കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബിജെപി അനുകൂലിയെങ്കിലും ഞാന്‍ ദേശീയവാദി, രാജ്യത്തിനെതിരെ സംസാരിക്കില്ല'; ഉണ്ണി മുകുന്ദൻ

Google Oneindia Malayalam News

കൊച്ചി: തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി നടൻ ഉണ്ണി മുകുന്ദൻ. ഒരു പ്രത്യേക പോയിന്റില്‍ ദേശീയ മൂല്യങ്ങളുള്ള ബിജെപി അനുകൂലിയാണ് താൻ എന്നും അങ്ങനെ ആണെങ്കിലും രാജ്യത്തിന് എതിരായി താൻ ഒന്നും സംസാരിക്കില്ലെന്നും നടൻ പറഞ്ഞു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്റെ പ്രതികരണം.

സേവാഭാരതി എന്ന പ്രസ്ഥാനത്തെ

'സിനിമ കാണാത്തവര്‍ പറഞ്ഞ കാര്യങ്ങളാണ്. സിനിമ കണ്ടവര്‍വർ ഒരിക്കലും അങ്ങനെ ഒരു ചിന്ത പോലും വരില്ല.അങ്ങനെത്തെ ഒരു എലമെന്‍റ് ആ സിനിമയിലില്ല. പക്ഷേ സേവാഭാരതി എന്ന പ്രസ്ഥാനത്തെ നമ്മുക്ക് തള്ളിപറയാന്‍ പറ്റില്ല. കേരളത്തില്‍ അങ്ങനെയൊരു പ്രസ്ഥാനമുണ്ട്, അവര്‍ സാമൂഹിക സേവന രംഗത്തുള്ളതാണ്.എന്നെ സംബന്ധിച്ച് സിനിമ ചിത്രീകരിക്കുന്ന സമയത്ത് എനിക്ക് ഫ്രീയായി ആംബുലന്‍സ് ഓഫര്‍ ചെയ്തത് അവരാണ്. അന്ന് കൊറോണ സമയത്ത് പ്രൈവറ്റ് ആംബുലന്‍സുകാര്‍ ആംബുലന്‍സ് തരാമെന്ന് പറഞ്ഞു. പക്ഷേ ഏതെങ്കിലും എമര്‍ജന്‍സി അല്ലെങ്കില്‍ കാഷ്വാലിറ്റി വന്ന് കഴിഞ്ഞാൽ വാഹനം കൊണ്ടുപോകുമെന്ന് പറഞ്ഞു.

അവര്‍ക്ക് നമ്മൾ താങ്ക്സ് കാര്‍ഡ് വെക്കും

അത് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. കാരണം 10-12 ദിവസം എടുത്തിട്ട് സ്ട്രെയിന്‍ എടുത്തിട്ട് അങ്ങനെ ഷൂട്ട് ചെയ്യാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. ഒരു ആംബുലന്‍സ് എടുത്തിട്ട് അതില്‍ സേവാഭാരതി സ്റ്റിക്കര്‍ ഒട്ടിച്ചതല്ല ഞാൻ. അങ്ങനെ ചെയ്യുകയാണെങ്കില്‍ അതിലൊരു അജണ്ടയുണ്ട്. ഇതൊരു പ്രസ്ഥാനം അവർ അവരുടെ പ്രൊഡക്ട് തരികയാണെങ്കില്‍ ഉറപ്പായും അവര്‍ക്ക് നമ്മൾ താങ്ക്സ് കാര്‍ഡ് വെക്കും.

അതിലൊരു പൊളിറ്റിക്സുണ്ടെന്ന് ചിലർ കണ്ടെത്തി

പിന്നെ ആ വണ്ടി ഓടിച്ചിട്ട് ഞാൻ ഒരു രാഷ്ട്രീയ പ്രസ്താവന പറയാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. പിന്നലെ അതിലൊരു പൊളിറ്റിക്സുണ്ടെന്ന് ചിലർ കണ്ടെത്തി, പിന്നെ ഹനുമാന്‍ സ്വാമിയെ എന്തിന് പൂജിക്കുന്നു, കൊറോണ മാറ്റിതരുമോയെന്നൊക്കെ ചോദിച്ചാല്‍ , ഞാനത്തരം ചോദ്യങ്ങള്ളെ പ്രോത്സാഹിപ്പിക്കാറ് പോലുമില്ല.
എന്നെ സംബന്ധിച്ച് അങ്ങനെയൊന്നും ഒരാളോട് സംസാരിക്കാന്‍ പോലും പാടില്ല. അത് തെറ്റാണ്. ഞാനും മറ്റൊരാളുടെ സ്വകാര്യതയിൽ പോയി നിങ്ങൾ എന്തിനാണ് അങ്ങനെ ചെയ്യുന്നേ ഇങ്ങനെ ചെയ്യുന്നേ എന്നൊക്കെ ചോദിച്ചാൽ എങ്ങനെയിരിക്കും.

