കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് കേസിലെ ഒന്നര കോടി രൂപ: എന്താണ് കോടതി പറഞ്ഞത്? നടിയുടെ നഗ്നത, സാധിക്കില്ല!!

ഇരയാക്കപ്പെട്ടതു മലയാളത്തിലെ പ്രധാന നടിയുമാണ്. നടിയോട് പരാതിക്കാരന് കടുത്ത ശത്രുതയുണ്ടായിരുന്നു.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി പറഞ്ഞ കാര്യങ്ങള്‍ ഗൗരവമുള്ളത്. പ്രോസിക്യൂഷന്‍ നല്‍കിയ തെളിവുകള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി ദിലീപിന്റെ അപേക്ഷയില്‍ തീരുമാനം എടുത്തത്. അതാകട്ടെ, ദിലീപിനെ സംബന്ധിച്ചിടത്തോളം കേസില്‍ പ്രതികൂലവുമാണ്.

കേസിന്റെ തുടക്കം മുതല്‍ ഇതുവരെയുള്ള എല്ലാ നടപടികളും അന്വേഷണ സംഘം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ ഖണ്ഡിച്ച് പ്രതിഭാഗവും ശക്തമായ വാദങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ കോടതി എടുത്ത തീരുമാനം ദിലീപിന് എതിരായി. ഹൈക്കോടതി വിധിയുടെ പകര്‍പ്പ് പുറത്തായിട്ടുണ്ട്.

ഹൈക്കോടതിയുടെ ഒറ്റവാക്ക്

ഹൈക്കോടതിയുടെ ഒറ്റവാക്ക്

കേസ് വിളിച്ച സമയത്ത് ഹൈക്കോടതി ഒറ്റവാക്ക് മാത്രമാണ് പറഞ്ഞത്. അത് ദിലീപിന് തിരിച്ചടിയായിരുന്നു. എന്നാല്‍ ശേഷമാണ് വിധിയുടെ പകര്‍പ്പ് പുറത്തുവന്നത്.

ആ വാക്ക് ഇതാണ്

ആ വാക്ക് ഇതാണ്

ദിലീപിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിച്ചേക്കാം, ജാമ്യം നിഷേധിച്ചിരിക്കുന്നു- എന്ന ഒറ്റവരി മാത്രമാണ് കേസ് വിളിച്ചപ്പോള്‍ കോടതി പറഞ്ഞത്. ഇതില്‍ തന്നെ ദിലീപിന്റെ ഭാവി കാര്യങ്ങള്‍ വ്യക്തവുമാണ്.

പ്രോസിക്യൂഷനെ വിശ്വസിച്ചു

പ്രോസിക്യൂഷനെ വിശ്വസിച്ചു

പ്രോസിക്യൂഷന്‍ നല്‍കിയ പ്രധാന തെളിവുകള്‍ കണക്കിലെടുത്താണ് ഹൈക്കോടതി തീരുമാനം കൈക്കൊണ്ടത്. പ്രതിഭാഗത്തിന്റെ വാദത്തിന് ഇപ്പോള്‍ മുഖം കൊടുത്തിട്ടില്ല എന്നുവേണം കരുതാന്‍.

വിധി പകര്‍പ്പിലെ വിശദീകരണം

വിധി പകര്‍പ്പിലെ വിശദീകരണം

പ്രോസിക്യൂഷന്റെ പ്രധാന വാദങ്ങളായി കോടതി ചില കാര്യങ്ങള്‍ വിധിയില്‍ ചൂണ്ടിക്കാട്ടുന്നു. വിധി പകര്‍പ്പില്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.

 പ്രധാന താരവും പ്രധാന നടിയും

പ്രധാന താരവും പ്രധാന നടിയും

ജാമ്യം തേടിയ പരാതിക്കാരന്‍ മലയാളത്തിലെ പ്രധാന താരമാണ്. ഇരയാക്കപ്പെട്ടതു മലയാളത്തിലെ പ്രധാന നടിയുമാണ്. നടിയോട് പരാതിക്കാരന് കടുത്ത ശത്രുതയുണ്ടായിരുന്നു.

