ദിലീപിനെതിരെ കേസ് നിലനില്‍ക്കില്ല; പോലീസ് വാദം പൊള്ള, കോടതിയില്‍ തെളിയും!!

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ ശിക്ഷിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചില്ലെന്ന് ആക്ഷേപം. അല്ലെങ്കില്‍ പോലീസിന്റെ വീഴ്ചയാണോ ഇവിടെ ദിലീപിന് ഗുണം ചെയ്യുക. എന്തുതന്നെ ആയാലും നിലവിലെ പോലീസ് കണ്ടെത്തലും ഹൈക്കോടതിയില്‍ ഉന്നയിച്ച വാദങ്ങളും തീര്‍ത്തും ദുര്‍ബലമാണെന്നാണ് നിരീക്ഷണം.

മുന്‍ ഭാര്യ മഞ്ജുവാര്യരും ദിലീപും പിരിയാന്‍ കാരണം ആക്രമണത്തിന് ഇരയായ നടിയാണെന്നും ഇതിലുള്ള വൈരാഗ്യമാണ് നടി ആക്രമിക്കപ്പെടാന്‍ ഇടയാക്കിയതെന്നുമാണ് പോലീസ് വാദം. ഇത് വ്യാജമായ ആരോപണമാണെന്ന് തെളിയിക്കാന്‍ പ്രതിഭാഗത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. പ്രോസിക്യൂഷന്റെ ഈ വാദം കണക്കിലെടുത്താണ് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നത്. പക്ഷേ ചില പാളിച്ചകള്‍ ചൂണ്ടിക്കാട്ടുകയാണ് സംവിധായകന്‍ സജീവന്‍ അന്തിക്കാട് ഫേസ്ബുക്കിലൂടെ.

ദിലീപിന് വിഷമം

ദിലീപിന് വിഷമം

ദിലീപും മഞ്ജുവാര്യരും തമ്മിലുള്ള ബന്ധം വേര്‍പ്പെട്ടതില്‍ ദിലീപിന് വിഷമം ഉണ്ടായിരുന്നോ? ഇല്ലെന്നാണ് സംവിധായകന്‍ സജീവന്‍ പറയുന്നത്. കാരണം അദ്ദേഹം പിന്നീട് നിരാശയോടെ ജീവിക്കുന്നത് കണ്ടിട്ടില്ല.

വേദനിപ്പിച്ചെന്ന് തോന്നുന്നില്ല

വേദനിപ്പിച്ചെന്ന് തോന്നുന്നില്ല

മഞ്ജുവുമായുള്ള പിരിയല്‍ ദിലീപിനെ ഒരിക്കലും വേദനിപ്പിച്ചെന്ന് തോന്നുന്നില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ദിലീപ് മറ്റൊരു വിവാഹം വേഗത്തില്‍ നടത്തില്ലായിരുന്നുവെന്ന നിരീക്ഷണവും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.

ദിലീപ് കാവ്യാമാധവന്‍ വിവാഹം

ദിലീപ് കാവ്യാമാധവന്‍ വിവാഹം

ഒരുതരത്തില്‍ മഞ്ജുവുമായുള്ള പിരിയല്‍ ദിലീപിന് ചിരിക്കാന്‍ വക നല്‍കുകയാണ് ചെയ്തത്. തന്റെ മകളെയും ദിലീപിന് കിട്ടുകയാണ് ചെയ്തത്. പിന്നീട് ദിലീപ് കാവ്യാമാധവനെ വിവാഹം കഴിക്കുകയും ചെയ്തു.

വിശ്വസിക്കാന്‍ വയ്യ

വിശ്വസിക്കാന്‍ വയ്യ

ഈ സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നത് പോലെ മഞ്ജുവുമായി പിരിയാല്‍ ഇടയാക്കിയതാണ് നടിയെ ആക്രമിക്കാന്‍ കാരണമായതെന്ന് വിശ്വസിക്കാന്‍ വയ്യെന്ന് സംവിധായകന്‍ അഭിപ്രായപ്പെടുന്നു.

 നഷ്ടം സംഭവിച്ചത് മഞ്ജുവിന്

നഷ്ടം സംഭവിച്ചത് മഞ്ജുവിന്

വിവാഹ മോചനത്തില്‍ നഷ്ടം സംഭവിച്ചത് മഞ്ജുവാര്യര്‍ക്കാണ്. മകളെയും നഷ്ടപ്പെട്ടു. ഈ സാഹചര്യത്തില്‍ മഞ്ജുവിനാണ് ദിലീപിനോട് വൈരാഗ്യം ഉണ്ടാകേണ്ടിയിരുന്നത്.

