ദിലീപ് നേര്‍ച്ചകള്‍ വീട്ടുന്നു; കുര്‍ബാന കഴിഞ്ഞു, ഒപ്പം കൗണ്‍സിലറും!! അടുത്ത യാത്ര കാവ്യയോടൊപ്പം
ദിലീപിന്റെ ഓരോ നീക്കങ്ങളും നിരീക്ഷിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ വേണ്ടിയാണിത്.
Recommended Video

കൊച്ചി: ജയില്‍മോചിതനായ ദിലീപ് നേര്‍ച്ചകള്‍ ഓരോന്നായി വീട്ടുന്നു. ജയില്‍മോചനത്തിന് വേണ്ടിയും സമയദോഷം തീരുന്നതിന് വേണ്ടിയും നിരവധി നേര്‍ച്ചകള്‍ ദിലീപും കുടുംബവും നേര്‍ന്നിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ദിലീപ് വ്യാഴാഴ്ച പ്രത്യേക കുര്‍ബാനയില്‍ പങ്കെടുത്തത്.
ആലുവ ചൂണ്ടിയിലെ പള്ളിയില്‍ നടന്ന പ്രത്യേക കുര്‍ബാനയില്‍ പങ്കെടുത്ത ദിലീപിനൊപ്പം നഗരസഭാ കൗണ്‍സിലറുമുണ്ടായിരുന്നു. ഇനിയും ദിലീപ് കൂടുതല്‍ പ്രാര്‍ഥനകള്‍ക്കായി യാത്ര തിരിക്കുമെന്നാണ് വിവരം. ജാമ്യംകിട്ടിയ ചൊവ്വാഴ്ച രാത്രി പുറത്തുപോയ ദിലീപ് പക്ഷേ, ബുധനാഴ്ച വീട്ടില്‍ തന്നെയായിരുന്നു.

ഏട്ടേക്കര്‍ പള്ളിയില്‍
വ്യാഴാഴ്ച രാവിലെയാണ് ദിലീപ് പ്രാര്‍ഥനകള്‍ക്ക് വേണ്ടി പുറത്തിറങ്ങിയത്. രാവിലെ ആറ് മണിക്ക് അദ്ദേഹം ചൂണ്ടിയിലെ ഏട്ടേക്കര്‍ പള്ളിയില്‍ എത്തി. പ്രത്യേക കുര്‍ബാനയില്‍ പങ്കെടുത്തു.

തിരുസ്വരൂപത്തില്‍ മെഴുകുതിരി
എട്ട് മണിവരെ ദിലീപ് എട്ടേക്കര്‍ സെന്റ് ജൂഡ് പള്ളിയില്‍ പ്രാര്‍ഥനയിലായിരുന്നു. പള്ളിയുടെ പ്രവേശ കവാടത്തിലെ തിരുസ്വരൂപത്തില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ഥിച്ച ശേഷമാണ് പള്ളിയില്‍ കടന്നത്.

ആലുവ നഗരസഭാ കൗണ്‍സിലറും
മെഴുകുതിരി കത്തിച്ച് പ്രാര്‍ഥന നടത്തിയ ദിലീപിനൊപ്പം ആലുവ നഗരസഭാ കൗണ്‍സിലര്‍ ജെറോം മൈക്കിള്‍, സുഹൃത്ത് ശരത്ത്, മിമിക്രി ആര്‍ട്ടിസ്റ്റ് ഏലൂര്‍ ജോര്‍ജ് എന്നിവരുമുണ്ടായിരുന്നു.

വികാരി മൈക്കിള്‍ ഡിസൂസയെ കണ്ടു
നൊവേനയും കുര്‍ബാനയും കഴിഞ്ഞ് പള്ളി ഓഫീസിലെത്തി വഴിപാടുകള്‍ക്കുള്ള പണം അടച്ചു. വികാരി മൈക്കിള്‍ ഡിസൂസയെ കണ്ട് അനുഗ്രഹം വാങ്ങി. ദിലീപിന്റെ ജയില്‍മോചനത്തിന് നിരവധി പേര്‍ കുര്‍ബാന കഴിപ്പിക്കാന്‍ ഇവിടെ എത്തിയിരുന്നുവെന്ന് വികാരി പറഞ്ഞു. നേര്‍ച്ച കഞ്ഞി കുടിച്ച ശേഷമാണ് ദിലീപ് എട്ടുമണിയോടെ മടങ്ങിയത്. ശേഷം ചില ക്ഷേത്രങ്ങളിലും ദിലീപ് ദര്‍ശനം നടത്തി.

