കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മേക്കപ്പും വസ്ത്രാലങ്കാരവും സ്ത്രീയാണെങ്കില്‍ ഓക്കെ... എഡിറ്ററാണെങ്കില്‍ ചോദ്യം വരും'; ഐശ്വര്യ ലക്ഷ്മി

Google Oneindia Malayalam News

കൊച്ചി: എല്ലാ മേഖലയിലേയും പോലെ സിനിമയിലും പുരുഷാധിപത്യമുണ്ട് എന്ന് നടി ഐശ്വര്യ ലക്ഷ്മി. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൂടുതലായതിനാലാണ് അത് പെട്ടെന്ന് പുറത്തേക്ക് അറിയുന്നത് എന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ക്ലബ് എഫ് എം യു എ ഇക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.

സമൂഹത്തില്‍ ആകെ സ്ത്രീകള്‍ കുറേക്കൂടി ബോധവാന്‍മാരാകുന്നുണ്ട് എന്നും എന്താണ് ലോകത്ത് നടക്കുന്നത് എന്നതിനെ കുറിച്ച് സ്ത്രീകള്‍ക്ക് ഇപ്പോള്‍ ധാരണയുണ്ട് എന്നും ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. സ്വന്തം കാര്യം മാറ്റിവെച്ച് മറ്റുള്ളവര്‍ക്ക് മുന്‍ഗണന കൊടുക്കുന്നതില്‍ നിന്ന് സ്ത്രീകള്‍ മാറി തുടങ്ങുന്നുണ്ട് എന്നും അവര്‍ വ്യക്തമാക്കി. ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

1

Image Credit: facebook@Aishwarya Lekshmi

സ്ത്രീകള്‍ കുറച്ച് കൂടി ബോധവാന്‍മാരായിട്ടുണ്ട്, എന്താണ് ലോകത്ത് നടക്കുന്നത് എന്നതിനെ കുറിച്ച്. എന്തിനാണ് പ്രയോറിറ്റി കൊടുക്കേണ്ടത്. നമ്മുടെ കാര്യങ്ങള്‍ക്ക് പ്രയോറിറ്റി കുറച്ച് കണ്ട് വേറെ ആര്‍ക്കും വേണ്ടി ജീവിക്കേണ്ട കാര്യമില്ല. അങ്ങനെ ഉള്ള അവെയര്‍നസ് കൂടിയിട്ടുണ്ട്. അംബീഷന്‍സ് കൂടിയിട്ടുണ്ട്. അനാവശ്യമായ ചങ്ങലക്കെട്ടുകളില്‍ ബന്ധിക്കപ്പെടാന്‍ ഒരു മനുഷ്യനും ആഗ്രഹിക്കുന്നില്ല.

അമ്മയും സഹോദരിയും അടക്കം 4 പേരെ വെട്ടിക്കൊന്ന് 17 കാരന്‍; ശബ്ദം കേള്‍ക്കാതിരിക്കാന്‍ ഉച്ചത്തില്‍ പാട്ട് വെച്ചുഅമ്മയും സഹോദരിയും അടക്കം 4 പേരെ വെട്ടിക്കൊന്ന് 17 കാരന്‍; ശബ്ദം കേള്‍ക്കാതിരിക്കാന്‍ ഉച്ചത്തില്‍ പാട്ട് വെച്ചു

2

Image Credit: facebook@Aishwarya Lekshmi

പലപ്പോഴും സ്ത്രീകള്‍ക്ക് എപ്പോഴും ഒരു കണ്ടീഷനിംഗ് ഉണ്ടായിരുന്നു. നമ്മള്‍ പല ആചാരങ്ങളോ എന്തോ ആയിക്കോട്ടെ. ഒരു വേ ഓഫ് ലൈഫ് എന്ന് പറയുന്ന പോലെ തന്നെ ചില കാര്യങ്ങള്‍ അങ്ങനെ മതി എന്നുള്ളതൊക്കെ കുറച്ച് കുറച്ച് മാറുന്നുണ്ട്. അതില്‍ ഏറ്റവും വലിയ ഇംപോര്‍ട്ടന്റ് ആയിട്ടുള്ള കാര്യം എന്ന് പറഞ്ഞാല്‍ നമ്മള്‍ തന്നെയാണ് തീരുമാനിക്കുന്നത്.

'മീനുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്ക് നശിപ്പിക്കുന്നു... പിടിച്ച് കരയിലിടണം..' ശ്രീജിത്ത് പെരുമന ഓണ്‍ എയര്‍'മീനുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്ക് നശിപ്പിക്കുന്നു... പിടിച്ച് കരയിലിടണം..' ശ്രീജിത്ത് പെരുമന ഓണ്‍ എയര്‍

3

Image Credit: facebook@Aishwarya Lekshmi

ഇത് എനിക്ക് വര്‍ക്ക് ആവുന്നില്ല. ഇത് ഞാന്‍ മാറ്റുകയാണ് എന്നുള്ളത്. അത് ആണുങ്ങളുടെ കാര്യമാണെങ്കിലും അങ്ങനെ തന്നെയല്ലേ. ഒരുപാട് കാര്യങ്ങളില്‍ നമ്മള്‍ സൊസൈറ്റിയുടെ ജഡ്ജ്‌മെന്റിന് നില്‍ക്കുന്നില്ലല്ലോ. നമ്മുടെ ജോലി ചെയ്യുകയാണല്ലോ. കേരളത്തില സൊസൈറ്റി മാറുന്ന ലക്ഷണമാണ്. മെയില്‍ ഡൊമിനന്‍സ് എല്ലാ ഇന്‍ഡസ്ട്രിയിലും ഉള്ളത് പോലെ തന്നെ ആണ് സിനിമയിലും ഉള്ളത്.

'കൊടുവള്ളി ആയാലും ചാത്തമംഗലം ആയാലും മ്മക്ക്...'; മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കി ശ്രീജിത്ത് പെരുമന'കൊടുവള്ളി ആയാലും ചാത്തമംഗലം ആയാലും മ്മക്ക്...'; മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കി ശ്രീജിത്ത് പെരുമന

4

Image Credit: facebook@Aishwarya Lekshmi

എന്നാല്‍ അതില്‍ ചര്‍ച്ചകള്‍ കൂടുതല്‍ ആയത് കൊണ്ടാണ് ഇവിടത്തെ ഒരു മെയില്‍ ഡോമിനന്‍സ് ഫീല്‍ ചെയ്യുന്നത്. ടെക്‌നീഷ്യന്‍സിന്റെ സൈഡില്‍ നമുക്ക് സ്ത്രീകള്‍ കുറവായിരുന്നു. ഇപ്പോള്‍ അത് ബെറ്ററായി മാറി മാറി വരുന്നുണ്ട്. കോസ്റ്റിയൂം സൈഡില്‍ വിമണാണ് എന്ന് പറയുമ്പോള്‍ അത് ആക്‌സപ്റ്റ് ചെയ്യാന്‍ കുറച്ച് കൂടി എളുപ്പമുള്ള ഫീല്‍ ആണ്.

5

Image Credit: facebook@Aishwarya Lekshmi

സ്ത്രീ കോസ്റ്റിയൂം സ്‌റ്റെലിസ്റ്റ് ആണ് എന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ എളുപ്പമാണ്. മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് എന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ എളുപ്പമാണ്. സ്ത്രീ എഡിറ്ററാണ് എന്ന് പറഞ്ഞാല്‍ ഏ എഡിറ്റര്‍ പെണ്ണാണോ എന്നുള്ള രീതിയില്‍ ഒരു ചോദ്യം വരും. പക്ഷെ എനിക്ക് അറിയാവുന്ന ബെസ്റ്റ് എഡിറ്ററാണ് ആര്‍തി ബജാജ്.

6

Image Credit: facebook@Aishwarya Lekshmi

അനുരാഗ് കശ്യപ് സാറിന്റെ സിനിമകളുടെ എഡിറ്റ് ചെയ്യുന്ന് അവരാണ്. ഞാന്‍ കണ്ടതില്‍വെച്ചുള്ള ഏറ്റവും നല്ല എഡിറ്ററാണ് അവര്‍. എഡിറ്റിംഗിലൂടെ സിനിമക്ക് ഒരു വ്യത്യസ്ഥ അര്‍ത്ഥം കൊടുക്കാന്‍ പറ്റുന്ന ആളാണ്. അമ്മു എന്ന എന്റെ ചിത്രത്തിന്റെ എഡിറ്റര്‍ രാധ ശ്രീധര്‍ സ്ത്രീയാണ്. ഡി ഒ പി സ്ത്രീ ആണെന്ന് അറിഞ്ഞാല്‍ കൂടുതല്‍ ക്വസ്റ്റ്യന്‍ മാര്‍ക്ക്‌സ് കൂടുതലാണ്. ചേദ്യങ്ങള്‍ വരും.

7

Image Credit: facebook@Aishwarya Lekshmi

അമ്മുവിന്റെ ഡി ഒ പി ചെയ്തത് അപൂര്‍വ എന്ന സ്ത്രീയാണ്. അങ്ങനെ നോക്കുമ്പോള്‍ ടെക്നിക്കല്‍ സൈഡില്‍ വര്‍ക്ക് ചെയ്യുന്ന സ്ത്രീകള്‍ കുറവാണ്. പക്ഷേ സ്ത്രീകള്‍ ടെക്നിക്കല്‍ സൈഡിലേക്ക് കടന്ന് വരുന്നുണ്ട്. സിനിമയില്‍ പോകുന്ന സ്ത്രീകള്‍ മോശക്കാരാണെന്ന് പണ്ട് പറയാറുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം എണ്ണം കുറഞ്ഞത്. ഇനി തീര്‍ച്ചയായും അതൊക്കെ പതിയെ പതിയെ കൂടും.

English summary
Actress Aishwarya Lekshmi opens up about patriarchy in cinema industry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X