Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവ്യയെ അറസ്റ്റ് ചെയ്യുമോ? ആദ്യ വെളിപ്പെടുത്തല്‍ ആരുടേത്, സുനിയല്ല ഫെനി!! കൈമലര്‍ത്തി പോലീസ്

നടി ആക്രമിക്കപ്പെട്ട കേസില്‍ തിരയുന്നത് മൊബൈലും മെമ്മറി കാര്‍ഡുമാണ്. പോലീസിന് ഇതുവരെ തുമ്പില്ലാത്ത കാര്യവും ഇതാണ്.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഏറെ കാലമായി പറഞ്ഞുകേട്ട മാഡം എന്ന കഥാപാത്രം ദിലീപിന്റെ ഭാര്യ കാവ്യാമാധവന്‍ ആണെന്ന് സുനി വെളിപ്പെടുത്തിയതോടെ ഇതുവരെ ഉണ്ടായിരുന്ന സസ്‌പെന്‍സിന് വിരാമമായി. ഇനി എന്താണ് നടക്കുക. കാവ്യമാധവനെ അറസ്റ്റ് ചെയ്യുമോ? അല്ലെങ്കില്‍ കേസില്‍ ഇതുവരെ കിട്ടാത്ത മൊബൈലും മെമ്മറി കാര്‍ഡും തേടി പോലീസ് വീണ്ടും ഇറങ്ങുമോ? ഒട്ടേറെ ചോദ്യങ്ങളാണ് ബാക്കിയാകുന്നത്.

കേസില്‍ മാഡം ഉണ്ട് എന്ന് വെളിപ്പെടുത്തിയത് സുനിയല്ല. മാഡം ഉണ്ടെന്ന് നേരത്തെ മറ്റൊരാള്‍ പറഞ്ഞിരുന്നു. സുനി താന്‍ സൂചിപ്പിച്ച മാഡം കാവ്യയാണെന്ന് പേരെടുത്ത് പറയുകയാണ് ചെയ്തത്. ഭര്‍ത്താവ് കുടുങ്ങിയ കേസില്‍ ഭാര്യയുടെ പങ്കെന്ത്? നിരവധി കേസുകളില്‍ പ്രതിയായ പള്‍സര്‍ സുനിയുടെ വാക്കുകള്‍ വിശ്വസിക്കാമോ? തുടങ്ങി നിരവധി ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പങ്കുവയ്ക്കപ്പെടുന്നത്.

അന്വേഷണ സംഘത്തിന്റെ നീക്കം

അന്വേഷണ സംഘത്തിന്റെ നീക്കം

മാഡത്തിന്റെ സസ്‌പെന്‍സ് ഇപ്പോള്‍ ഇല്ലാതായി. ഇനി എങ്ങനെയാണ് അന്വേഷണ സംഘം നീങ്ങുക ഇങ്ങനെയുള്ള ഒരുപിടി ചോദ്യങ്ങളോട് അന്വേഷണ സംഘത്തിലുള്ള എസ്പി പറഞ്ഞത് രണ്ടുവാക്ക് മാത്രം.

മാധ്യമങ്ങളില്‍ കണ്ടതുമാത്രം

മാധ്യമങ്ങളില്‍ കണ്ടതുമാത്രം

കാവ്യാമാധവനാണ് മാഡമെന്ന് പള്‍സര്‍ സുനി പറഞ്ഞോ? അതു സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത മാത്രമാണ് കണ്ടത്- ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ് പ്രതികരിച്ചു.

സുനിയുടെ മൊഴി ഉറപ്പിക്കാമോ

സുനിയുടെ മൊഴി ഉറപ്പിക്കാമോ

സുനി പറയുന്നത് മുഴുവന്‍ വിശ്വസിക്കാന്‍ പോലീസും തയ്യാറായിട്ടില്ല. കാരണം ഇയാള്‍ നിരന്തരം മൊഴി മാറ്റിയത് നിരവധി തവണ പോലീസിന് പൊല്ലാപ്പായതാണ്.

പുഴയിലും തിരച്ചില്‍

പുഴയിലും തിരച്ചില്‍

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പറയുന്ന മൊബൈലും മെമ്മറി കാര്‍ഡും സംബന്ധിച്ച് വ്യത്യസ്ത മൊഴികള്‍ കൊടുത്ത് സുനി അന്വേഷണ സംഘത്തെ നേരത്തെ വട്ടം കറക്കിയിരുന്നു. തുടര്‍ന്ന് മൊബൈലിന് വേണ്ടി പുഴയില്‍ വരെ പോലീസ് തപ്പി.

