ദിലീപിന്റെ സ്വത്ത് പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഞെട്ടി; വന്‍സ്രാവുകളുണ്ട്, പ്രത്യേക സംഘം!!

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ ജയിലില്‍ കഴിയുന്ന ദിലീപിനെതിരേ നിരവധി ആരോപണങ്ങളാണുയര്‍ന്നത്. അനധികൃത സ്വത്ത് കേസ്്, ഭൂമി ഇടപാട്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ ആരോപണങ്ങളെല്ലാം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതില്‍ പലതിലും കഴമ്പില്ലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ കണ്ടെത്തി. മറ്റു പല ആരോപണങ്ങള്‍ സംബന്ധിച്ചും അന്വേഷണ സംഘം പരിശോധിക്കുകയും ചെയ്യന്നുണ്ട്.

പക്ഷേ, ദിലീപിന്റെ സ്വത്തുക്കള്‍ പരിശോധിച്ച സംഘത്തിന് ലഭിച്ചത് മറ്റൊരു ഞെട്ടിക്കുന്ന വിവരമാണ്. കാരണം ദിലീപ് മാത്രമല്ല വന്‍തോതില്‍ ഭൂമി കൈവശം വയ്ക്കുന്നത്. നിയമം ലംഘിച്ച് ഭൂമി കൈവശം വയ്ക്കുന്ന വന്‍സ്രാവുകള്‍ നിരവധിയുണ്ട്. ഇവരെ പിടിക്കാന്‍ റവന്യൂ വകുപ്പ് പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ്. ഇതിന് വേണ്ടി പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

ദിലീപിന്റെ ഭൂമി ഇടപാടുകള്‍

ദിലീപിന്റെ ഭൂമി ഇടപാടുകള്‍

ഏതായാലും ചില കാര്യങ്ങളില്‍ ദിലീപിന്റെ വിഷയം സംസ്ഥാന സര്‍ക്കാരിന്റെ കണ്ണു തുറപ്പിച്ചുവെന്ന് വേണം പറയാന്‍. കാരണം ദിലീപിന്റെ ഭൂമി ഇടപാടുകള്‍ റവന്യൂ വകുപ്പ് വിശദമായി പരിശോധിച്ചു. പലതും പരിശോധിച്ചുകൊണ്ടിരിക്കുന്നു. അപ്പോള്‍ ശ്രദ്ധയില്‍പ്പെട്ട കാര്യങ്ങളാണ് പുതിയ അന്വേഷണത്തിലേക്ക് നയിക്കുന്നത്.

35 റിയല്‍എസ്റ്റേറ്റ് ഇടപാടുകള്‍

35 റിയല്‍എസ്റ്റേറ്റ് ഇടപാടുകള്‍

പത്ത് വര്‍ഷത്തിനിടെ മധ്യകേരളത്തില്‍ 35 റിയല്‍എസ്റ്റേറ്റ് ഇടപാടുകളാണ് ദിലീപ് നടത്തിയതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ഭൂമി രേഖകളുടെ പരിശോധനകള്‍ക്കിടെയാണ് മറ്റു പല കാര്യങ്ങളിലേക്കും അന്വേഷണ സംഘത്തിന്റെ ശ്രദ്ധ പതിഞ്ഞത്. അതാകട്ടെ ഏക്കറുകള്‍ കൈവശം വച്ചു പോരുന്ന പ്രമാണികള്‍ക്ക് വന്‍ അടിയുമാണ്.

കോടികളുടെ ഭൂമി ഇടപാട്

കോടികളുടെ ഭൂമി ഇടപാട്

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന കുറ്റത്തിനാണ് ദിലീപ് അറസ്റ്റിലായത്. തൊട്ടുപിന്നാലെ ഇയാളെ കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നു. കോടികളുടെ ഭൂമി ഇടപാട് നടത്തിയിട്ടുണ്ടെന്നും വിദേശത്ത് പണം നിക്ഷേപിച്ചിട്ടുണ്ടെന്നും തുടങ്ങി പലതും...

ഒരു കാര്യം വ്യക്തമായി

ഒരു കാര്യം വ്യക്തമായി

ഈ ഘട്ടത്തിലാണ് കള്ളപ്പണം വെളുപ്പിച്ചോ എന്ന കാര്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പരിശോധന തുടങ്ങിയത്. അനധികൃതമായി ഭൂമി ഇടപാടുകള്‍ നടത്തിയെന്ന ആരോപണം റവന്യൂ വകുപ്പും പരിശോധിച്ചു. ഇതില്‍ നിന്നാണ് ഏക്കറുകള്‍ കൈവശം വയ്ക്കുന്നവരെ കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ ലഭിക്കുന്നത്.

15 ഏക്കര്‍ പരിധി

15 ഏക്കര്‍ പരിധി

സംസ്ഥാനത്ത് പലരും നിയമം തെറ്റിച്ച് കോടികളുടെ ഭൂമി കൈവശം വച്ചുപോരുന്നുണ്ട്. ഒരാള്‍ക്ക് പരമാവധി കൈവശം വയ്ക്കാവുന്ന ഭൂമി 15 ഏക്കറാണ്. എന്നാല്‍ ഈ ചട്ടം പാലിക്കപ്പെടുന്നില്ല.

