നടന്‍ വിനായകന്‍ അറസ്റ്റില്‍: താനൊരു ഒരു പെണ്ണുപിടിയനാണെന്ന് അവര്‍ക്ക് പറയാമല്ലോയെന്ന് താരം
കൊച്ചി: നടന്‍ വിനായകന്‍ അറസ്റ്റില്‍. എറണാകുളം നോർത്ത് പൊലിസാണ് നടനെ അറസ്റ്റ് ചെയ്തത്. മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചതിനെ തുടർന്നാണ് വിനായകനെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. സ്റ്റേഷന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് വിനായകനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പൊലീസിനെതിരെ വിനായകന്‍ അസഭ്യ വർഷം നടത്തിയെന്നും ആരോപണമുണ്ട്. അറസ്റ്റ് ചെയ്തതിന് ശേഷം താരത്തെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട കേസിലായിരുന്നു വിനായകന്‍ പൊലീസ് സ്റ്റേഷനിലെത്തിയത്.

അതേസമയം, തന്നെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് അറിയില്ലെന്ന് വിനായകന്‍ പ്രതികരിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം പോലീസ് സ്‌റ്റേഷനിലേക്ക് തിരിക്കുന്ന സമയത്തായിരുന്നു വിനായകന്റെ പ്രതികരണം. താനൊരു പരാതി കൊടുക്കാന്‍ പോയതാണെന്നും എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസിനോട് ചോദിക്കണം. തന്നെക്കുറിച്ച് എന്തും പറയാമല്ലോ. താനൊരു ഒരു പെണ്ണുപിടിയനാണെന്നും അവര്‍ക്ക് പറയാമല്ലോ എന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.
ഭാര്യയുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് വിനായകന്‍ പോലീസിനെ കലൂരിനടുത്തുള്ള തന്റെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഫ്ലാറ്റിലെത്തിയ പോലീസ് ഇരുവരുടെയും മൊഴിയെടുത്തു. എന്നാല്‍ അതില്‍ തൃപ്തനല്ലാതെ വന്നപ്പോള്‍ പോലീസിനെ പിന്തുടര്‍ന്ന് വിനായകന്‍ സ്റ്റേഷനിലെത്തുകയായിരുന്നു. ഈ സമയത്തും അദ്ദേഹം പൊലീസുകാർക്കെതിരെ മോശമായി പെരുമാറുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
നേരത്തെ മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരേ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിലും വിനായകനെതിരെ പൊലീസ് കേസ് രജിസ്റ്റർ് ചെയ്തിരുന്നു. പ്രകോപനപരമായ സംസാരം, മൃതദേഹത്തോടുള്ള അനാദരവ് എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അന്ന് താരത്തിനെതിരെ കേസെടുത്തത്. ഉമ്മൻചാണ്ടിയുടെ മരണത്തെ അപഹസിച്ചു കൊണ്ടുള്ള നടൻ വിനായകന്റെ ഫേസ്ബുക്ക് ലൈവായിരുന്നു കേസിന് ആധാരം.
ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കെയായിരുന്നു വിനായകന്‍ ലൈവിലൂടെ ചോദിച്ചത്. വിവാദമായതോടെ വിനായകന്‍ വീഡിയോ പിന്‍വലിച്ചെങ്കിലും അദ്ദേഹത്തിനെതിരെ വലിയ രോഷം ഉയർന്ന് വരികയായിരുന്നു.
വിനായകനെതിരെ കേസ് എടുക്കേണ്ടതില്ലെന്ന് പിന്നീട് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയിരുന്നു. വിനായകൻ ഏതെങ്കിലും നിമിഷത്തിൽ പറഞ്ഞ് പോയതിന്റെ പേരിൽ കേസെടുക്കേണ്ട കാര്യമില്ല. തന്റെ പിതാവ് എന്താണ് ചെയ്തതെന്ന കാര്യം ജനങ്ങൾക്ക് അറിയാം. തന്റെ പിതാവ് ഉണ്ടെങ്കിലും ഇത് തന്നെയേ പറയുകയുള്ളൂവെന്നായിരുന്നു ചാണ്ടി ഉമ്മൻ പ്രതികരിച്ചത്. എന്നാല്‍ തനിക്കെതിരെ കേസ് വേണം എന്നായിരുന്നു വിനായകന്റെ മറുപടി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications