ഇനി ഒരുദിവസം മാത്രം! പോലീസിനെ വട്ടംകറക്കി പൾസർ!വമ്പൻ സ്രാവുകൾ പോയിട്ട് പരൽ മീനുകൾ പോലുംഅകത്താകില്ല?

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചന കണ്ടെത്താൻ പോലീസിന്റെ തീവ്രശ്രമം. കേസിലെ പ്രതി പൾസർ സുനിയുടെ കസ്റ്റഡി കാലാവധി അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ ഗൂഢാലോചന സംബന്ധിച്ച് പോലീസിന് മതിയായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് സൂചന.

ഒരു വർഷം നേരത്തെ തിരഞ്ഞെടുപ്പിനായി മോദി!ബംഗാളിൽപ്രതീക്ഷ നഷ്ടപ്പെട്ട സിപിഎം കേരളത്തിൽ ഒരുക്കം തുടങ്ങി

ജിഎസ്ടി; മലയാളികൾക്ക് നേരിയ ആശ്വാസം! സംസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷണവില കുറയ്ക്കാൻ തീരുമാനം...

ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചുവെന്ന കേസിലാണ് പൾസർ സുനിയെ കസ്റ്റഡിയിൽ ലഭിച്ചതെങ്കിലും, നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനയെക്കുറിച്ചാണ് പോലീസ് പ്രധാനമായും ചോദിച്ചത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താതെ പൾസർ സുനി പൂർണ്ണമായും നിസ്സഹകരിച്ചതാണ് പോലീസിനെ കുഴക്കിയിരിക്കുന്നത്. അതേസമയം, ജയിലിൽ ഫോൺ ഉപയോഗിച്ച കേസിലെ അന്വേഷണം ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്.

ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ച കേസ്...

ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ച കേസ്...

നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയെ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ച കേസിലാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. അ‍ഞ്ച് ദിവസത്തേക്കാണ് സുനിയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.

ഗൂഢാലോചന...

ഗൂഢാലോചന...

മൊബൈൽ ഫോണ്‍ ഉപയോഗിച്ച കേസിലാണ് സുനിയെ കസ്റ്റഡിയിൽ ലഭിച്ചതെങ്കിലും, നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനയെക്കുറിച്ച് അറിയാനാണ് പോലീസ് സുനിയെ ചോദ്യം ചെയ്തത്.

ഒരു ദിവസം മാത്രം...

ഒരു ദിവസം മാത്രം...

സുനിയുടെ കസ്റ്റഡി കാലാവധി അവസാനിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ, പൾസർ സുനി ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതാണ് പോലീസിനെ കുഴക്കുന്നത്. ഗൂഢാലോചന സംബന്ധിച്ച് പോലീസിന് സുനിയിൽ നിന്നും ഇതുവരെയും വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് സൂചന.

പ്രതീക്ഷ അസ്തമിച്ച് പോലീസ്...

പ്രതീക്ഷ അസ്തമിച്ച് പോലീസ്...

സുനിയെ കസ്റ്റഡിയിൽ ലഭിച്ചതോടെ ഗൂഢാലോചനയെക്കുറിച്ചുള്ള ചുരുളഴിയുമെന്നാണ് പോലീസ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ നേരത്തെ പറഞ്ഞതിൽ നിന്നും പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞും, ഒന്നും വിട്ടുപറയാതെയും സുനി പോലീസിനെ വട്ടംകറക്കുകയായിരുന്നു. ഇതോടെ ഗൂഢാലോചന സംബന്ധിച്ച് സുനിയിൽ നിന്നും വിവരങ്ങളറിയാമെന്ന പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്.

തീവ്രശ്രമം, ഇനി കസ്റ്റഡിയിൽ ലഭിച്ചേക്കില്ല...

തീവ്രശ്രമം, ഇനി കസ്റ്റഡിയിൽ ലഭിച്ചേക്കില്ല...

ഒരു ദിവസം കൊണ്ട് സുനിയിൽ നിന്ന് എന്തെങ്കിലും തുമ്പുണ്ടാക്കാനാകുമോ എന്നാണ് പോലീസ് ശ്രമിക്കുന്നത്. തിങ്കളാഴ്ച കസ്റ്റഡി കാലാവധി അവസാനിച്ച് സുനിയെ ഹാജരാക്കിയാൽ വീണ്ടും കസ്റ്റഡിയിൽ ലഭിക്കാനുള്ള സാധ്യതയും കുറവാണ്.

ഫോൺ കേസ് അന്വേഷണം പൂർത്തിയായി...

ഫോൺ കേസ് അന്വേഷണം പൂർത്തിയായി...

അതേസമയം, ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ച കേസിൽ പോലീസ് അന്വേഷണം ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. ജയിലിൽ പൾസർ സുനിക്ക് ഫോൺ എത്തിച്ച വിഷ്ണുവിനെ പോലീസ് പിടികൂടിയിരുന്നു.

Actress Abduction Case: Suni Police Quizzing
ഫോൺ കടത്തിയത് ഷൂസിൽ...

ഫോൺ കടത്തിയത് ഷൂസിൽ...

ഷൂസിനുള്ളിൽ ഒളിപ്പിച്ചാണ് ഫോൺ ജയിലിലെത്തിച്ചതെന്ന് വിഷ്ണു പോലീസിനോട് പറഞ്ഞിരുന്നു. മറൈൻഡ്രൈവിൽ നിന്നും ഷൂ വാങ്ങിയ ശേഷം, അത് കീറി മൊബൈൽ ഫോൺ ഷൂവിന് ഉള്ളിലൊളിപ്പിക്കുകയായിരുന്നു. പിന്നീട് വാഴക്കാലയിലെ കടയിലെത്തി ഷൂ തയ്പ്പിച്ച ശേഷമാണ് ജയിലിലെത്തിച്ചത്. ഈ കടകളിൽ കഴിഞ്ഞ ദിവസം പോലീസ് തെളിവെടുപ്പ് നടത്തുകയും ചെയ്തു.

English summary
actress attack case; one day remaining in pulsar suni's custody period.
Please Wait while comments are loading...