ദിലീപിനെ ദുര്യോധന ദൈവം കാക്കുമോ? സുനി മുകളില്‍, നടന്‍ താഴേക്ക്, അപൂര്‍വത!! പ്രതീക്ഷയില്‍ നാദിര്‍ഷ

  • Posted By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: പ്രമുഖ യുവ നടി ആക്രമിക്കപ്പെട്ടിട്ട് ഏഴ് മാസം തികഞ്ഞു. ഫെബ്രുവരി 17നാണ് കേരളക്കരയെ പിടിച്ചുകുലുക്കിയ ദൗര്‍ഭാഗ്യകരമായ സംഭവം നടന്നത്. പള്‍സര്‍ സുനി പിടിക്കപ്പെട്ടതോടെ അടങ്ങിയ കേസ് വീണ്ടും പൊങ്ങുകയായിരുന്നു.

പള്‍സര്‍ സുനി ഇടക്കിടെ നടത്തിയ വെളിപ്പെടുത്തലുകളാണ് ദിലീപിനെ അഴിക്കുള്ളിലാക്കിയത്. ദിലീപിന് പിന്നാലെ ഭാര്യ കാവ്യാമാധവനും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയ്ക്കും പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നു. തിങ്കളാഴ്ച ഇവര്‍ക്കെല്ലാം വിധി ദിനമാണ്. നാല് പേരും കോടതിയുടെ കനിവ് തേടി സമീപിച്ചിരിക്കുകയാണ്. എല്ലാം തിങ്കളാഴ്ച അറിയാം. അതിനിടെ പ്രത്യേക പ്രാര്‍ഥനകളും നടക്കുന്നു.

നാലില്‍ മൂന്നുപേരും പ്രമുഖര്‍

നാലില്‍ മൂന്നുപേരും പ്രമുഖര്‍

ഒരു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരും സംശയത്തിന്റെ നിഴലിലുള്ളവരും. നാലില്‍ മൂന്നു പേരും പ്രമുഖര്‍. എല്ലാവരുടെയും ജാമ്യാപേക്ഷ ഒരു ദിവസം കോടതി പരിഗണിക്കുന്നു.

രണ്ട് ജാമ്യം, രണ്ട് മുന്‍കൂര്‍ ജാമ്യം

രണ്ട് ജാമ്യം, രണ്ട് മുന്‍കൂര്‍ ജാമ്യം

ഇതു തന്നെയാണ് കേസിനെ വ്യത്യസ്തമാക്കുന്നത്. തിങ്കളാഴ്ച കേരളക്കര കാത്തിരിക്കുന്നതും കോടതികള്‍ എന്തു വിധിക്കുമെന്നതാണ്. മൂന്ന് പേര്‍ ഹൈക്കോടതിയിലും ഒരാള്‍ മജിസ്‌ട്രേറ്റ് കോടതിയിലുമാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

സുനി മുകളിലേക്ക്, ദിലീപ് താഴേക്ക്

സുനി മുകളിലേക്ക്, ദിലീപ് താഴേക്ക്

കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനി കീഴ്‌ക്കോടതികളില്‍ നിന്നു ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയിലെത്തിയിരിക്കുന്നത്. എന്നാല്‍ ദിലീപ് ഹൈക്കോടതി തള്ളിയപ്പോള്‍ വീണ്ടും വിചാരണ കോടതിയെ തന്നെ സമീപിക്കുകയാണ് ചെയ്തത്.

നാദിര്‍ഷയും കാവ്യയും

നാദിര്‍ഷയും കാവ്യയും

നാദിര്‍ഷയുടെയും കാവ്യയുടെയും കാര്യത്തില്‍ മറിച്ചാണ് കാര്യങ്ങള്‍. അറസ്റ്റ് ചെയ്യുമെന്ന് അവര്‍ ഭയക്കുന്നു. അതാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാന്‍ കാരണം. നാദിര്‍ഷയെ പോലീസ് ചോദ്യം ചെയ്തു കഴിഞ്ഞു. വളരെ ആത്മവിശ്വാസത്തിലാണ് നാദിര്‍ഷ പുറത്തുവന്നത്.

പോലീസ് വാദം ശക്തം

പോലീസ് വാദം ശക്തം

എല്ലാം കോടതികള്‍ തിങ്കളാഴ്ച പരിഗണിക്കും. ഹൈക്കോടതിയില്‍ മൂന്നും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഒരു ഹര്‍ജിയുമാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ദിലീപിനെതിരേ പോലീസ് ഉന്നയിച്ചിരിക്കുന്നത് ഗുരുതരമായ ആരോപണങ്ങളാണ്.

