കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിച്ച കേസ്: 'കൊട്ടേഷൻ സംഘം കുടുക്കി, കേസിലെ ഇരയാണ്', ഹർജി പിൻവലിച്ച് ദിലീപ്

Google Oneindia Malayalam News

ദില്ലി: പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ച് നടന്‍ ദിലീപ്. കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് ദിലീപ് പിന്‍വലിച്ചിരിക്കുന്നത്.

പൃഥ്വിരാജിനെ മുളയിലേ നുള്ളിക്കളയാൻ ശ്രമിച്ചു, പിന്നിൽ ദിലീപായിരുന്നോ? മല്ലിക സുകുമാരൻ പറയുന്നുപൃഥ്വിരാജിനെ മുളയിലേ നുള്ളിക്കളയാൻ ശ്രമിച്ചു, പിന്നിൽ ദിലീപായിരുന്നോ? മല്ലിക സുകുമാരൻ പറയുന്നു

കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ഹര്‍ജിയില്‍ നിന്നുളള പിന്മാറ്റം. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.

1

കേരളത്തെ നടുക്കിയ കേസില്‍ ഗൂഢാലോചന അടക്കമുളള കുറ്റങ്ങള്‍ ചുമത്തിയാണ് നടന്‍ ദിലീപിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നും തന്നെ കേസില്‍ കുടുക്കിയതാണ് എന്നുമാണ് ദിലീപ് ആരോപിക്കുന്നത്. കേസില്‍ താന്‍ ഇരയാണ് എന്നാണ് ദിലീപ് ഹര്‍ജിയില്‍ ഉയര്‍ത്തിയിരിക്കുന്ന വാദം.

സാമന്ത കുടുംബത്തെ ചതിച്ചു? ഫാമിലി മാനിലെ സെക്‌സ് സീന്‍ കണ്ട് നാഗചൈതന്യ ഞെട്ടിയെന്ന് റിപ്പോര്‍ട്ട്സാമന്ത കുടുംബത്തെ ചതിച്ചു? ഫാമിലി മാനിലെ സെക്‌സ് സീന്‍ കണ്ട് നാഗചൈതന്യ ഞെട്ടിയെന്ന് റിപ്പോര്‍ട്ട്

2

കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നതിനാലാണ് ദിലീപ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചിരിക്കുന്നത്. കേസില്‍ നിന്ന് തന്നെ കുറ്റവിമുക്തനാക്കണം എന്നാണ് ദീലിപ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. തന്നെ കൊട്ടേഷന്‍ സംഘം കേസില്‍ കുടുക്കിയതാണെന്ന് ദിലീപ് പറയുന്നു.

3

ദിലീപിന്റെ ഈ വാദം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ ഇരയാണ് എന്നുളള വാദം നിലനില്‍ക്കില്ല എന്നാണ് ഹൈക്കോടതി അന്ന് ചൂണ്ടിക്കാട്ടിയത്. യുവനടിയെ ആക്രമിച്ച കേസും തനിക്കെതിരെ പ്രതികള്‍ ഉയര്‍ത്തിയ ഭീഷണിയുമായി ബന്ധപ്പെട്ട കേസും ഒരുമിച്ച് വിചാരണ നടത്തരുത് എന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നത്.

4

എന്നാല്‍ വേറിട്ട കുറ്റകൃത്യങ്ങളല്ല ഇവയെന്നും ഒരുമിച്ച് പ്രതികള്‍ നടത്തിയ ഗൂഢാലോചനയ്ക്ക് ശേഷം പറഞ്ഞുറപ്പിച്ച പണം ലഭിക്കുന്നതിന് വേണ്ടി പ്രതികള്‍ ദിലീപിനെ വിളിച്ചതാണ് എന്നും ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. ഒരേ കേസുമായി ബന്ധപ്പെട്ട മറ്റൊരു സംഭവം എന്ന നിലയ്‌ക്കേ ഇതിനെ കാണാനാവൂ എന്നും ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് പിബി സുരേഷ് കുമാര്‍ വ്യക്തമാക്കി.

5

അതിന് ശേഷമാണ് ദിലീപ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി പിന്‍വലിക്കാനുളള ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, സിടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബഞ്ച് കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് ദിലീപ് ഹര്‍ജി പിന്‍വലിക്കാനുളള അനുമതി തേടിയത്. ദിലീപിന് വേണ്ടി അഭിഭാഷകനായ ഫിലിപ്പ് ടി വര്‍ഗീസ് ആണ് സുപ്രീം കോടതിയില്‍ ഹാജരായത്.

6

നടിയെ ആക്രമിച്ച കേസിലെ വിചാരണ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. കൊവിഡ് അടക്കമുളള സാഹചര്യങ്ങളാല്‍ കേസിന്റെ വിചാരണ നീണ്ട് പോയിരുന്നു. വിചാരണ പൂര്‍ത്തിയാക്കാന്‍ ഇക്കഴിഞ്ഞ ആഗസ്റ്റില്‍ സുപ്രീം കോടതി വിചാരണ കോടതിക്ക് ആറ് മാസത്തെ സമയം കൂടി അനുവദിച്ചിരുന്നു. കേസില്‍ ഇതുവരെ 202 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായതായി അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചു.

Recommended Video

cmsvideo
Dileep shares pictures of daughter Mahalakshmi's writing ceremony
7

അതേസമയം വിചാരണ കോടതി ദിലീപിന്റെ വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ട് നടത്തിയ ചില പരാമര്‍ശങ്ങള്‍ക്ക് എതിരെ ആവശ്യമെങ്കില്‍ പിന്നീട് കോടതിയെ സമീപിക്കാവുന്നതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ ഇതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. മുതിര്‍ന്ന അഭിഭാഷകന്‍ രണ്‍ജിത് കുമാര്‍ ആണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. എന്നാല്‍ സര്‍ക്കാരിന്റെ എതിര്‍പ്പ് സുപ്രീം കോടതി അംഗീകരിച്ചില്ല.

English summary
Actress Attack Case: Actor Dileep withdrawed plea filed in Supreme Court for aquital from case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X