കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് നീക്കം പൊളിക്കാന്‍ ദിലീപ്; നിരവധി അഭിഭാഷകരുമായി ചര്‍ച്ച, അവസാന ശ്രമം ഇങ്ങനെ

കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് ജാമ്യം ലഭിച്ചില്ലെങ്കില്‍ ചിലപ്പോള്‍ ജയില്‍വാസം നീണ്ടേക്കാം.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായ ദിലീപിന് പ്രോസിക്യൂഷന്റെ കര്‍കശ നിലപാടുകളാണ് കോടതികളില്‍ തിരിച്ചടി കിട്ടാന്‍ കാരണം. അങ്കമാലി കോടതിയിലും ഹൈക്കോടതിയിലും ദിലീപ് ജാമ്യം തേടിയെങ്കിലും പ്രോസിക്യൂഷന്‍ വാദത്തിനാണ് മേല്‍ക്കൈ ലഭിച്ചത്. ഇനി പോലീസിന്റെ വാദം പൊളിക്കാന്‍ പര്യാപ്തമായ കാര്യങ്ങള്‍ തേടുകയാണ് ദിലീപ്.

ഉടനെ ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ ദിലീപ് തീരുമാനിച്ചിട്ടുണ്ട്. രണ്ടുതവണ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ദിലീപിന്റെ ആവശ്യം തള്ളിയതാണ്. ഇനിയും ഉടനെ സമീപിച്ചാല്‍ തിരിച്ചടി ഉറപ്പാണെന്നാണ് ദിലീപിന് ലഭിക്കുന്ന നിയമോപദേശം. എങ്കിലും താരം പിന്നോട്ട് മാറുന്നില്ല. അതിന് കാരണം മറ്റൊന്നാണ്.

ബി രാമന്‍പിള്ള തന്നെ

ബി രാമന്‍പിള്ള തന്നെ

അടുത്ത തവണയും ദിലീപിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുക മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിള്ള തന്നെയാകും. പക്ഷേ, നിരവധി മുതിര്‍ന്ന നിയമവിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

എന്തു സാധ്യതയാണുള്ളത്

എന്തു സാധ്യതയാണുള്ളത്

കേസില്‍ ഇതുവരെ കോടതിയില്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ ജാമ്യാപേക്ഷയ്ക്ക് എന്തു സാധ്യതയാണുള്ളത് എന്നാണ് പരിശോധിക്കുന്നത്. ഉടനെ ഇനിയും കോടതിയെ സമീപിച്ചാല്‍ തിരിച്ചടിയാകും ഫലം എന്നാണ് പല അഭിഭാഷകരും പറയുന്നത്.

കുറ്റപത്രം സമര്‍പ്പിക്കും മുമ്പ്

കുറ്റപത്രം സമര്‍പ്പിക്കും മുമ്പ്

എന്നാല്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കം തകൃതിയാക്കിയിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് ജാമ്യം നേടാനാണ് ദിലീപിന്റെ ലക്ഷ്യം.

ജയില്‍വാസം നീണ്ടേക്കാം

ജയില്‍വാസം നീണ്ടേക്കാം

കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് ജാമ്യം ലഭിച്ചില്ലെങ്കില്‍ ചിലപ്പോള്‍ ജയില്‍വാസം നീണ്ടേക്കാം. ചിലപ്പോള്‍ ജയിലില്‍ കിടന്ന് വിചാരണ നേരിടേണ്ടി വരുന്ന സാഹചര്യവും വരാം.

 ഒരു തവണ കൂടി

ഒരു തവണ കൂടി

ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് അന്വേഷണ സംഘത്തിന്റെ നീക്കത്തിന് മുമ്പേ ഒരു തവണ കൂടി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നിരവധി അഭിഭാഷകരുമായി ചര്‍ച്ച നടത്തുന്നുണ്ടെങ്കിലും പക്ഷേ, കോടതിയില്‍ ഹാജരാകുക രാമന്‍ പിള്ള തന്നെയാകും.

ഇതുവരെയുള്ള അവസ്ഥ

ഇതുവരെയുള്ള അവസ്ഥ

ദിലീപ് ആദ്യം ജാമ്യം തേടിയത് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു. പിന്നീടാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി രണ്ടുതവണ ജാമ്യാപേക്ഷ തള്ളി. ഇതാണ് ഇതുവരെയുള്ള അവസ്ഥ.

അനുകൂല വശം കണ്ടെത്താന്‍ ശ്രമം

അനുകൂല വശം കണ്ടെത്താന്‍ ശ്രമം

എന്നാല്‍ തൊട്ടുപിന്നാലെ വീണ്ടും ദിലീപ് ഹൈക്കോടതിയില്‍ തന്നെ ജാമ്യം തേടിയാല്‍ എന്താണ സംഭവിക്കുക. സാധാരണ ഇത്തരം അപേക്ഷകള്‍ കോടതി തള്ളുകയാണ് ചെയ്യുക. ദിലീപ് കേസില്‍ അനുകൂല വശം കണ്ടെത്തി കോടതിയില്‍ ഉന്നയിക്കാനാണ് തീരുമാനം.