സരിത എസ് നായരെ വധിക്കാൻ ഭക്ഷണത്തിൽ സ്ലോ പോയ്സൺ കലർത്തി, രക്തത്തിലും മാരക രാസവസ്തുക്കൾസരിത എസ് നായരെ വധിക്കാൻ ഭക്ഷണത്തിൽ സ്ലോ പോയ്സൺ കലർത്തി, രക്തത്തിലും മാരക രാസവസ്തുക്കൾ

 ശബരിമലയില്‍ പോകുന്നതുമൊക്കെ

എത്രയോ സിനിമകളില്‍ എത്രയോ പേര് ആംബുലന്‍സും ശബരിമലയില്‍ പോകുന്നതുമൊക്കെ കാണിക്കുന്നു, എത്രയോ പേര്‍ ഹജ്ജിന് പോകുന്നത് കാണിക്കുന്നുണ്ട്. ഇതൊന്നും വിവാദമാകുന്നില്ല, ഇതിലൊന്നും ചര്‍ച്ചകളില്ല. ഞാന്‍ ചുമ്മാ കറുപ്പും കറുപ്പും ഇട്ടതിന്‍റെ പേരില്‍ തെറ്റായ പ്രചരണം നടക്കുന്നു. സിനിമ കാണാത്തവരാണ് അനാവശ്യ ചർച്ചയാക്കിയത്. എന്റെ പേര് വർഗീയ ആങ്കളിൽ ചർച്ച ചെയ്യുന്നതിന് അംഗീകരിക്കാൻ ആവില്ല. എനിക്കൊരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്‍റ് പറയ
മെങ്കിൽ ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടാല്‍ പോരെ, എന്തിനാ ഒരു സിനിമയെടുക്കുന്നത്.

 പ്രൊ ബി ജി പിയായാലും

പിന്നെ ഒരു പര്‍ട്ടിക്കുലര്‍ പോയിന്‍റില്‍ പ്രൊ ബി ജി പിയായാലും എന്‍റേത് നാഷണലിസ്റ്റ് വാല്യൂസാണ്. ഞാന്‍ രാജ്യത്തിനെതിരെ ഒരു രീതിയിലുള്ള കാര്യത്തിലും അനുകൂലിച്ച് സംസാരിക്കില്ല. ഇതൊക്കെയാണ് നമ്മുടെ പൊളിറ്റിക്സ്. പത്ത് മുപ്പത് വയസ്സൊക്കെ ആയാല്‍ എല്ലാവര്‍ക്കും ഒരു പൊളിറ്റിക്കല്‍ ഔട്ട് ലുക്കുണ്ടാകും. എല്ലാ യുവാക്കൾക്കും അങ്ങനെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉണ്ടാകണം. 5 വർഷത്തേക്ക് വേണ്ടിയല്ല, അടുത്ത ജനറേഷന് വേണ്ടി കൂടിയാണ് നമ്മൾ വോട്ട് ചെയ്യുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷണറായി അരുണ്‍ ഗോയലിന്റെ നിയമനം; കടുപ്പിച്ച് സുപ്രീം കോടതി, കേന്ദ്രം ഫയൽ ഹാജരാക്കണംതിരഞ്ഞെടുപ്പ് കമ്മീഷണറായി അരുണ്‍ ഗോയലിന്റെ നിയമനം; കടുപ്പിച്ച് സുപ്രീം കോടതി, കേന്ദ്രം ഫയൽ ഹാജരാക്കണം

രാഷ്ട്രീയമുണ്ട്

പല നടൻമാർക്കും രാഷ്ട്രീയമുണ്ട്. പലരും തിരഞ്ഞെടുപ്പ് പ്രചരണത്തിനൊക്കെ പോകാറുണ്ട്. നമ്മുടെ ഭാഗത്ത് നിന്ന് അങ്ങനെ ഉണ്ടായിട്ടില്ല. എന്നിട്ടും, പക്ഷേ ഞാൻ അതിൽ ഒകെയാണ്. ഇന്ത്യൻ പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസിച്ചാൽ അതൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ആയി കാണുന്നെങ്കിൽ അതിലെനിക്ക് ഒന്നും പറയാനില്ല'.

ഒരു ഗ്രൂപ്പിന്റേയും ഭാഗമല്ല താനെന്ന് തരൂർ; 2024 ൽ മത്സരിക്കുമോ? മറുപടി ഇങ്ങനെഒരു ഗ്രൂപ്പിന്റേയും ഭാഗമല്ല താനെന്ന് തരൂർ; 2024 ൽ മത്സരിക്കുമോ? മറുപടി ഇങ്ങനെ

English summary
Actor Unni Mukundan Opens Up That He Is A Pro BJP, Explains About His Politics, Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X