ദിലീപ് കേസില്‍ ഹൈക്കോടതി പറഞ്ഞത്

ദിലീപ് കേസില്‍ ഹൈക്കോടതി പറഞ്ഞത്

ദിലീപ് ജാമ്യം തേടി ആദ്യം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ ആണ് സമീപിച്ചത്. പിന്നീട് ഹൈക്കോടതിയിലും ഹര്‍ജി സമര്‍പ്പിച്ചു. ജാമ്യം നിഷേധിച്ച് ഹൈക്കോടതി പറഞ്ഞ കാര്യങ്ങളാണ് സജീവനും സൂചിപ്പിക്കുന്നത്.

വിധിയുടെ മൂന്നാം പാരഗ്രാഫ്

വിധിയുടെ മൂന്നാം പാരഗ്രാഫ്

ഹൈക്കോടതി വിധിയുടെ മൂന്നാം പാരഗ്രാഫില്‍ ജാമ്യം നിഷേധിക്കാനുള്ള കാരണം വിശദീകരിക്കുന്നു. അതില്‍ പറയുന്നത് ആദ്യഭാര്യയുമായുള്ള വിവാഹ ബന്ധം തകര്‍ത്തത് ആക്രമണത്തിനിരയായ നടിയാണെന്ന് പ്രതി വിശ്വസിച്ചിരുന്നുവെന്നും അതിലുള്ള വൈരാഗ്യമാണ് കുറ്റകൃത്യത്തിന് കാരണമായതെന്നുമാണ്.

കേസ് നിലനില്‍ക്കില്ല

കേസ് നിലനില്‍ക്കില്ല

ഈ പാരഗ്രാഫിലെ കോടതിയുടെ പരാമര്‍ശങ്ങളില്‍ ഊന്നിയാണ് സജീവന്റെ വിലയിരുത്തല്‍. കേസില്‍ ദിലീപ് എളുപ്പത്തില്‍ ഊരിപ്പോരുമെന്നും കേസ് നിലനില്‍ക്കാന്‍ സാധ്യതയില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിഗമനം.

വൈരാഗ്യം തോന്നണമെങ്കില്‍

വൈരാഗ്യം തോന്നണമെങ്കില്‍

മഞ്ജുവാര്യരുമായുള്ള വിവാഹ ബന്ധം തകര്‍ന്നതില്‍ ദിലീപിന് വേദന തോന്നണം. അപ്പോഴാണ് ഇതിന് കാരണമായി എന്നു പറയുന്ന നടിയോട് ദിലീപിന് വൈരാഗ്യം വരുകയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പുതിയ ദേഹം തേടുന്ന ആത്മാവ്

പുതിയ ദേഹം തേടുന്ന ആത്മാവ്

പോലീസ് ഇപ്പോള്‍ ദിലീപിന്റെ മറ്റൊരു വിവാഹത്തെ കുറിച്ചും കണ്ടെത്തിയിരിക്കുന്നു. ഇത്തരത്തില്‍ പുതിയ ദേഹം തേടുന്ന ആത്മാവാണ് ദിലീപെങ്കില്‍ ടിയാന് ഭാര്യ പോകുന്നതില്‍ എന്തിനാണ് വൈരാഗ്യമെന്നും സജീവന്‍ ചോദിക്കുന്നു.

നടിയുടെ റിയല്‍ എസ്‌റ്റേറ്റ് ബന്ധം

നടിയുടെ റിയല്‍ എസ്‌റ്റേറ്റ് ബന്ധം

കുറ്റകൃത്യം ചെയ്യുന്നതിന് പോലീസ് കണ്ടെത്തിയ വാദം ദുര്‍ബലമാണ്. അല്‍പ്പം കൂടി ബലമുള്ള ഊഹമായിരുന്നു നടിയുമായുള്ള ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ബന്ധം. എന്നാല്‍ ഇത് ഇരയായ നടി തന്നെ രേഖാമൂലം നിഷേധിച്ചുവെന്നും പോസ്റ്റില്‍ പറയുന്നു.

വിചിത്രമായ ഗൂഢാലോചന കേസ്

വിചിത്രമായ ഗൂഢാലോചന കേസ്

വിചിത്രമായ ഗൂഢാലോചന കേസാണിത്. ഇന്നിന്ന കാരണങ്ങള്‍ മൂലം ദിലീപിന് എന്നോട് വൈരാഗ്യമുണ്ട് എന്ന് ആക്രമിക്കപ്പെട്ട നടി തുറന്നുപറഞ്ഞിട്ടില്ല. റിയല്‍ എസ്റ്റേറ്റ് ബന്ധം ഇല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഗൂഢാലോചന കേസ് നിലനില്‍ക്കണമെങ്കില്‍ സാക്ഷാല്‍ ഡിങ്കന്‍ തന്നെ വിചാരിക്കണമെന്ന് സൂചിപ്പിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്.

English summary
Actress Attack case: Dileep will not be sentenced, said Sajeevan Anthikad
Please Wait while comments are loading...