ചാലക്കുടിയിലും കുമരകത്തും പറവൂരും

ചാലക്കുടിയിലും കുമരകത്തും പറവൂരും

ദിലീപിന്റെ വിഷയത്തില്‍ ചാലക്കുടിയിലും കുമരകത്തും പറവൂരുമാണ് ഭൂമി ഇടപാട് ആരോപണം ഉയര്‍ന്നത്. ഇതെല്ലാം പരിശോധിച്ച് ജില്ലാ കളക്ടര്‍മാര്‍ റവന്യൂ മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

ദിലീപ് കൈയേറിയിട്ടില്ല

ദിലീപ് കൈയേറിയിട്ടില്ല

എന്നാല്‍ കുമരകത്ത് സര്‍ക്കാര്‍ ഭൂമി ദിലീപ് കൈയേറിയിട്ടില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഇപ്പോള്‍ ചാലക്കുടിയിലെ ഡി സിനിമാസ് തീയേറ്റര്‍ സമുച്ചയം നില്‍ക്കുന്ന സ്ഥലവും കൈയേറിയതല്ലെന്ന് പരിശോധനയില്‍ വ്യക്തമായി.

ആശ്വാസം നല്‍കുന്ന വാര്‍ത്തകള്‍

ആശ്വാസം നല്‍കുന്ന വാര്‍ത്തകള്‍

ഇതെല്ലാം ദിലീപിന് ആശ്വാസം നല്‍കുന്ന വാര്‍ത്തകളാണ്. പക്ഷേ, മറ്റു പലര്‍ക്കും ഇത് ചങ്കിടിപ്പ് വര്‍ധിപ്പിക്കുന്നുണ്ട്. കാരണം രേഖകള്‍ പരിശോധിക്കുന്നതിനിടെ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത് നിയമലംഘകരുടെ ഒരു കൂട്ടത്തെയാണ്.

പട്ടിക തയ്യാറാക്കുന്നു

പട്ടിക തയ്യാറാക്കുന്നു

ഇനി ഉദ്യോഗസ്ഥര്‍ ചെയ്യാന്‍ പോകുന്നത് ചില കടുത്ത നടപടികളാണ്. ഭൂപരിഷ്‌കരണ നിയമപ്രകാരം 15 ഏക്കര്‍ വരെ കൈവശം വയ്ക്കാം. ഇതില്‍ കൂടുതല്‍ ഭൂമി കൈവശം വച്ചിരിക്കുന്നവരുടെ പട്ടിക തയ്യാറാക്കാന്‍ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിക്ക് റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

രജിസ്‌ട്രേഷന്‍ രേഖകള്‍

രജിസ്‌ട്രേഷന്‍ രേഖകള്‍

രജിസ്‌ട്രേഷന്‍, റവന്യൂ വകുപ്പുകളുടെ സഹകരണത്തോടെ മാത്രമേ ഈ നിയമ ലംഘകരെ കണ്ടെത്താന്‍ സാധിക്കൂ. ഇക്കാര്യം ലാന്‍ഡ് ബോര്‍ഡ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍ രേഖകളുടെ കംപ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാകാത്തതാണ് ഉദ്യോഗസ്ഥരെ കുഴക്കുന്നത്.

അന്വേഷണത്തിന് പ്രത്യേക സംഘം

അന്വേഷണത്തിന് പ്രത്യേക സംഘം

ഈ സാഹചര്യത്തില്‍ വിശദമായ പഠനം നടത്താനാണ് റവന്യൂ വകുപ്പിന്റെ നീക്കം. അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നല്‍കി. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിന് കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടില്ല. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ പല വമ്പന്‍മാരും കുടുങ്ങുമെന്ന് മാത്രമല്ല, സര്‍ക്കാരിന് മെച്ചവുമാകും.

ഭൂമി കൈവശം വയ്ക്കുന്ന വമ്പന്‍മാര്‍

ഭൂമി കൈവശം വയ്ക്കുന്ന വമ്പന്‍മാര്‍

സംസ്ഥാനത്ത് നിരവധി സ്ഥാപനങ്ങളും റിസോര്‍ട്ടുകളും ഭൂപരിധി ചട്ടങ്ങള്‍ ലംഘിച്ച് ഭൂമി കൈവശം വച്ചിട്ടുണ്ടെന്ന വിവരങ്ങളാണ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

30 ഏക്കറില്‍ കൂടുതലുള്ള തോട്ടം

30 ഏക്കറില്‍ കൂടുതലുള്ള തോട്ടം

30 ഏക്കറില്‍ കൂടുതലുള്ള തോട്ടങ്ങള്‍ക്ക് നിയമത്തില്‍ ഇളവുണ്ട്. ഇത്തരം തോട്ടങ്ങള്‍ മിച്ചഭൂമി ഏറ്റെടുക്കല്‍ നിയമ നടപടികളില്‍ നിന്നു ഒഴിവാക്കിയതാണ്. 30 ഏക്കറില്‍ താഴെ തോട്ടം ഉള്ളവര്‍ ഇളവിന് അപേക്ഷിക്കണം. അല്ലാത്തവരും പെടും.

English summary
Actress Attack case: Dileep land survey more probe starts
Please Wait while comments are loading...