കാവ്യയെ പോലീസ് ചോദ്യം ചെയ്യുന്നു? പുറത്തുവരുന്ന വിവരങ്ങള്‍; എന്താണ് യാഥാര്‍ഥ്യം

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ഭാര്യ കാവ്യാമാധവന്‍ എവിടെ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണ് ഇക്കാര്യത്തില്‍ പുറത്തുവരുന്നത്. ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവരത്തില്‍ കാവ്യ ഉണ്ടെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ അവിടെ നടി ഇല്ലെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം കാവ്യയെ പോലീസ് ചോദ്യം ചെയ്യുന്നുണ്ടെന്നാണ്. ഈ വാര്‍ത്ത പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കാവ്യയെ സംബന്ധിച്ച് വിവിധ വിവരങ്ങള്‍ വരുന്നുണ്ട്. ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ പോലീസ് നടത്തിയതും വളരെ രഹസ്യമായാണ്. അതുകൊണ്ടു തന്നെ കാവ്യയുടൈ കാര്യത്തിലുള്ള സത്യാവസ്ഥ എന്താണെന്ന് വ്യക്തമല്ല. ഇക്കാര്യത്തിലും അവ്യക്തത തുടരുകയാണ്.

കാവ്യയും മീനാക്ഷിയും

കാവ്യയും മീനാക്ഷിയും

ദിലീപ് അറസ്റ്റിലായതിന് ശേഷമാണ് കാവ്യാമാധവനും ദിലീപിന്റെ മകള്‍ മീനാക്ഷിയും എവിടെ എന്ന ചോദ്യം കാര്യമായും ഉയര്‍ന്നത്. സോഷ്യല്‍ മീഡിയയിലെ പ്രധാന ചോദ്യവും ഇതായിരുന്നു.

 അവിടെ ഇല്ല

അവിടെ ഇല്ല

ദിലീപിന്റെ ആലുവയിലെ വീട്ടിലോ വെണ്ണലയിലെ വില്ലയിലോ ആണ് കാവ്യ ഉള്ളതെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇവിടെ ഇല്ലെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

ചോദ്യം ചെയ്യുന്നു

ചോദ്യം ചെയ്യുന്നു

അതിനിടെയാണ് കാവ്യയെ പോലീസ് ചോദ്യം ചെയ്യുന്നുവെന്ന് സൂചന പുറത്തുവരുന്നത്. കാവ്യ ദുബായിലേക്ക് പോയെന്ന റിപ്പോര്‍ട്ടുകള്‍ പോലീസ് തള്ളി. ഇത്തരം നീക്കം തടയാന്‍ പോലീസ് നേരത്തെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.

ക്ഷേത്രത്തില്‍

ക്ഷേത്രത്തില്‍

ദിലീപ് അറസ്റ്റിലാകുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ ക്യാവയും ദിലീപും ഒരുമിച്ച് കൊടുങ്ങല്ലൂരിലെ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയിരുന്നു. അതിന് ശേഷം ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്.

പോലീസ് നീക്കങ്ങള്‍ നടക്കുന്നു

പോലീസ് നീക്കങ്ങള്‍ നടക്കുന്നു

കേസില്‍ കാവ്യാമാധവനെതിരേ പോലീസ് നീക്കങ്ങള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നടിക്കെതിരേ നാല് തെളിവുകള്‍ പോലീസിന് ലഭിച്ചെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തു. കാവ്യയുടെ പേര് കേസിലേക്ക് ശക്തമായി ഉയര്‍ന്നുവരുന്ന കാഴ്ചയാണിപ്പോള്‍. എന്നാല്‍ പോലീസ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

പള്‍സര്‍ സുനിക്ക് പണം

പള്‍സര്‍ സുനിക്ക് പണം

റിപ്പോര്‍ട്ടില്‍ പറയുന്ന ഭാഗങ്ങള്‍ ഇങ്ങനെയാണ്- കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് രണ്ട് ലക്ഷം രൂപ കൈമാറിയത് കാവ്യയുടെ അറിവോടെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കാവ്യയ്ക്ക് പള്‍സര്‍ സുനിയുമായി നാല് വര്‍ഷത്തെ പരിചയമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പോലീസ് ഗൂഢാലോചന സംബന്ധിച്ച് അന്വേഷിച്ചപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. ഈ സാഹചര്യത്തില്‍ കാവ്യാ മാധവനെയും അമ്മയെയും പോലീസ് ചോദ്യം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ലക്ഷ്യയില്‍ എത്തി

ലക്ഷ്യയില്‍ എത്തി

പള്‍സര്‍ സുനി ആക്രമണത്തിന് ശേഷം കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇക്കാര്യം സുനി ജയിലില്‍ നിന്നെഴുതിയ കത്തിലും സൂചിപ്പിക്കുന്നുണ്ട്.

