Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചന കാവ്യയ്ക്കും അമ്മയ്ക്കും അറിയാം ?? കുരുക്ക് മുറുകുന്നു..!

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയുടെ പങ്കാളിത്തം ആദ്യം മുതല്‍ക്കേ തന്നെ സംശയിക്കപ്പെട്ടിരുന്നു. ഒരു സ്ത്രീയാണ് ക്വട്ടേഷന്‍ തന്നതെന്ന് സുനി പറഞ്ഞതായി ആക്രമിക്കപ്പെട്ട നടി മൊഴി നല്‍കിയതില്‍ നിന്നാണ് തുടക്കം. പിന്നീട് ഫെനി ബാലകൃഷ്ണന്‍ ഒരു മാഡത്തെക്കുറിച്ച് വെളിപ്പെടുത്തിയതും സംശയങ്ങള്‍ വര്‍ധിപ്പിച്ചു. ഈ മാഡം കാവ്യ മാധവനോ അമ്മ ശ്യാമളയോ ആണെന്നും പോലീസ് സംശയിച്ചു. എന്നാല്‍ അത്തരമൊരു മാഡമേ ഇല്ലെന്നാണ് പോലീസിപ്പോള്‍ പറയുന്നത്. അതേസമയം ഗൂഢാലോചനയെക്കുറിച്ച് കാവ്യയ്ക്കും അമ്മയ്ക്കും നേരത്തെ അറിവുണ്ടായിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.

ചോദ്യം ചെയ്യും

ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യാമാധവനേയും അമ്മ ശ്യാമളയേയും അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യുമെന്നാണ് വിവരം. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ഇരുവര്‍ക്കും അറിവുണ്ടായിരുന്നോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

ഗൂഢാലോചനയിൽ പങ്കുണ്ടോ

ഗൂഢാലോചനയിൽ പങ്കുണ്ടോ

ഗൂഢാലോചന സംബന്ധിച്ച് കാവ്യയ്ക്കും അമ്മയ്ക്കും അറിവുണ്ടോ എന്നത് മാത്രമല്ല, ഏതെങ്കിലും വിധത്തില്‍ പങ്കാളിത്തം ഉണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പോലീസ് പരിശോധന നടത്തിയിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍

എന്നാല്‍ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കണ്ടെടുക്കാന്‍ സാധിച്ചിരുന്നില്ല. പള്‍സര്‍ സുനി കാവ്യയുടെ കടയിലെത്തിയെന്ന് പറയപ്പെടുന്ന ദിവസങ്ങളിലെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടില്ല എന്നാണ് അറിയുന്നത്.

ലക്ഷ്യയിലെ ദൃശ്യങ്ങൾ

ലക്ഷ്യയിലെ ദൃശ്യങ്ങൾ

കടയിലെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടത് സംബന്ധിച്ചും പോലീസ് കാവ്യയില്‍ നിന്നും അമ്മയില്‍ നിന്നും വിശദീകരണം തേടുമെന്നാണ് അറിയുന്നത്. ലക്ഷ്യയുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു.

ദൃശ്യങ്ങൾ ഏൽപ്പിച്ചത്

ദൃശ്യങ്ങൾ ഏൽപ്പിച്ചത്

നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ ഏല്‍പ്പിച്ചു എന്നായിരുന്നു മൊഴി. മാത്രമല്ല ഈ സ്ഥാപനത്തില്‍ നിന്നും സുനിക്ക് രണ്ട് ലക്ഷം രൂപ കൈമാറിയെന്നും വാര്‍ത്തയുണ്ടായിരുന്നു.

നിര്‍ണായക വിവരങ്ങള്‍

നിര്‍ണായക വിവരങ്ങള്‍

പരിശോധനയില്‍ ലക്ഷ്യയില്‍ നിന്നും കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു എന്നാണ് അറിയുന്നത്. ഇവരുടെ വീട്ടിലും പോലീസ് പരിശോധന നടത്തിയതായി വാര്‍ത്തയുണ്ടായിരുന്നു.

കൂടുതൽ വിവരങ്ങളറിയാൻ

കൂടുതൽ വിവരങ്ങളറിയാൻ

പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ പണം ഇവിടെ വെച്ചാണോ കൈമാറിയത്, ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഇവിടെ കൊണ്ടുവന്നോ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പോലീസിന് അറിയേണ്ടത്. കാവ്യയേയും അമ്മയേയും ചോദ്യം ചെയ്താല്‍ ഇക്കാര്യങ്ങളില്‍ വ്യക്തത വരുമെന്നാണ് പോലീസ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+