കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ആക്രമിക്കപ്പെട്ട കേസില്‍ ട്വിസ്റ്റ്; ജഡ്ജിയെ മാറ്റണമെന്ന് പ്രോസിക്യൂഷന്‍, ഗുരുതര ആരോപണം

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷന്റെ വേറിട്ട നീക്കം. ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ രംഗത്ത്. ഈ കോടതിയില്‍ വിചാരണ ചെയ്താല്‍ ഇരയ്ക്ക് നീതി കിട്ടുമോ എന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ച് വിചാരണ കോടതിയില്‍ തന്നെ ഹര്‍ജി സമര്‍പ്പിച്ചു. ഈ ഹര്‍ജി ഹൈക്കോടതിയിലേക്ക് റഫര്‍ ചെയ്യപ്പെട്ടേക്കും. കൊറോണ വ്യാപന ആശങ്കയെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന വിചാരണ അടുത്തിടെയാണ് പുനരാരംഭിച്ചത്.

സാക്ഷികളായ ചില സിനിമാ താരങ്ങള്‍ കൂറുമാറിയിരുന്നു. ആക്രമിക്കപ്പെട്ട നടിയെ സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യത്തിലാണ് വിചാരണ ചെയ്തത് എന്നും പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ പറയുന്നു എന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്ത നല്‍കി. വാര്‍ത്തയിലെ വിശദാംശങ്ങള്‍ ഇങ്ങനെ....

ഗുരുതരമായ ആരോപണങ്ങള്‍

ഗുരുതരമായ ആരോപണങ്ങള്‍

ജഡ്ജി ഹണി എം വര്‍ഗീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചിരിക്കുന്നത്. വിചാരണ ഈ ജഡ്ജിക്ക് മുമ്പാകെ നടന്നാല്‍ ഇരയ്ക്ക് നീതി കിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ സംശയം പ്രകടിപ്പിക്കുന്നു. വിചാരണ കോടതിയില്‍ തന്നെയാണ് ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂട്ടര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

പെരുമാറ്റത്തില്‍ സംശയം

പെരുമാറ്റത്തില്‍ സംശയം

കോടതിയുടെ പെരുമാറ്റത്തില്‍ സംശയം പ്രകടിപ്പിക്കുകയാണ് പ്രോസിക്യൂഷന്‍ ചെയ്യുന്നത്. പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ അനാവശ്യമായ പരാമര്‍ശങ്ങള്‍ നടത്തുന്നു. ഇരയെ പരിശോധിക്കുന്നത് ദിവസങ്ങളോളം നീണ്ടു. കോടതിയില്‍ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു. അത്യന്തം സമ്മര്‍ദ്ദം നിറഞ്ഞ അന്തരീക്ഷത്തിലാണ് നടി വിചാരണ ചെയ്യപ്പെട്ടത് എന്നും ഹര്‍ജിയില്‍ പറയുന്നു.

വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല

വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല

പല കാര്യങ്ങളും ഹര്‍ജിയില്‍ വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ എ സുരേശന്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നത്. മുഖ്യസാക്ഷിയുടെ വിചാരണയ്ക്ക് ശേഷം പ്രോസിക്യൂട്ടര്‍ കോടതിയില്‍ നിന്ന് പോയ ശേഷം തുറന്ന കോടതിയില്‍ ഒരു ഊമക്കത്ത് വായിച്ചു. കോടതിയും ചില പരാമര്‍ശങ്ങള്‍ നടത്തി. ഈ സാഹചര്യത്തിലാണ് ഈ പരാതി സമര്‍പ്പിക്കുന്നത് എന്നും ഹര്‍ജിയില്‍ വിശദീകരിക്കുന്നു.

നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നില്ല

നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നില്ല

ഈ കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രോസിക്യൂഷന് വിശ്വസിക്കുന്നില്ല. പ്രോസിക്യൂഷനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുകയാണ് കോടതി. ഊമക്കത്തുകളുടെ പേരില്‍ പോലും ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ഈ കേസ് ഇങ്ങനെ തുടരുന്നത് നീതിന്യായ വ്യവസ്ഥയ്ക്ക് നല്ലതല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

മറ്റേതെങ്കിലും കോടതിയിലേക്ക്

മറ്റേതെങ്കിലും കോടതിയിലേക്ക്

കേസിന്റെ വിചാരണ മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണം. നീതിയുടെ താല്‍പ്പര്യം സംരക്ഷിക്കണം എന്നതിനാലാണ് ഈ ഹര്‍ജി സമര്‍പ്പിക്കുന്നത്. ഇവിടെ ചൂണ്ടിക്കാട്ടാന്‍ പറ്റാത്ത ചില സാഹചര്യങ്ങള്‍ ഉണ്ട്. നീതിന്യായ വ്യവസ്ഥയുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കാത്തത് എന്നും പ്രോസിക്യൂഷന്‍ ബോധിപ്പിക്കുന്നു.