പോലീസിന് വേറെയും തെളിവ്

പോലീസിന് വേറെയും തെളിവ്

പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തിയതിന് പോലീസിന് വേറെയും തെളിവ് ലഭിച്ചിട്ടുണ്ടത്രെ. തൊട്ടടുത്ത സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ഇക്കാര്യം സമ്മതിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എത്തിയത് കാമുകിക്കൊപ്പം

എത്തിയത് കാമുകിക്കൊപ്പം

പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തിയത് കാമുകിക്കൊപ്പമായിരുന്നു. ഇയാള്‍ ഒമ്പതു തവണ ഈ സ്ഥാപനത്തില്‍ വന്നുവെന്നും മംഗളം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫേസ്ബുക്ക് പേജ് നിലച്ചു

ഫേസ്ബുക്ക് പേജ് നിലച്ചു

അതേസമയം, ദിലീപ് അറസ്റ്റിലായതിന് പിന്നാലെ കാവ്യയുടെ ഫേസ്ബുക്ക് പേജ് പ്രവര്‍ത്തന രഹിതമായിട്ടുണ്ട്. വിവാഹ ശേഷം ഫേസ്ബുക്ക് പേജില്‍ മോശം കമന്റുകള്‍ നിറഞ്ഞിരുന്നു. ഇതോടെ നേരത്തെ അവര്‍ അത്ര സജീവമല്ലായിരുന്നു. ചൊവ്വാഴ്ചയാണ് ഈ ഫേസ്ബുക്ക് പേജ് ഡി ആക്ടിവേറ്റായത്. സുനിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയാന്‍ കാവ്യയെ പോലീസ് ഉടന്‍ വിളിപ്പിക്കുമെന്നാണ് കരുതുന്നത്.

പല രേഖകളും പിടിച്ചെടുത്തു

പല രേഖകളും പിടിച്ചെടുത്തു

ലക്ഷ്യയില്‍ നേരത്തെ പോലീസ് പരിശോധന നടത്തിയിരുന്നു. പല രേഖകളും പോലിസ് പിടിച്ചെടുത്തു. ഇവിടെ വച്ചാണ് സുനിക്ക് പണം കൈമാറിയതെന്ന് നേരത്തെ പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതില്‍ വ്യക്തത വരുത്താനായിരുന്നു പരിശോധന.

കാക്കനാട്ടെ സ്ഥാപനം

കാക്കനാട്ടെ സ്ഥാപനം

പള്‍സര്‍ സുനി ജയിലില്‍ നിന്നെഴുതിയ കത്തില്‍ കാക്കനാട്ടെ സ്ഥാപനത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു. നടിയെ ആക്രമിച്ച രംഗങ്ങള്‍ പ്രതി പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ കൈമാറാനാണ് കാക്കനാട് എത്തിയതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കടുത്ത ശിക്ഷ ലഭിച്ചേക്കാം

കടുത്ത ശിക്ഷ ലഭിച്ചേക്കാം

അതേസമയം, കേസ് സാധാരണ ഒരു ആക്രമണ കേസായി ഒതുങ്ങില്ലെന്ന് നിയമവിദഗ്ധര്‍ പറയുന്നു. ബലാല്‍സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ആരോപണം അപൂര്‍വമായ സംഭവമാണ്. കേസ് കോടതിയിലെത്തുമ്പോള്‍ ഈ ഭാഗം അപൂര്‍വ ഘടകമായി മാറും. ഇങ്ങനെ കോടതി പരിഗണിച്ചാല്‍ കേസിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്.

കൂടുതല്‍ വകുപ്പുകള്‍

കൂടുതല്‍ വകുപ്പുകള്‍

കുറ്റം തെളിയിക്കപ്പെട്ടാല്‍ ബാലാല്‍സംഗം, വധശ്രമം, ഗൂഢാലോചന, സാമ്പത്തിക കുറ്റകൃത്യം എന്നീ വകുപ്പുകളെല്ലാം ചുമത്തിയേക്കും. ഈ വകുപ്പുകള്‍ കോടതി ശരിവച്ചാല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിച്ചേക്കും. അതേസമയം, ദിലീപിനെതിരേ കൂട്ടമാനഭംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഗൂഢാലോചന കുറ്റം തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ മറ്റു കുറ്റകൃത്യങ്ങളിലും പങ്കാളിത്തം തെളിയിക്കാന്‍ വേഗത്തില്‍ സാധിക്കും.

English summary
Actress Attack Case: Kavya is police custody: Report
Please Wait while comments are loading...