ദിലീപിന്റെ ചോര കുടിക്കാന്‍ കാത്ത് നില്‍ക്കേണ്ട..! ഒന്നും പുറത്ത് വരില്ല..! ഇനി എല്ലാം രഹസ്യം..!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരുന്നതില്‍ കേരളത്തിലെ മാധ്യമങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. മാധ്യമങ്ങളുടെ നിരന്തരമായ ഇടപെടലാണ് കേസ് മുങ്ങിപ്പോകാതിരിക്കാന്‍ പ്രധാന കാരണമായതും. എന്നാല്‍ ഇനി കാര്യങ്ങള്‍ പഴയത് പോലെയല്ല. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പൊതുജനം അറിയാന്‍ കുറച്ച് പ്രയാസമാവും.

ജയിലില്‍ ദിലീപ് വിഐപി..!! സ്വന്തം വേലക്കാരന്‍..തുണി അലക്കേണ്ട..പാത്രം കഴുകേണ്ട..പ്രത്യേക മെനുവും..!

ദിലീപിന്റെ അറസ്റ്റിന് തൊട്ടുപിന്നാലെ കാവ്യ ഒരാളെ കണ്ടു..? ദുരൂഹമായി ആ രഹസ്യകൂടിക്കാഴ്ച...!

പ്രതി ചെറിയ മീനല്ല

പ്രതി ചെറിയ മീനല്ല

നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് അറസ്റ്റിലായിരിക്കുന്നത് മലയാള സിനിമാരംഗത്ത് വന്‍ സ്വാധീനമുള്ള നടനാണ്. അതുകൊണ്ട് തന്നെ ദിലീപിനെ കോടതിയില്‍ ഹാജരാക്കുമ്പോഴും മറ്റും മാധ്യമങ്ങളടക്കം വലിയ ജനക്കൂട്ടമാണ് എത്തിയിരുന്നു.

മാധ്യമങ്ങളുടെ പങ്ക്

മാധ്യമങ്ങളുടെ പങ്ക്

കോടതിയിലേക്ക് പ്രതി വരുന്നത് മുതല്‍ കോടതി നടപടികളും വാദങ്ങളുമെല്ലാം ഇടമുറിയാതെ ചാനലുകള്‍ ജനങ്ങളിലേക്ക് എത്തിച്ചിരുന്നു. എന്നാല്‍ ഇനി ഈ കേസില്‍ അത് സാധ്യമല്ല.

ഇനി എല്ലാം രഹസ്യം

ഇനി എല്ലാം രഹസ്യം

നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചുവെന്ന കേസില്‍ കോടതി നടപടികള്‍ ഇനി തികച്ചും രഹസ്യമായിട്ടാവും നടക്കുക. പ്രോസിക്യൂഷനാണ് കേസിലെ കോടതി നടപടികള്‍ രഹസ്യമാക്കണം എന്ന ആവശ്യം ഉന്നയിച്ചത്.

പ്രോസിക്യൂഷൻ ആവശ്യം

പ്രോസിക്യൂഷൻ ആവശ്യം

പ്രോസിക്യൂഷന്റെ ആവശ്യം അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി തീരുമാനം.

എല്ലാവരേയും പുറത്താക്കി

എല്ലാവരേയും പുറത്താക്കി

കോടതി ഉത്തരവിനെ തുടര്‍ന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ കോടതിയിലെത്തിയ മാധ്യമ പ്രവര്‍ത്തകരേയും കേസുമായി ബന്ധമില്ലാത്ത അഭിഭാഷകരേയും പുറത്താക്കി. അതിന് ശേഷം മാത്രമാണ് കോടതി നടപടികള്‍ തുടര്‍ന്നത്.

ഇനി പ്രവേശനമില്ല

ഇനി പ്രവേശനമില്ല

കേസുമായി ബന്ധപ്പെട്ട് ദിലീപ് അടക്കമുള്ള പ്രതികളെ ഇനി കോടതിയില്‍ ഹാജരാക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കോ പൊതു ജനങ്ങള്‍ക്കോ മറ്റ് അഭിഭാഷകര്‍ക്കോ പ്രവേശനം അനുവദിക്കില്ല.

Dileep May Not Move To SC Immediately
സുരക്ഷാ പ്രശ്നങ്ങള്‍

സുരക്ഷാ പ്രശ്നങ്ങള്‍

ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അത്. സ്‌കൈപ്പ് വഴിയായിരുന്നു കോടതി നടപടികള്‍.

English summary
Court procedures will be secret in Actress abduction case from today onwards
Please Wait while comments are loading...