നഗ്ന ഫോട്ടോ മാത്രമല്ല

നഗ്ന ഫോട്ടോ മാത്രമല്ല

ആക്രമണത്തിന് ഇരയായ നടിയുടെ നഗ്ന ഫോട്ടോ എടുക്കാന്‍ പറഞ്ഞുവെന്നത് മാത്രമാണ് തനിക്കെതിരായ ആരോപണമെന്ന് ദിലീപ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ അത് മാത്രമല്ല ദിലീപ് ചെയ്തതെന്ന് പോലീസ് പറയുന്നു.

കൃത്യമായ വിവരങ്ങള്‍ നല്‍കി

കൃത്യമായ വിവരങ്ങള്‍ നല്‍കി

നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ദിലീപ് കൃത്യമായ വിവരങ്ങള്‍ നല്‍കിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ചിത്രങ്ങള്‍ എടുത്തു നല്‍കണം എന്നതിനപ്പുറം ദിലീപ് മറ്റു പല കാര്യങ്ങളും ആവശ്യപ്പെട്ടു. എങ്ങനെയെല്ലാം ആക്രമിക്കണം എന്നതും ദിലീപ് നിര്‍ദേശിച്ചുവെന്നാണ് പോലീസ് പറയുന്നത്.

ദിലീപിന് കനത്ത തിരിച്ചടി

ദിലീപിന് കനത്ത തിരിച്ചടി

ഏതൊക്കെ രീതിയില്‍ നടിയെ ആക്രമിക്കണം, ഫോട്ടോ എടുക്കണം എന്നീ കാര്യങ്ങളും ദിലീപ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യമാണ് പോലീസ് കോടതിയെ ബോധിപ്പിച്ചത്. ദിലീപിന് കനത്ത തിരിച്ചടി നല്‍കുന്നതാണ് പോലീസ് നടപടി.

മണിക്കൂറുകളുടെ കാത്തിരിപ്പ്

മണിക്കൂറുകളുടെ കാത്തിരിപ്പ്

പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം ഏറെ നേരം നീണ്ടു. ഉച്ചയ്ക്ക് ശേഷമാണ് വാദം തുടങ്ങിയത്. നാലരയോടെ വാദം പൂര്‍ത്തിയായി. വിധി പറയുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കാവ്യയുടെയും നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി ഇതേ സമയം പരിഗണിക്കും.

റിമാന്റ് 14 ദിവസം കൂടി നീട്ടി

റിമാന്റ് 14 ദിവസം കൂടി നീട്ടി

ദിലീപിന്റെ റിമാന്റ് കാലാവധി ശനിയാഴ്ച പൂര്‍ത്തിയായിരുന്നു. തുടര്‍ന്നാണ് ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കാന്‍ പോലീസ് തീരുമാനിച്ചത്. എന്നാല്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായ ഉടനെ തന്നെ റിമാന്റ് കാലാവധി 14 ദിവസം കൂടി നീട്ടി കോടതി ഉത്തരവിടുകയായിരുന്നു.

രണ്ടാംതവണയാണിത്

രണ്ടാംതവണയാണിത്

രണ്ടാംതവണയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ദിലീപ് ജാമ്യഹര്‍ജിയുമായി എത്തുന്നത്. കേസില്‍ അറസ്റ്റിലായ ഉടനെ അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി തള്ളിയിരുന്നു. പിന്നീട് ഹൈക്കോടതിയില്‍ പോയ ശേഷമാണ് വീണ്ടും മജിസ്‌ട്രേറ്റ് കോടതിയിലെത്തിയത്.

ജഡ്ജി അമ്മാവനല്ല, ദുര്യോധന ദൈവം

ജഡ്ജി അമ്മാവനല്ല, ദുര്യോധന ദൈവം

നേരത്തെ കോട്ടയത്തുള്ള ജഡ്ജി അമ്മാവന്‍ കോവിലില്‍ ദിലീപിന്റെ കുടുംബം പ്രത്യേക പ്രാര്‍ഥന നടത്തിയത് വാര്‍ത്തയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആരാധകര്‍ കൊല്ലം പോരുവഴി പെരുവിരുത്തി മലനടയിലാണ് ഇത്തവണ പ്രാര്‍ഥന സംഘടിപ്പിച്ചത്. ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രമാണിത്. വെറ്റില, പുകയില, അടയ്ക്ക, ചുണ്ണാമ്പ്, കള്ള് എന്നിവ നല്‍കിയായിരുന്നു വഴിപാട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Actress Attack case: Dileep, Kavya, Nadirsha, Suni bail plea verdicts on Monday

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്