സോളാര്‍ കേസും സുനിയും

സോളാര്‍ കേസും സുനിയും

മുമ്പ് സമാനമായ കോളിളക്കം സൃഷ്ടിക്കുകയും നിരവധി പ്രമുഖര്‍ കുടുങ്ങുകയും ചെയ്ത കേസായിരുന്നു സോളാര്‍ കേസ്. സരിതാ നായരുടെ വാക്കുകള്‍ എന്നും വ്യത്യസ്തമായിരുന്നു ആദ്യഘട്ടത്തില്‍.

ബ്രേക്കിങ് ന്യൂസിന് കുറവില്ല

ബ്രേക്കിങ് ന്യൂസിന് കുറവില്ല

മാധ്യമങ്ങള്‍ ഓരോന്നും ബ്രേക്കിങ് ന്യൂസ് കൊടുത്തുകൊണ്ടേ ഇരുന്നു. സരിത പറയുന്നത് മാധ്യമങ്ങളും ഒപ്പം പ്രേക്ഷകരും ശ്രദ്ധയോടെ കേട്ടു. സോളാന്‍ സിഡി തേടി പോലീസ് നടന്നതും ആരും മറന്നിട്ടില്ല.

മൊബൈലും മെമ്മറി കാര്‍ഡും

മൊബൈലും മെമ്മറി കാര്‍ഡും

സമാനമായ അവസ്ഥയാണ് നടി ആക്രമിക്കപ്പെട്ട കേസിനും. സോളാര്‍ സിഡിയാണ് അന്ന് തിരഞ്ഞതെങ്കില്‍, നടി ആക്രമിക്കപ്പെട്ട കേസില്‍ തിരയുന്നത് മൊബൈലും മെമ്മറി കാര്‍ഡുമാണ്. പോലീസിന് ഇതുവരെ തുമ്പില്ലാത്ത കാര്യവും ഇതാണ്.

പോലീസ് ഇതുവഴി

പോലീസ് ഇതുവഴി

മാഡം കാവ്യയാണെന്ന് സുനി പറഞ്ഞ സാഹചര്യത്തില്‍ പോലീസ് ഇതുവഴി അന്വേഷണം നടത്തും. പള്‍സര്‍ സുനിയുടെ വാക്കുകള്‍ പോലീസ് പൂര്‍ണമായും തള്ളില്ലെന്ന് ഉറപ്പ്. എന്നാല്‍ പൂര്‍ണമായും വിശ്വസിക്കുകയുമില്ല.

ഇനി ആരുടെ പേര്

ഇനി ആരുടെ പേര്

ഇനി ആരുടേയെങ്കിലും പേര് സുനി പറയുമോ എന്ന ആകാംക്ഷയും നിലനില്‍ക്കുന്നുണ്ട്. കാരണം ദിലീപ് അറസ്റ്റിലായ ശേഷവും വന്‍ സ്രാവുകള്‍ പിടിക്കപ്പെടാനുണ്ടെന്ന് പറഞ്ഞ വ്യക്തിയാണ് സുനി.

വ്യത്യസ്തമായ കാര്യങ്ങള്‍

വ്യത്യസ്തമായ കാര്യങ്ങള്‍

ഇനി സുനി മറ്റാരുടേയെങ്കിലും പേര് പറയുമോ എന്ന് പറയാന്‍ സാധിക്കാത്ത സാഹചര്യമാണിപ്പോള്‍. ഓരോ തവണയും കോടതിയില്‍ എത്തുമ്പോള്‍ വ്യത്യസ്തമായ കാര്യങ്ങളാണ് സുനി പറഞ്ഞിരുന്നത്.

ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി

ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലാകുന്നതിന് മുമ്പാണ് പള്‍സര്‍ സുനി പിടിക്കപ്പെട്ടത്. കീഴടങ്ങാനെത്തിയ പള്‍സര്‍ സുനിയെ പോലീസ് ബലം പ്രയോഗിച്ച് കോടതി മുറിയില്‍ നിന്നു അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ഇയാള്‍ ദിലീപിന്റെ പേര് പറഞ്ഞതോടെ ദിലീപും പെട്ടു.