കോടതിയുടെ അഭിപ്രായമായിട്ടല്ല

കോടതിയുടെ അഭിപ്രായമായിട്ടല്ല

കോടതിയുടെ അഭിപ്രായമായിട്ടല്ല ജഡ്ജി ഇക്കാര്യം പറയന്നത്. പ്രോസിക്യൂഷന്റെ പ്രധാന വാദങ്ങള്‍ എന്ന് സൂചിപ്പിച്ചാണ്. കൂടെ ഇക്കാര്യങ്ങളും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയെന്നും കോടതി പറയുന്നു.

ബന്ധം തകരാന്‍ കാരണം

ബന്ധം തകരാന്‍ കാരണം

തന്റെ ദാമ്പത്യബന്ധം തകരാന്‍ കാരണം ഈ നടിയാണെന്നാണ് പരാതിക്കാരന്‍ വിശ്വസിക്കുന്നത്. പ്രതികാരത്തിനായി ഒന്നാം പ്രതിക്കൊപ്പം ദിലീപ് ഗൂഢാലോചന നടത്തിയെന്നും വിധിപകര്‍പ്പിലുണ്ട്.

നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍

നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍

ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതിയോട് നടിയെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദിലീപ് ആവശ്യപ്പെട്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയെന്ന് കോടതി വിധിപകര്‍പ്പില്‍ എടുത്തുപറയുന്നു.

ഒന്നര കോടി രൂപ

ഒന്നര കോടി രൂപ

ദിലീപ് ഒന്നാം പ്രതിക്ക് വാഗ്ദാനം ചെയ്തത് ഒന്നര കോടി രൂപയായിരുന്നു. അഡ്വാന്‍സ് ആയി പതിനായിരം രൂപ നല്‍കുകയും ചെയ്തു. 17.2.2017 ന് രാത്രി ഏഴ് മണിക്കാണ് സംഭവം നടക്കുന്നതെന്നും വിധിപകര്‍പ്പില്‍ വ്യക്തമാക്കുന്നു.

മൊബൈല്‍ ഫോണ്‍

മൊബൈല്‍ ഫോണ്‍

കേസിലെ 12, 13 പ്രതികള്‍ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചുവെന്നാണ് പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. മാത്രമല്ല, മെമ്മറി കാര്‍ഡ് അവര്‍ എടുത്തിട്ടുമില്ല.

വീണ്ടെടുക്കാനുള്ള ശ്രമം

വീണ്ടെടുക്കാനുള്ള ശ്രമം

മൊബൈലും മെമ്മറി കാര്‍ഡും നശിപ്പിക്കപ്പെട്ടെന്ന് ഡിജിപി വിശ്വാസത്തില്‍ എടുത്തിട്ടില്ല. മൊബൈലും മെമ്മറി കാര്‍ഡും വീണ്ടെടുക്കാനുള്ള ശ്രമമാണ് പോലീസ് ഇപ്പോള്‍ നടത്തുന്നതെന്നും വിധി പകര്‍പ്പില്‍ പറയുന്നു.

കേസ് അന്വേഷണം പുരോഗമിക്കുന്നു

കേസ് അന്വേഷണം പുരോഗമിക്കുന്നു

ശേഷം കോടതി ചില കാര്യങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യുന്നു. മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്നു കേസ് അന്വേഷണം ഇപ്പോഴും പുരോഗമിക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നതെന്ന് കോടതി നിരീക്ഷിച്ചു.

