കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിശബ്ദത വെടിയാൻ നടി; നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് മനസ് തുറക്കുന്നു..വീഡിയോയുമായി ബർഖ ദത്ത്

  • By Desk
Google Oneindia Malayalam News

കൊച്ചി; തനിക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറച്ച് ആദ്യമായി തുറന്ന് പറയാനൊരുങ്ങി ആക്രമണത്തിനിരയായ നടി. വനിതാ ദിനത്തോട് അനുബന്ധിച്ച് പ്രമുഖ മാധ്യമ പ്രവർത്തക ബർഖാ ദത്ത് നടത്തുന്ന 'വി ദ വുമന്‍ ഓഫ് ഏഷ്യ' കൂട്ടായ്മുടെ പരിപാടിയിൽ പങ്കെടുത്ത് കൊണ്ടായിരിക്കും നടിയുടെ പ്രതികരണം

വീഡിയോയിൽ പറയുന്നത്

'പ്രമുഖ നടി തനിക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ചും ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും കരുത്തനായ താരത്തിനെതിരെ എങ്ങനെ പോരാടുന്നുവെന്നതിനെ കുറിച്ചും ആദ്യമായി മനസ് തുറക്കുന്നു', ബർഖാ ദത്ത് പരിപാടിയെ കുറിച്ചുള്ള വീഡിയോയിൽ പറഞ്ഞു.

 പരിപാടി മാർച്ച് 6 ന് സംപ്രേഷണം ചെയ്യും

മാർച്ച് ആറിനാണ് പരിപാടി സംപ്രേക്ഷണം ചെയ്യുക. രണ്ട് മണിക്ക് മോജോ സ്‌റ്റോറി എന്ന യൂട്യൂബ് ചാനലിലൂടെയായിരിക്കും സംപ്രേഷണം. നടിയെ കൂടാതെ ശ്വേത ബച്ചന്‍, കവിത ദേവി, മീര ദേവി, ഡോ. സംഗീത റെഡ്ഡി, അസ്മ ഖാന്‍, ഇന്ദിര പഞ്ചോലി, സപ്‌ന, മോനിക്ക, നവ്യ നന്ദ, ഡോ. ജോണ്‍ ബെന്‍സണ്‍, അമീര ഷാ, ഡോ. ഷാഗുന്‍ സബര്‍വാള്‍, മഞ്ചമ്മ ജഗതി, ഡോ. രാജം, ഡോ. സംഗീത ശങ്കര്‍, രാഗിണി ശങ്കര്‍, നന്ദിനി ശങ്കര്‍ എന്നിവരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

പങ്കുവെച്ച് നടി ഗീതു മോഹൻദാസ് ഉൾപ്പെടെയുള്ളവർ

പരിപാടിയെ സംബന്ധിച്ച വീഡിയോ നടി ഗീതു മോഹൻദാസ് ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. തനിക്ക് നേരിടേണ്ടി വന്ന അതിക്രമത്തിനെതിരെ കഴിഞ്ഞ അഞ്ച് വർഷമായി ശക്തമായ പോരാട്ടം നടത്തുകയാണ് നടി. ഇതുവരെ മാധ്യമങ്ങൾക്ക് മുൻപിൽ നടി പ്രതികരിച്ചിട്ടില്ല.

അതിജീവനത്തിലേക്കുള്ള യാത്രയെ കുറിച്ച് നടി

ഇതിനിടയിൽ ആദ്യമായി തന്റെ അതിജീവനത്തെ കുറിച്ച് പ്രതികരിച്ച് നടി രംഗത്തെത്തിയിരുന്നു. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നായിരുന്നു നടി അന്ന് വ്യക്തമാക്കിയത്.

യെന്താ ചിരി.. യെന്താ ഭംഗി.. ഇത്ര സുന്ദരിയോ! ഭാവനയുടെ പുതിയ ചിത്രങ്ങൾ വൈറൽ

പേരും വ്യക്തിത്വവും അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്

അഞ്ച് വർഷമായി പേരും വ്യക്തിത്വവും അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് താൻ അല്ലെങ്കിലും തന്നെ അവഹേളിക്കാനും കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും ഒരു പാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേ ദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാൻ എന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ.ഇന്ന് തനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ തനിച്ചല്ലെന്ന് തിരിച്ചറിയുകയാണെന്നായിരുന്നു നടിയുടെ വാക്കുകൾ.

പിന്തുണയുമായി നിരവധി താരങ്ങൾ


നീതി പുലരാനും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെ ഒരു അനുഭവം മറ്റൊരാൾക്കും ഉണ്ടാകാതിരിക്കാനും താൻ ഈ യാത്ര തുടർന്നുകൊണ്ടേ ഇരിക്കും എന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ നടി വ്യക്തമാക്കിയിരുന്നു. അന്ന് നിരവധി പേരായിരുന്നുതാരത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്.

 ബോളിവുഡിൽ നിന്നും പിന്തുണ

മമ്മൂട്ടി, മോഹന്‍ലാല്‍, ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍, മഞ്ജു വാരിയര്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആഷിഖ് അബു, അന്നാ ബെന്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ഐശ്വര്യ ലക്ഷ്മി, ബാബുരാജ് , അഞ്ജലി മേനോൻ, നിമിഷ സജയൻ ഐശ്വര്യ ലക്ഷ്മി തുടങ്ങി നിരവധി താരങ്ങള്‍ വിഷയത്തില്‍ അതിജീവിതയ്ക്ക് പിന്തുണ അറിയിച്ചിരുന്നു. ബഹുമാനം എന്നായിരുന്നു നടിയുടെ കുറിപ്പ് പങ്കുവെച്ച് മോഹൻലാൽ കുറിച്ചത്. 'നിനക്കൊപ്പം' എന്നായിരുന്നു മമ്മൂട്ടി കുറിച്ചത്. ബോളിവുഡ് സംവിധായിക സോയ അക്തര്‍, നടിമാരായ സോനം കപൂര്‍, കൊങ്കണ ശര്‍മ്മ, നടന്മാരായ അലി ഫസല്‍, സിദ്ധാര്‍ത്ഥ് എന്നിവരും നടിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

Recommended Video

cmsvideo
ഒരിക്കലും മറക്കാനാവില്ല ഈ ദിവസം..ഭർത്താവിനെ ചേർത്തുപിടിച്ച് ഭാവന | Oneindia Malayalam

മനമുരുകി പ്രാർത്ഥിച്ച് കാവ്യ മാധവൻ..കാണിക്കയിട്ട് തൊഴുത് ദിലീപ്..താരങ്ങളുടെ ക്ഷേത്ര ദർശനം വൈറൽ

English summary
Actress Bhava To Open Up About The Atrocities During 5 years in Burkha Dutt Show
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X