മാഡം മുമ്പേ കേട്ട നാമം

മാഡം മുമ്പേ കേട്ട നാമം

എന്നാല്‍ അതിന് മുമ്പ് തന്നെ കേസില്‍ മാഡത്തിന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ദിലീപ് അറസ്റ്റിലാകും മുമ്പ് മാഡത്തെ കുറിച്ച് പുറത്തുവന്ന വിവരങ്ങള്‍ വ്യത്യസ്തമായിരുന്നു. അക്കാര്യം പുറത്തുവിട്ടത് പള്‍സര്‍ സുനിയല്ല, കേസിലെ മറ്റു പ്രതികളാണ്.

ആദ്യം മാധ്യമങ്ങളോട് പറഞ്ഞത്

ആദ്യം മാധ്യമങ്ങളോട് പറഞ്ഞത്

മാഡത്തിന്റെ പേര് ആദ്യം മാധ്യമങ്ങളോട് പറഞ്ഞത് അഡ്വ. ഫെനി ബാലകൃഷ്ണനാണ്. സോളാര്‍ കേസില്‍ സരിതാ നായരുടെ ആദ്യ അഭിഭാഷകനായിരുന്നു ഫെനി. കോടതിയില്‍ കീഴടങ്ങാന്‍ തീരുമാനിച്ച സുനിയുടെ കൂട്ടുപ്രതികളില്‍ നിന്നാണ് മാഡത്തിന്റെ പേര് ഫെനിക്ക് കിട്ടിയത്.

സുനിയുടെ കൂട്ടുപ്രതികള്‍

സുനിയുടെ കൂട്ടുപ്രതികള്‍

പള്‍സര്‍ സുനിയുടെ സഹായികളായ മഹേഷും മനോജും ഫെനി ബാലകൃഷ്ണന്റെ അടുത്ത് വന്നപ്പോഴാണ് മാഡത്തിന്റെ പേര് ആദ്യം സൂചിപ്പിക്കുന്നത്. മാഡത്തെ കുറിച്ച് അവര്‍ പറയാന്‍ ഇടയാക്കിയത് മാവേലിക്കരയില്‍ നടന്ന ഹര്‍ത്താലായിരുന്നു.

ചെങ്ങന്നൂരില്‍ കൂടിക്കാഴ്ച

ചെങ്ങന്നൂരില്‍ കൂടിക്കാഴ്ച

ഫെനിയും മനോജും മഹേഷും തമ്മില്‍ കണ്ടത് ചെങ്ങന്നൂരില്‍ വച്ചാണ്. പ്രതികളോട് മാവേലിക്കര കോടതിയില്‍ ഹാജരാകാന്‍ അഭിഭാഷകന്‍ നിര്‍ദേശിച്ചു. എന്നാല്‍ അന്ന് മാവേലിക്കരയില്‍ ഹര്‍ത്താലായിരുന്നു. അതുകൊണ്ട് തന്നെ നിരവധി പോലീസുകാര്‍ റോഡിലും കോടതിക്ക് പരിസരത്തും നിലയുറപ്പിച്ചിരുന്നു.

മാഡത്തോട് അന്വേഷിച്ചു

മാഡത്തോട് അന്വേഷിച്ചു

ഈ സാഹചര്യത്തില്‍ കീഴടങ്ങാന്‍ എത്തുന്നത് പ്രയാസമാകുമെന്ന് പ്രതികള്‍ക്ക് തോന്നി. അവര്‍ക്ക് മാവേലിക്കരയില്‍ ഹാജരാകുന്നതിന് താല്‍പ്പര്യമുണ്ടായിരുന്നില്ല. ഈ സമയത്താണ് മനോജും മഹേഷും മാഡത്തിന്റെ പേര് പറഞ്ഞത്. മാഡത്തോട് അന്വേഷിച്ച് തീരുമാനിക്കാം എന്നാണ് ഇരുവരും പറഞ്ഞത്.

ആ മാഡം കാവ്യയാണോ

ആ മാഡം കാവ്യയാണോ

അതോടെയാണ് കേസില്‍ മാഡം ഉണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. ഫെനി ഇക്കാര്യം മാധ്യമങ്ങളോട് സൂചിപ്പിക്കുകയും ചെയ്തു. പക്ഷേ, പ്രതികള്‍ അന്ന് പറഞ്ഞ മാഡം ദിലീപിന്റെ ഭാര്യ കാവ്യാ മാധവനാണോ എന്ന കാര്യം ഉറപ്പിക്കാറായിട്ടില്ല. പക്ഷേ, പോലീസ് ഇതായിരിക്കും ഇനി പരിശോധിക്കുക. അന്വേഷണം മാഡത്തെ ചുറ്റിപ്പറ്റി നടക്കും. കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന സൂചനകളും വരുന്നുണ്ട്.