കൂടുതല്‍ ചര്‍ച്ചയാകും

കൂടുതല്‍ ചര്‍ച്ചയാകും

നിലവില്‍ പ്രോസിക്യൂട്ടര്‍ വിചാരണ കോടതിയില്‍ തന്നെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഒരു പക്ഷേ, കോടതി ഈ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയ്ക്ക് റഫര്‍ ചെയ്യപ്പെട്ടേക്കാം. വരുംദിവസങ്ങളില്‍ ഈ വിഷയം കൂടുതല്‍ ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്. വിചാരണ ആറ് മാസത്തിനം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

അടുത്ത ഫെബ്രുവരിക്കകം

അടുത്ത ഫെബ്രുവരിക്കകം

സുപ്രീംകോടതി വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ആദ്യം ഉത്തരവിട്ടത് കഴിഞ്ഞ വര്‍ഷം നവംബറിലാണ്. പിന്നീടാണ് കൊറോണ വ്യാപനമുണ്ടായത്. വിചാരണ കോടതി ജഡ്ജി കൂടുതല്‍ സമയം തേടി. തുടര്‍ന്ന്് വീണ്ടും സമയം നീട്ടി നല്‍കി. എങ്കിലും അടുത്ത ഫെബ്രുവരിക്കകം വിചാരണ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മിക്ക സാക്ഷികളും

മിക്ക സാക്ഷികളും

സിനിമാ മേഖലിയല്‍ നിന്നുള്ളവര്‍ ബന്ധപ്പെട്ട കേസായതിനാല്‍ മിക്ക സാക്ഷികളും സിനിമാ പ്രവര്‍ത്തകരാണ്. നാല് സാക്ഷികള്‍ അടുത്തിടെ കൂറുമാറിയിരുന്നു. ഇടവേള ബാബു, സിദ്ദീഖ്, ബിന്ദു പണിക്കര്‍, ഭാമ എന്നിവരാണ് കൂറുമാറിയത്. ഇവര്‍ ആദ്യം നല്‍കിയ മൊഴിയില്‍ നിന്ന് വിരുദ്ധമായ മൊഴി കോടതിയില്‍ നല്‍കിയ വേളയില്‍ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.

ആ സംഭവം

ആ സംഭവം

2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ ഓടുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്നു നടി. ക്വട്ടേഷന്‍ സംഘങ്ങലെയാണ് ആദ്യം കേസില്‍ അറസ്റ്റ് ചെയ്തത്. പിന്നീടാണ് ക്വട്ടേഷന് പിന്നില്‍ ദിലീപ് ആണ് എന്ന ആരോപണം ഉയര്‍ന്നതും അറസ്റ്റ് ചെയ്തതും. 2017 ജൂലൈയിലാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

ജാമ്യം റദ്ദാക്കണം

ജാമ്യം റദ്ദാക്കണം

80 ദിവസത്തിലധികം ആലുവ സബ്ജയിലിലായിരുന്നു ദിലീപ്. പിന്നീട് കടുത്ത വ്യവസ്ഥകളോടെ ജാമ്യം നല്‍കി. സാക്ഷികളെ സ്വാധീനിക്കരുത് എന്ന വ്യവസ്ഥ ദിലീപ് ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

ഇടവേള ബാബു പറയുന്നു

ഇടവേള ബാബു പറയുന്നു

താന്‍ കൂറുമാറിയതല്ല എന്നാണ് ഇടവേള ബാബു അടുത്തിടെ ചാനല്‍ പരിപാടില്‍ വിശദീകരിച്ചത്. താന്‍ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയിട്ടില്ലെന്നും കൂറുമാറിയിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു. പോലീസ് എന്റെ മൊഴി രേഖപ്പെടുത്തിയത് അപൂര്‍ണമായിട്ടാണ്. കോടതിയില്‍ നടത്തിയത് സ്വാഭാവികമായ തിരുത്താണ്. അമ്മ എപ്പോഴും നടിക്കൊപ്പമാണെന്നും ഇടവേള ബാബു പറഞ്ഞു.

മോഹന്‍ലാല്‍ ഒരു മറുപടിയും തന്നില്ല; അമ്മയില്‍ ഇനി പ്രതീക്ഷയില്ല, അവര്‍ക്ക് പുച്ഛം- രേവതി പറയുന്നുമോഹന്‍ലാല്‍ ഒരു മറുപടിയും തന്നില്ല; അമ്മയില്‍ ഇനി പ്രതീക്ഷയില്ല, അവര്‍ക്ക് പുച്ഛം- രേവതി പറയുന്നു

Recommended Video

cmsvideo
ഭാവനയുടെ വിവാഹം ചിലർ ബഹിഷ്കരിക്കാൻ കാരണം ആ പ്രമുഖ നടൻ?? | Oneindia Malayalam

English summary
Actress Attack Case in Kochi: Prosecution demands to Change the Judge- Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X