 ഓണാവധിക്ക് ശേഷം

ഓണാവധിക്ക് ശേഷം

അവധികാല ബെഞ്ചില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം. ഓണാവധി കഴിഞ്ഞ് ഹൈക്കോടതി തുറന്നാലുടന്‍ അപേക്ഷ പരിഗണിക്കപ്പെടും. ഇതിന് മുമ്പ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കില്ലെന്ന വിശ്വാസത്തിലാണ് പ്രതിഭാഗം.

സുപ്രീംകോടതിയെ സമീപിക്കില്ല

സുപ്രീംകോടതിയെ സമീപിക്കില്ല

ദിലീപിന് ഇനി സുപ്രീംകോടതിയെ സമീപിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. സുപ്രീംകോടതി അപേക്ഷ തള്ളിയാല്‍ അത് വന്‍ തിരിച്ചടിയാകുമെന്ന തോന്നലാണ് അതിന് മുതരാത്തത്. തുടര്‍ന്നാണ് വീണ്ടും ഹൈക്കോടതിയെ തന്നെ സമീപിക്കുന്നത്.

ആരാധകര്‍ ഉറ്റുനോക്കുന്നത്

ആരാധകര്‍ ഉറ്റുനോക്കുന്നത്

ശനിയാഴ്ച ഭാര്യ കാവ്യാമാധവനും മകള്‍ മീനാക്ഷിയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയും ജയിലിലെത്തി തിരിച്ചുപോയതിന് പിന്നാലെയാണ് ദിലീപ് പുതിയ നീക്കത്തിന് ഒരുങ്ങുന്നത്. ഇനി ദിലീപ് എന്തു ചെയ്യുമെന്ന് ആരാധകര്‍ക്കിടയില്‍ ചര്‍ച്ച നടക്കവെയാണ് വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

അപൂര്‍വമായ കേസ്

അപൂര്‍വമായ കേസ്

അപൂര്‍വമായ കേസാണിതെന്ന് കഴിഞ്ഞ രണ്ടുതവണ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴും ഹൈക്കോടതി വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഉടന്‍ തന്നെ ദിലീപ് ജാമ്യം തേടാന്‍ സാധ്യതയില്ലെന്നായിരുന്നു വിവരം.

വ്യത്യസ്തമായ റിപ്പോര്‍ട്ട്

വ്യത്യസ്തമായ റിപ്പോര്‍ട്ട്

പക്ഷേ, വ്യത്യസ്തമായ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പിതാവിന്റെ ശ്രാദ്ധത്തിന് വേണ്ടി അങ്കമാലി കോടതി ദിലീപിന് നാല് മണിക്കൂര്‍ പരോള്‍ നല്‍കിയിട്ടുണ്ട്.

ബുധനാഴ്ച ദിലീപ് ഇറങ്ങും

ബുധനാഴ്ച ദിലീപ് ഇറങ്ങും

ബുധനാഴ്ച നാല് മണിക്കൂര്‍ ഇളവാണ് കോടതി ദിലീപിന് നല്‍കിയിരിക്കുന്നത്. ബലി കര്‍മങ്ങള്‍ക്ക് ശേഷം ഉടന്‍ ജയിലില്‍ തിരിച്ചെത്തണമെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നുമാണ് നിബന്ധന.

അനുകൂല തരംഗം

അനുകൂല തരംഗം

കോടതിയുടെ ഈ നിലപാട് അനുകൂലമായ ഒന്നാണെന്നാണ് ദിലീപിന്റെ ആരാധകര്‍ കരുതുന്നത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ ജാമ്യം തേടി സമീപിക്കാന്‍ ഒരുങ്ങുന്നത്.

ഇരുന്നൂറിലധികം തെളിവ്

ഇരുന്നൂറിലധികം തെളിവ്

ഇരുന്നൂറിലധികം തെളിവുകളാണ് ദിലീപിനെതിരേ പ്രോസിക്യൂഷന്‍ നല്‍കിയിരിക്കുന്നത്. ഇക്കാര്യം പരിഗണിച്ചാണ് രണ്ടുതവണയും ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.

പ്രോസിക്യൂഷന്‍ നോക്കുന്നത്

പ്രോസിക്യൂഷന്‍ നോക്കുന്നത്

ഈ സാഹചര്യത്തില്‍ ദിലീപ് എന്തു വാദമാണ് പുതിയതായി ഉന്നയിക്കുക എന്നാണ് പ്രോസിക്യൂഷന്‍ നോക്കുക. കുറ്റപത്രം തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. അതിനിടെയാണ് കാവ്യയാണ് താന്‍ പറഞ്ഞ മാഡമെന്ന് സുനി വെളിപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കാവ്യയെ പോലീസ് ചോദ്യം ചേയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

English summary
Actress Attack case: Actor Dileep seek to advice of more Advocates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X