സുനിയുടെ വെളിപ്പെടുത്തല്‍

സുനിയുടെ വെളിപ്പെടുത്തല്‍

കേസില്‍ ഇതുവരെ ഉയര്‍ന്നു കേട്ട മാഡം എന്ന വ്യക്തി ദിലീപിന്റെ ഭാര്യ കാവ്യാ മാധവനാണെന്ന് പള്‍സര്‍ സുനി ബുധനാഴ്ചയാണ് വെളിപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് ഇയാള്‍ ഇക്കാര്യം പറഞ്ഞത്.

ഒഴിഞ്ഞുമാറിയ സുനി

ഒഴിഞ്ഞുമാറിയ സുനി

മാഡം എന്ന വ്യക്തി ആരാണെന്ന് മുമ്പും മാധ്യമപ്രവര്‍ത്തകര്‍ നിരവധി തവണ ചോദിച്ചതാണ്. അപ്പോഴെല്ലാം ഇനിയും സ്രാവുകള്‍ ഉണ്ടെന്നും ഇപ്പോള്‍ അറസ്റ്റിലായ വ്യക്തി അല്ല പ്രധാനിയെന്നുമായിരുന്നു സുനി പറഞ്ഞിരുന്നത്. പക്ഷേ, ഇന്ന് പള്‍സര്‍ സുനിയെ കോടതിയില്‍ കൊണ്ടുവന്നപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്റെ മാഡം കാവ്യ തന്നെ

എന്റെ മാഡം കാവ്യ തന്നെ

എന്റെ മാഡം കാവ്യ തന്നെയാണെന്നാണ് സുനി മാധ്യമങ്ങളോട് പറഞ്ഞത്. നേരത്തെ മാഡമാണ് പണം തന്നതെന്ന് സുനി പറഞ്ഞിരുന്നു. ഇനി കാവ്യയെ അറസ്റ്റ് ചെയ്യുമോ എന്ന കാര്യമാണ് ഏവരും ഉറ്റുനോക്കുന്നത്.

ഭാര്യക്കും ഭര്‍ത്താവിനും

ഭാര്യക്കും ഭര്‍ത്താവിനും

സുനി നടത്തിയ ഫോണ്‍വിളികള്‍, പോലീസിന് നല്‍കിയ മൊഴികള്‍, ജയിലില്‍ നിന്നയച്ച കത്ത് തുടങ്ങി നിരവധി കാര്യങ്ങളാണ് ദിലീപിന്റെ അറസ്റ്റിലേക്ക് എത്തിയത്. ഇപ്പോള്‍ ദിലീപിന്റെ ഭാര്യക്കും തിരിച്ചടിയാകുകയാണ് സുനിയുടെ വെളിപ്പെടുത്തല്‍.

കുഴഞ്ഞുമറിഞ്ഞ മാഡം

കുഴഞ്ഞുമറിഞ്ഞ മാഡം

പക്ഷേ, മാഡത്തില്‍ നിന്നു പണം വാങ്ങി എന്നതല്ലാതെ മറ്റു കാര്യങ്ങളൊന്നും മാഡത്തിന് അറിയില്ലെന്ന് നേരത്തെ സുനി പറഞ്ഞിരുന്നു. മാഡം എന്നൊരാള്‍ ഇല്ലെന്നും ഒരിക്കല്‍ ഇയാള്‍ പറഞ്ഞു. ആകെ കുഴഞ്ഞുമറിഞ്ഞു നില്‍ക്കുമ്പോഴാണ് പേര് ഇപ്പോള്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്.

മാഡം വഴിതിരിച്ചുവിടാന്‍

മാഡം വഴിതിരിച്ചുവിടാന്‍

പക്ഷേ, പോലീസ് കരുതിയത് മാഡം എന്ന വ്യക്തി ഇല്ല എന്നാണ്. കേസ് വഴി തിരിച്ചുവിടാനാണ് സുനി ഇങ്ങനെ പറയുന്നത് എന്നായിരുന്നു പോലീസിന്റെ ആദ്യ പ്രതികരണം. അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും പോലീസ് പറയുകയുണ്ടായി. സുനിയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് മാധ്യമങ്ങളില്‍ കണ്ട വിവരം മാത്രമേ ഉള്ളൂവെന്നാണ് എസ്പി എവി ജോര്‍ജ് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+