ആക്രമിക്കപ്പെട്ട നടിയുടെ പേരിൽ വ്യാജവീഡിയോ പ്രചരിക്കുന്നു... ഇവർ‌ക്കൊന്നും ഇനിയും മതിയായില്ലേ??

  • By: Kishor
Subscribe to Oneindia Malayalam

കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ പേരിൽ വ്യാജവീഡിയോ. സോഷ്യൽ മീഡിയ വെബ്സൈറ്റായ ഫേസ്ബുക്കിലൂടെയാണ് വീഡിയോ പ്രചരിപ്പിക്കപ്പെടുന്നത്.

ജനപ്രിയൻ ഇനി ജയിൽപ്രിയൻ.. ദേ പുട്ടിന് പകരം ദേ പെട്ടു... വെൽക്കം ടു സെൻട്രൽ ജയില്‍.. ഇത് ദിലീപേട്ടൻസ് ട്രോള്‍ പൂരം!!

നടിയുടെ സഹോദരൻ തന്നെ ഈ വീഡിയോ വ്യാജമാണ് എന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. നടിയുടെ പേര് പറഞ്ഞാണ് സഹോദരൻ ഇക്കാര്യം ഫേസ്ബുക്കിൽ എഴുതിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കൂടുതൽ വിവരങ്ങളിലേക്ക്...

വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്

വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്

മലയാളത്തിലെന്നല്ല മറ്റ് ഏത് ഭാഷകളിലും ആകട്ടെ, സിനിമാതാരങ്ങളുടെയും സെലിബ്രിറ്റികളുടെയും പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടാകുക എന്നത് പുതിയ കാര്യം ഒന്നും അല്ല. കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ പേരിലും ഒരുപാട് വ്യാജ അക്കൗണ്ടുകൾ ഫേസ്ബുക്കിൽ ഉണ്ട്. നിർഭാഗ്യകരമെന്ന് പറയട്ടെ നടിക്ക് ഫേസ്ബുക്കിൽ വേരിഫൈഡ് പേജ് ഇല്ല.

വ്യാജവീഡിയോ പ്രചരിക്കുന്നു

വ്യാജവീഡിയോ പ്രചരിക്കുന്നു

നേരത്തെ ആക്രമിക്കപ്പെട്ട നടിയുടേത് ഏന്ന വ്യാജേന സോഷ്യൽ മീഡിയയിൽ ചില ചിത്രങ്ങൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ നടിയുടെ പേരിൽ
ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് പ്രമുഖ നടനായ ദിലീപ് അറസ്റ്റിലായതിന് പിന്നാലെയാണ് വീഡിയോ പ്രചരിക്കുന്നത്.

നടി നന്ദി പറഞ്ഞോ?

നടി നന്ദി പറഞ്ഞോ?

എല്ലാവർക്കും താൻ നന്ദി പറയുന്നു എന്ന തരത്തിലാണ് വീഡിയോ. നടിയുടെ ഔദ്യോഗികമല്ലാത്ത ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ അപ്ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. ആരാണ് ഇതിന് പിന്നിലെന്നത് വ്യക്തമല്ല. എന്തായാലും ഇത് നടിയല്ല എന്ന് വിശദീകരിച്ചുകൊണ്ട് നടിയുടെ സഹോദരൻ രംഗത്ത് വന്നിട്ടുണ്ട്.

പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോ

പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോ

വീഡിയോയിൽ ഉള്ളത് നടി തന്നെ എന്നത് വ്യക്തമാണ്. എന്നാൽ അതിൽ പറയുന്ന കാര്യം ഇപ്പോള്‍ സംഭവിച്ചതല്ല, മറ്റേതോ സാഹചര്യത്തിൽ നടി പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്താണ് വീഡിയോ തയ്യറാക്കിയിരിക്കുന്നത്. ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷം നടി ഇത് വരെ പ്രതികരിച്ചിട്ടില്ല എന്നതാണ് സത്യം.