ഇനി കോട്ടയത്തേക്ക്
ഇനി കോട്ടയം ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജി അമ്മാവന്‍ കോവിലില്‍ പ്രാര്‍ഥനയ്ക്ക് വേണ്ടി പോകുമെന്നാണ് അറിയുന്നത്. ദിലീപ് ജയിലിലായ ശേഷം അദ്ദേഹത്തിന്റെ കുടുംബം ഇവിടെ സന്ദര്‍ശിച്ച് പ്രത്യേക വഴിപാട് നടത്തിയിരുന്നു.

അനൂപ് പറഞ്ഞത്
ദിലീപ് അറസ്റ്റിലായ ഉടനെയാണ് ചെറുവള്ളി ദേവീ ക്ഷേത്രത്തിലെ ജഡ്ജി അമ്മാവന്‍ കോവിലില്‍ വഴിപാട് നടന്നത്. സഹോദരന്‍ അനൂപും കുടുംബാംഗങ്ങളുമാണ് അന്ന് വന്നത്. ദിലീപ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഇവിടെ വരുമെന്ന് അനൂപ് പറഞ്ഞിരുന്നു.

ഭാര്യ കാവ്യാമാധവനും
ഇതിന്റെ ഭാഗമായിട്ടാണ് ഇനി ദിലീപ് എത്തുക. അദ്ദേഹത്തോടൊപ്പം ഭാര്യ കാവ്യാമാധവനും മറ്റു ബന്ധുക്കളുമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തികഞ്ഞ വിശ്വാസിയായ ദിലീപും കുടുംബവും നിരവധി നേര്‍ച്ചകള്‍ നേര്‍ന്നിട്ടുണ്ട്.

സഹോദരന്റെ വീട്ടില്‍
അഞ്ചാംതവണ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ദിലീപിന് ഹൈക്കോടതി ഇളവ് നല്‍കിയത്. ചൊവ്വാഴ്ച വൈകി ജയിലില്‍ നിന്നിറിങ്ങിയ അദ്ദേഹം പറവൂര്‍ കവലയിലുള്ള സഹോദരന്റെ വീട്ടിലേക്കാണ് പോയത്.

രാത്രി തന്നെ എറണാകുളത്തേക്ക്
അന്ന് രാത്രി തന്നെ എറണാകുളത്ത് അഭിഭാഷകനെ കാണാന്‍ ദിലീപും കാവ്യയും പുറപ്പെട്ടു. അഡ്വ. രാമന്‍ പിള്ളയെ കണ്ട് കേസിന്റെ കാര്യങ്ങളും ജാമ്യവ്യവസ്ഥയും സംബന്ധിച്ച് ചോദിച്ചറിഞ്ഞു.

ബുധനാഴ്ച വിശ്രമം
രാത്രി ഏറെ വൈകിയാണ് ദിലീപ് വീട്ടില്‍ തിരിച്ചെത്തിയത്. പക്ഷേ, ബുധനാഴ്ച അദ്ദേഹം പുറത്തൊന്നും പോയില്ല. നിരവധി പേര്‍ ദിലീപിനെ കാണാന്‍ വീട്ടില്‍ വന്നിരുന്നു.

വീട്ടിലെത്തിയ പ്രമുഖര്‍
കെപിഎസി ലളിത, ഹരിശ്രീ അശോകന്‍, രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി, നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം, സംവിധായകന്‍ എബ്രിഡ് ഷൈന്‍ തുടങ്ങിയവരാണ് ബുധനാഴ്ച ദിലീപിനെ വീട്ടില്‍ വന്ന് കണ്ടത്.

നിരീക്ഷണം ശക്തമാക്കി പോലീസ്
അതേസമയം, ദിലീപിന്റെ ഓരോ നീക്കങ്ങളും നിരീക്ഷിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ വേണ്ടിയാണിത്. മാധ്യമങ്ങളോട് കേസ് സംബന്ധിച്ച് സംസാരിക്കരുതെന്ന ജാമ്യവ്യവസ്ഥയില്‍ നിബന്ധനയുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹം ബുധനാഴ്ച വീട്ടിലെത്തിയ മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല.












Click it and Unblock the Notifications