകൃഷ്ണന് ചോദിച്ചു.

തിലകന് എപ്പോഴും പറയുന്ന ഒരു പേര് അമ്മ മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റേതാണ് എന്നും അദ്ദേഹം പറഞ്ഞു. ആ താരത്തിന് പണിയൊന്നും ഇല്ലാത്തത് കൊണ്ട് ഇടവേളയ്ക്ക് കേറുന്ന ബാബു എന്ന് തിലകന് പരിഹസിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 'കൂളിംഗ് ഗ്ലാസ് മാറുന്ന ഒരു നടനും തിലകനെ വേട്ടയാടി. പേര് പറയില്ല കൂളിംഗ് ഗ്ലാസ് മാറുന്ന നടന് എന്നായിരുന്നു തിലകന് പറയുക,' രാധാകൃഷ്ണന് പറഞ്ഞു.
കൂളിംഗ് ഗ്ലാസ് സിനിമയില്‍ ഉപയോഗിക്കുന്ന നടന് ആരാണെന്ന് എല്ലാവര്ക്കും അറിയാമല്ലോ എന്നും അദ്ദേഹം ചോദിച്ചു. മലയാള സിനിമയിലും താരസംഘടനയിലും ഫെഫ്കയിലും ഒരു മാഫിയ ഉണ്ടെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞതാണ് എന്നും അദ്ദേഹം ആദ്യം മുതലെ വിരല്‍ ചൂണ്ടുന്ന വ്യക്തി അഴി എണ്ണും എന്ന് തിലകന് നേരത്തെ പറഞ്ഞിരുന്നു എന്നും എന്നാല്‍ അയാള്‍ അഴിയെണ്ണിയെങ്കിലും അത് കാണാന്‍ ആ വലിയ മനുഷ്യന് കാണാന്‍ സാധിച്ചില്ലെന്നും രാധാകൃഷ്ണന് പറഞ്ഞു.
മോഹന്‍ലാലിനെ തിലകന് ഏറെ ഇഷ്ടമായിരുന്നു എന്നും മോഹന്‍ലാലിന് എന്ത് പറ്റി എന്ന് തിലകന് ചോദിക്കുമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ലാല്‍ എന്നോട് ഇങ്ങനെ കാണിക്കുന്നത് എന്താണെന്ന് മനസ്സിലാവുന്നില്ല എന്നും ലാലും അവരുടെ കൂടെ നിന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി എന്നും രാധാകൃഷ്ണന് ഓര്‍ത്തെടുക്കുന്നു. വിനയനുമായുള്ള സൗഹൃദം അദ്ദേഹത്തിന് ദോഷമായി.
കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായത് വിനയന്റെ സിനിമയില്‍ അഭിനയിച്ചപ്പോഴായിരുന്നു എന്നും 15 പേരെന്ന് പറയുന്നത് ചെറിയ ആളുകള്‍ അല്ല എന്നും അദ്ദേഹം പറഞ്ഞു. തിലകനെ വച്ച് സീരിയല്‍ എടുക്കാന്‍ വന്ന ആളെ വിലക്കിയത് അന്നത്തെ ജനറല്‍ സെക്രട്ടറിയായിരുന്നു. ഗണേഷ് കുമാര്‍ പ്രസിഡന്റ് ആയ സംഘടന ഉള്ളിടത്തോളം കാലം എടുക്കാന്‍ കഴിയില്ലെന്ന് തിലകന് പറഞ്ഞിരുന്നു അദ്ദേഹം വ്യക്തമാക്കി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications