കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസ്റ്ററിനായി തിയേറ്റര്‍ തുന്നാല്‍ വോട്ട് എല്‍ഡിഎഫിന്; മന്ത്രിയോട് അഭ്യര്‍ത്ഥിച്ച് വിജയ് ആരാധകര്‍

Google Oneindia Malayalam News

തിരുവനന്തപുരം: പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ ചിത്രം മാസ്റ്റര്‍ പൊങ്കലിന് തിയേറ്റററുകളില്‍ തന്നെ റിലീസ് ചെയ്യുകയാണ്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ചിത്രം ഒടിടി പ്ലാറ്റ് ഫോമുകളില്‍ റിലീസ് ചെയ്തേക്കുമെന്ന അഭ്യൂഹം നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ ജനുവരി 13 ന് തന്നെ ചിത്രം തിയേറ്ററുകള്‍ വഴി റിലീസ് ചെയ്യുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നു. ചിത്രത്തിന്‍റെ റിലീസിനോട് അനുബന്ധിച്ച് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. എന്നാല്‍ കേരളത്തില്‍ ഉടനെങ്ങും തിയേറ്റര്‍ തുറക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനം വിജയ് ആരാധകര്‍ക്കിടയില്‍ കടുത്ത നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്.

Recommended Video

cmsvideo
ശൈലജ ടീച്ചറോട് അപേക്ഷയുമായി വിജയ് ഫാന്‍സ് | Oneindia Malayalam
മന്ത്രി വ്യക്തമാക്കിയത്

മന്ത്രി വ്യക്തമാക്കിയത്

ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് യുറോപ്പില്‍ നിന്നും ഇന്ത്യയടക്കമുള്ള കൂടുതല്‍ രാജ്യങ്ങളിലേക്ക് എത്തുന്നതിന്‍റെ പശ്ചാത്തലത്തില്‍ കടുത്ത ജാഗ്രതയാണ് കേരളം പുലര്‍ത്തുന്നത്. പുതിയ വൈരസ് ലോകത്ത് പടരുന്നുവെന്ന റിപ്പോര്‍ട്ട് ലഭിച്ചത് മുതല്‍ അതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ സംസ്ഥാനത്തും ആരംഭിച്ചിരുന്നുവെന്നാണ് ആരോഗ്യ മന്ത്രി കെകെ ശൈലജ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

തീയേറ്ററുകള്‍ തുറക്കുന്നത് വൈകും

തീയേറ്ററുകള്‍ തുറക്കുന്നത് വൈകും


പുതിയ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നിയന്ത്രണങ്ങളെകുറിച്ചും ഇന്നലെ നടത്തിയ പത്ര സമ്മേളനത്തില്‍ ആരോഗ്യമന്ത്രി വിശദീകരിക്കുകയും ചെയ്തു. കടകള്‍ ഉള്‍പ്പടെ ആളുകള്‍ കൂടുന്ന എല്ലാ സ്ഥലങ്ങളിലും കര്‍ശന ജാഗ്രത വേണണെന്നാണ് മന്ത്രി വ്യക്തമാക്കിയത്. മാസങ്ങളായി അടഞ്ഞ് കിടക്കുന്ന സംസ്ഥാനത്തെ തീയേറ്ററുകള്‍ തുറക്കുന്നത് ഇനിയും വൈകുമെന്നും മന്ത്രി ഇതിനൊപ്പം തന്നെ അറിയിക്കുകയും ചെയ്തു.

വിജയ് ചിത്രം മാസ്റ്റര്‍

വിജയ് ചിത്രം മാസ്റ്റര്‍

ഇതിന് പിന്നാലെയാണ് തീയേറ്ററുകള്‍ ഇനിയെങ്കിലും തുറക്കണമെന്ന ആവശ്യവുമായി സിനിമാ പ്രേമികള്‍ രംഗത്ത് എത്തിയിരിക്കുന്നത്. വിജയ് ചിത്രം മാസ്റ്റര്‍ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി തീയേറ്റര്‍ തുറക്കണമെന്നാണ് മന്ത്രിയുടെ ഫേസ്ബുക്ക് പേജിലെ കമന്‍റ് ബോക്സിലൂടെ ഇവര്‍ ആവശ്യപ്പെടുന്നത്. തമിഴ്നാട് അടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലും തിയേറ്ററുകള്‍ തുറന്ന സാഹചര്യവും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

വിജയ് ആരാധകരുടെ വോട്ട്

വിജയ് ആരാധകരുടെ വോട്ട്

തിയേറ്ററുകള്‍ തുറന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തിലെ വിജയ് ആരാധകരുടെ വോട്ട് എല്‍ഡിഎഫിന് ആയിരിക്കുമെന്നാണ് ഇവര്‍ കമന്‍റായി രേഖപ്പെടുത്തുന്നത്. ‌കൂളുകളും കോളേജുകളും അടക്കം എല്ലാം തുറക്കാമെങ്കില്‍ തിയേറ്ററുകള്‍ തുറന്നാലെന്താണെന്നും ജോലിയില്ലാതെയിരിക്കുന്ന തിയേറ്റര്‍ ജീവനക്കാര്‍ക്ക് അത് ഗുണമാകുമെന്നും മറ്റ് ചിലര്‍ പറയുന്നു.

പാര്‍ട്ടിയേക്കള്‍ വലിയ സംഘടന

പാര്‍ട്ടിയേക്കള്‍ വലിയ സംഘടന

'ദയവ് ചെയ്ത് തിയറ്റർ തുറക്കൂ.. നിങ്ങൾ ഇപ്പൊ തിയറ്റർ തുറന്നാൽ പിന്നെ കേരളത്തിൽ നിങ്ങളുടെ പാർട്ടിക്ക് തോൽവി ഉണ്ടാകില്ല. കാരണം പാര്ടിയെക്കാൾ വലിയ സംഘടന ആണ് വിജയ് ഫാൻസ് . ഞങ്ങൾ വിജയിപ്പിക്കും നിങ്ങളെ.. please open theater'- എന്നാണ് ഒരു വിജയ് ആരാധകന്‍ മന്ത്രിയുടെ പ്രതിധിന കൊവിഡ് കണക്കുകള്‍ വ്യക്തമാക്കുന്ന പോസ്റ്റിന് താഴെ കമന്‍റായി രേഖപ്പെടുത്തിയിരിക്കുന്നത്.

ബാക്കി എല്ലാം തുറക്കാം

ബാക്കി എല്ലാം തുറക്കാം

'ബാക്കി എല്ലാം തുറക്കാം പക്ഷെ തിയേറ്റർ മാത്രം തുറന്നാൽ കൊറോണ പിടിക്കും എന്ന് ഉള്ള ലോജിക് മനസിലാകുന്നില്ല
50% ഓസിക്യൂപാൻസി വെച്ച് ബാക്കി എല്ലായിടത്തും തുറന്നു.
ഏസി ആണ് പ്രശ്നം എങ്കിൽ ബാറിലും എസി ഉണ്ടല്ലോ. മാളിലും ഉണ്ട് ബസിൽ ഒക്കെ ഇപ്പോ പഴയ പോലെ ആള് ആണ്. അവിടെ ഒന്നും കൊറോണ ഇല്ലേ. പിന്നെ എന്ത് കൊണ്ട് തിയേറ്റര്‍ മാത്രം തുറന്നുകൂടാ'-എന്നാണ് മറ്റൊരു വിജയ് ആരാധകന്‍റെ ചോദ്യം.

നല്ല കാര്യം അല്ലെ

നല്ല കാര്യം അല്ലെ

'ശൈലജ ടീച്ചർ, കേരളത്തിൽ ഇപ്പോൾ സ്കൂൾ ബാർ മാൾ എല്ലാം ഓപ്പൺ ചെയ്തു കഴിഞ്ഞു .ബസിൽ പഴയ പോലെ ആളുകൾ പോകുന്നു എല്ലാം ചെറിയ രീതിയിൽ പഴയ പോലെ വരുന്നുണ്ട് അപ്പോൾ തീയേറ്റർ മാത്രം എന്തിനാണ് തുറക്കതിരികുന്നത്. തീയേറ്റർ 50 % occupancy വെച്ച് തുറന്ന് കൂടെ .തീയേറ്റർ ജീവനക്കാരും ജോലി ഇല്ലാതെ ഇരിക്കുന്ന ഈ അവസ്ഥയിൽ അവർക്കും ജോലി കിട്ടുന്നത് ഒരു നല്ല കാര്യം അല്ലെ'-എന്നാണ് മറ്റൊരാള്‍ ചോദിക്കുന്നത്.

വിജയ് സേതുപതിയും

വിജയ് സേതുപതിയും

അതേസമയം കൊവിഡ് ആരംഭിച്ചതിനുശേഷം ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ വന്‍ റിലീസ് ആയിരിക്കും 'മാസ്റ്റര്‍'. ഏപ്രില്‍ 9 ന് തിയേറ്ററുകളില്‍ എത്തേണ്ട ചിത്രം കൊവിഡ് വ്യാപനത്തിന് പിന്നാലെ റിലീസ് മാറ്റുകയായിരുന്നു. കൈതിക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ്ക്കൊപ്പം വിജയ് സേതുപതിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

'മാസ്റ്റര്‍' റിലീസ്

'മാസ്റ്റര്‍' റിലീസ്

ചിത്രം ഒടിടിയായി റിലീസ് ചെയ്യുന്നതിന് അനേകം ഓഫറുകളും സമ്മര്‍ദ്ദങ്ങളും ഉണ്ടായിരുന്നതായി നിര്‍മ്മാതാവ് സേവ്യര്‍ ബ്രിട്ടോ മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സിനിമാ വ്യവസായത്തിന്റെ നിലനില്‍പ്പിന് തിയ്യറ്ററുകള്‍ അത്യന്താപേക്ഷിതമാണ് എന്നുളളതുകൊണ്ട് 'മാസ്റ്റര്‍' തീയറ്റര്‍ റിലീസായിരിക്കുമെന്ന നിലപാട് അദ്ദേഹം സ്വീകരിക്കുകയായിരുന്നു. ചിത്രത്തിന്‍റെ കേരളത്തിലെ തിരുവനന്തപുരം മേഖലയിലെ വിതരണാവകാശം നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസിനും കൊച്ചിന്‍-മലബാര്‍ ഏരിയയുടെ വിതരണാവകാശം ഫോര്‍ച്യൂണ്‍ സിനിമാസിനുമാണ്....

English summary
actor Vijay fans say they will vote for LDF if theater opens for Vijay movie master
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X