മുമ്പുള്ള അതേ സാഹചര്യത്തില്‍

മുമ്പുള്ള അതേ സാഹചര്യത്തില്‍

മുമ്പുള്ള അതേ സാഹചര്യത്തില്‍ തന്നെയാണ് കേസ് ഇപ്പോഴും നില്‍ക്കുന്നത്. അതിനാല്‍ ഈ തെളിവുകള്‍ പരിഗണിച്ച് ജാമ്യക്കാരന് ജാമ്യം അനുവദിക്കാന്‍ നിലവില്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

ദീര്‍ഘകാലം ജയിലില്‍

ദീര്‍ഘകാലം ജയിലില്‍

അതേസമയം, ദിലീപ് അടുത്തൊന്നും ജയില്‍ മോചിതനാകാന്‍ സാധ്യതയില്ലെന്ന അഭിപ്രായമാണ് നിയമരംഗത്തുള്ളവര്‍ പ്രകടിപ്പിക്കുന്നത്. നടനെതിരേ പുതിയ കെണി ഒരുക്കുകയാണ് പോലീസ്. അന്വേഷണ സംഘത്തിന്റെ ഈ നീക്കം കൂടി കൃത്യമായാല്‍ ദിലീപ് വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടി വരും.

ആരാധകര്‍ക്ക് നിരാശ

ആരാധകര്‍ക്ക് നിരാശ

ദിലീപിന് ചൊവ്വാഴ്ച ഹൈക്കോടതി ജാമ്യം നല്‍കുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹത്തിന്റെ ആരാധകര്‍. അവര്‍ക്ക് നിരാശ സമ്മാനിച്ചാണ് പുതിയ വിധി വന്നിരിക്കുന്നത്.

അഴിയെണ്ണി അമ്പത് ദിവസം

അഴിയെണ്ണി അമ്പത് ദിവസം

കഴിഞ്ഞ അമ്പത് ദിവസമായി ദിലീപ് ആലുവ സബ്ജയിലിലാണ്. ആദ്യം മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചപ്പോഴാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഇപ്പോള്‍ രണ്ടാംതവണയും ജാമ്യാപേക്ഷ തള്ളിയിരിക്കുന്നു.

കുറ്റപത്രം സമര്‍പ്പിക്കും

കുറ്റപത്രം സമര്‍പ്പിക്കും

ഇനി നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകായാണ് അന്വേഷണ സംഘം. കുറ്റപത്രം സര്‍പ്പിച്ചാല്‍ 90 ദിവസത്തിനകം ജാമ്യം ലഭിക്കുമെന്ന സാധ്യതയും ഇല്ലാതാകും.

മൂന്നാഴ്ചക്കകം

മൂന്നാഴ്ചക്കകം

എത്രയും പെട്ടെന്ന് കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് പോലീസ് പറയുന്നത്. മൂന്നാഴ്ചക്കകം കുറ്റപത്രം സമര്‍പ്പിക്കാനുള്ള എല്ലാ നീക്കങ്ങളും പോലീസ് നടത്തുന്നുണ്ട്. ഇതും ദിലീപിന് തിരിച്ചടിയാണ്.

ഡിജിപി സൂചിപ്പിച്ചത്

ഡിജിപി സൂചിപ്പിച്ചത്

ദിലീപ് അമ്പതു ദിവസമായി ജയിലിലാണ്. ഇനി മൂന്നാഴ്ച കൂടി കഴിഞ്ഞ കുറ്റപത്രം സമര്‍പ്പിക്കുകയാണെങ്കില്‍ 71 ദിവസമേ ആകുന്നുള്ളൂ. ലഭ്യമായ എല്ലാ തെളിവുകളും അക്കമിട്ട് നിരത്തിയാകും അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുക. ഇക്കാര്യം ഡിജിപി കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തു.

 ജാമ്യ വഴികള്‍ അടഞ്ഞു

ജാമ്യ വഴികള്‍ അടഞ്ഞു

90 ദിവസത്തിനകം കേസില്‍ കുറ്റപത്രം സര്‍പ്പിച്ചാല്‍ മതി. അതുവരെ പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച് കോടതിക്ക് ജാമ്യം നിഷേധിക്കാം. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സര്‍പ്പിച്ചില്ലെങ്കില്‍ ദിലീപിന് സ്വാഭാവിക ജാമ്യം ലഭിക്കുമായിരുന്നു.