വീഡിയോയിൽ പറയുന്നത്

വീഡിയോയിൽ പറയുന്നത്

ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും താൻ എല്ലാവർക്കും നന്ദി പറയുന്നു എന്നാണ് വീഡിയോയിൽ ഉളളത്. തുടർന്നും എല്ലാവരുടെയും സഹകരണവും പിന്തുണയും നടി അഭ്യർഥിക്കുന്നുമുണ്ട്. ഒരുപാട് പേർ ഈ വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുമുണ്ട്. സംഭവം വിവാദമായതോടെ ഈ വീഡിയോ ഇപ്പോൾ ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായി.

സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്

സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്

സുഹൃത്തുക്കളേ നടിയുടെ പേരിൽ ഫേസ്ബുക്കിൽ പ്രചരിക്കുന്ന അക്കൗണ്ടുകൾ വ്യാജമാണ്. വഞ്ചിതരാകാതിരിക്കുക - ഇതായിരുന്നു രാജേഷ് ബി മേനോൻറെ പോസ്റ്റ്. കാര്യം അറിയാതെ തങ്ങളും ഒരു വീഡിയോ ഷെയർ ചെയ്തുപോയിട്ടുണ്ട് എന്ന് ഈ പോസ്റ്റിനടിയിൽ ആളുകൾ പറയുന്നുണ്ട്.

നടി പ്രതികരിച്ചിട്ടില്ല

നടി പ്രതികരിച്ചിട്ടില്ല

തന്നെ ആക്രമിച്ച കേസിൽ ദീലീപ് അറസ്റ്റിലായതിനോട് നടി ഇത് വരെ പ്രതികരിച്ചിട്ടില്ല. തൽക്കാലം പ്രതികരിക്കാനില്ലെന്ന് നടിയുടെ കുടുംബം വ്യക്തമാക്കിയിരുന്നു. നേരത്തെ വിമണ്‍ ഇന്‍ സിനിമ കളക്ടീവുമായി ബന്ധപ്പെട്ട് നടി ഒരു പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ഇത് വുമൺ ഇൻ കളക്ടീവ് ഫേസ്ബുക്കിൽ ഷെയർ ചെയ്യുകയും ഉണ്ടായി

പ്രതികരണം സഹോദരന്റെ വക

പ്രതികരണം സഹോദരന്റെ വക

ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ ഈ കേസിന്റെ സത്യം തെളിഞ്ഞതിൽ സന്തോഷ . നീതി കിട്ടുമെന്ന്‌ ഞങ്ങൾക്കുറപ്പുണ്ടായിരുന്നു . അതുകൊണ്ടു മാത്രമാണ് കേസ് സി ബി ഐയ്ക്ക് വിടണമെന്ന് പലരും പറഞ്ഞപ്പോഴും കേരളാ പോലീസിൽ വിശ്വാസമർപ്പിച്ച് ഞങ്ങൾ ഉറച്ചു നിന്നത് - ഇങ്ങനെ ഒരു പോസ്റ്റ് നടിയുടെ ബന്ധുവായ രാജേഷ് ബി മേനോൻ നേരത്തെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

എല്ലാവർക്കും നന്ദി

എല്ലാവർക്കും നന്ദി

ഈ കേസിൻറെ തുടക്കം മുതൽ പ്രത്യക്ഷമായും പരോക്ഷമായും ഞങ്ങളുടെ കൂടെ നിൽക്കുകയും ഞങ്ങൾക്ക് എല്ലാവിധ പിൻതുണയും നൽകിയ എല്ലാ മാധ്യമ സുഹൃത്തുക്കളോടും കേരളാ പോലീസിനോടും നല്ലവരായ ജനങ്ങളോടും ഒരിക്കൽ പോലും ഞാൻ കണ്ടിട്ടില്ലാത്ത, ലോകം മുഴുവൻ പരന്നു കിടക്കുന്ന എന്റെ ഫേസ്ബുക് സൗഹൃദങ്ങളോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. സന്തോഷം - ഇതായിരുന്നു ആ പോസ്റ്റ്.

English summary
Actress attack case: Fake video spread in facebook from actress' fake account.
Please Wait while comments are loading...