കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിച്ച കേസ്: കാവ്യാ മാധവന്‍ കോടതിയില്‍ ഹാജരായി, സാക്ഷി വിസ്താരം നടന്നില്ല

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്‍ സാക്ഷി വിസ്താരത്തിനായി കോടതിയില്‍ ഹാജരായി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ ആണ് കാവ്യ എത്തിയത്. രാവിലെ 11 മണിക്ക് കോടതിയില്‍ ഹാജരാകാന്‍ ആണ് കാവ്യയ്ക്ക് നോട്ടീസ് നല്‍കിയിരുന്നത്. ഇത് പ്രകാരം കാവ്യാ മാധവന്‍ എത്തിയെങ്കിലും സാക്ഷി വിസ്താരം കോടതി മാറ്റി വെയ്ക്കുകയായിരുന്നു.

കേസിലെ മററ് രണ്ട് സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് കാവ്യയുടെ സാക്ഷി വിസ്താരം കോടതി മാറ്റി വെച്ചത്. ഇന്നലെ നടക്കേണ്ടിയിരുന്ന രണ്ട് സാക്ഷികളുടെ വിസ്താരം ആയിരുന്നു തുടര്‍ന്നത്. കാവ്യാ മാധ്യവന്‍ സാക്ഷി വിസ്താരത്തിനായി ഇനി ഹാജരാകേണ്ട തിയ്യതി പിന്നീട് അറിയിക്കും.

kavya

കേരളത്തെ പിടിച്ച് കുലുക്കിയ നടിയെ ആക്രമിച്ച കേസില്‍ സിനിമാ രംഗത്ത് നിന്നുളള പ്രമുഖര്‍ അടക്കം മുന്നൂറില്‍ അധികം സാക്ഷികള്‍ ആണുളളത്. അതില്‍ 127 പേരുടെ സാക്ഷി വിസ്താരം ആണ് പൂര്‍ത്തിയായിരിക്കുന്നത്. സാക്ഷികളില്‍ ചിലര്‍ മൊഴി മാറ്റിയത് വിവാദമായിരുന്നു. നടിയെ ആക്രമിച്ച കേസിന്റെ വിചാരണം 2019 നവംബറില്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കൊവിഡ് കാരണം വിചാരണ തടസ്സപ്പെടുകയുണ്ടായി.

കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തേക്ക് കൂടി സമയം അനുവദിച്ച് നല്‍കിയിരിക്കുകയാണ് സുപ്രീം കോടതി. പ്രത്യേക കോടതി ജഡ്ജിയാണ് സമയം നീട്ടി നല്‍കണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. വിചാരണ കോടതി ജഡ്ജിക്ക് എതിരെ നേരത്തെ പ്രോസിക്യൂട്ടറും സംസ്ഥാന സര്‍ക്കാരും രംഗത്ത് വന്നിരുന്നു. വിചാരണ കോടതി ജഡ്ജിയെ മാറ്റണം എന്നുളള സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തളളുകയായിരുന്നു. 2017 ഫെബ്രുവരിയില്‍ ആണ് മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ടത്. കേസില്‍ ഗൂഢാലോചനക്കുറ്റം ആണ് എട്ടാം പ്രതിയായ നടന്‍ ദിലീപിന് മേല്‍ ചുമത്തിയിരിക്കുന്നത്.

English summary
Actress Attack Case: Kavya Madhavan appeared before Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X