വിചാരണ തടവുകാരനാകും

വിചാരണ തടവുകാരനാകും

ഈ ഒരു വഴി അടയ്ക്കുകയാണ് അന്വേഷണ സംഘം ചെയ്യുന്നത്. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടാല്‍ കോടതിയില്‍ വിചാരണ നടക്കും. പിന്നീട് വിചാരണ തടവുകാരനായി ജയിലില്‍ കഴിയേണ്ടി വരും. പ്രമാദമായ പല കേസുകളിലും പ്രതികള്‍ ഇങ്ങനെ ജയിലില്‍ കഴിയുന്നുണ്ട്.

ദിലീപിന്റെ മുന്നിലുള്ള വഴികള്‍

ദിലീപിന്റെ മുന്നിലുള്ള വഴികള്‍

അതേസമയം, കേസില്‍ ദിലീപിന് മുന്നില്‍ ചില വഴികളുണ്ട്. ഹൈക്കോടതിയില്‍ തന്നെ ജാമ്യാപേക്ഷ സമര്‍പ്പിക്കാം. അല്ലെങ്കില്‍ സുപ്രീംകോടതിയില്‍ ജാമ്യം ആവശ്യപ്പെടാം. പക്ഷേ, വേഗത്തില്‍ സുപ്രീംകോടതിയില്‍ പോകാനുള്ള സാധ്യത കുറവാണ്. പീഡനക്കേസില്‍ സുപ്രീംകോടതി സമീപകാലങ്ങളില്‍ കടുത്ത നിലപാടാണ് എടുത്തിട്ടുള്ളത്.

കുറ്റക്കാരനല്ലെന്ന് തെളിയിക്കണം

കുറ്റക്കാരനല്ലെന്ന് തെളിയിക്കണം

അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞാല്‍ കുറ്റക്കാരനല്ലെന്ന് തെളിയിക്കപ്പെട്ടാല്‍ മാത്രമേ ദിലീപീന് ജയില്‍ മോചിതനാകാന്‍ സാധിക്കു. അതായത് വിചാരണ വേളയില്‍ ജയിലില്‍ കഴിയേണ്ടി വരും. അത് ചിലപ്പോള്‍ വര്‍ഷങ്ങളാകും.

രാംകുമാര്‍ പോയി രാമന്‍പിള്ള വന്നിട്ടും

രാംകുമാര്‍ പോയി രാമന്‍പിള്ള വന്നിട്ടും

ദിലീപിനെതിരേ 219 തെളിവുകളുടെ പട്ടികയാണ് പോലീസ് കോടതിയില്‍ മുദ്രവച്ച കവറില്‍ ഹാജരാക്കിയിരിക്കുന്നത്. ദിലീപിന് വേണ്ടി ആദ്യം കോടതിയില്‍ ഹാജരായത് അഡ്വ. കെ രാംകുമാറായിരുന്നു. ബി രാമന്‍പിള്ളയാണ് ഒടുവില്‍ ഹാജരായത്.

'ജനസ്വാധീനമുള്ള വ്യക്തി'യാണ് പ്രശ്‌നം

'ജനസ്വാധീനമുള്ള വ്യക്തി'യാണ് പ്രശ്‌നം

രാമന്‍ പിള്ളയുടെ വാദങ്ങളും ദിലീപിന് തുണയായില്ല. പ്രതിഭാഗത്തിന്റെ വാദത്തിലെ ഒരു ഭാഗം തന്നെയാണ് പ്രോസിക്യൂഷന്‍ പ്രതിക്കെതിരേ ഉന്നയിച്ചതും. വന്‍ ജനസ്വാധീനമുള്ള വ്യക്തി പുറത്തിറങ്ങിയാല്‍ കേസ് മാറ്റിമറിക്കപ്പെടും എന്നായിരുന്നു പ്രോസിക്യൂഷന്റെ ബലമായ വാദം.

English summary
Actress Attack case: Dileep's Bail rejected Court Verdict Copy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X