ഭാഗ്യലക്ഷ്മിയെ മലര്‍ത്തിയടിച്ച് പിസി ജോര്‍ജ്; കിടിലന്‍ മറുപടി, രൂക്ഷ പരിഹാസവും!!

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കോട്ടയം: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരിച്ച പിസി ജോര്‍ജ് എംഎല്‍എയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ ഏറെ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ ഭാഗ്യലക്ഷ്മിക്ക് പിസി ജോര്‍ജ് കിടിലന്‍ മറുപടി നല്‍കിയിരിക്കുന്നു. അതും സോഷ്യല്‍ മീഡിയയിലൂടെ തന്നെ.

അപ്പനും വല്യപ്പനുമായ ഈ പ്രായത്തില്‍ പെണ്ണിന്റെ മാനത്തെ കുറിച്ച് പഠിപ്പിക്കാന്‍ പുറത്തുനിന്നൊരാളെ ആവശ്യമില്ലെന്ന് പിസി ജോര്‍ജ് വ്യക്തമാക്കി. അതിന് വേണ്ടി പുറത്തുനിന്ന് കോച്ചിങ് എടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി.

പേര് പറയാതെ മറുപടി

പേര് പറയാതെ മറുപടി

ഭാഗ്യലക്ഷ്മിയുടെ പേരെടുത്തല്ല പിസി ജോര്‍ജിന്റെ പ്രതികരണം. പക്ഷേ ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ പ്രതികരണത്തില്‍ സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മറുപടി ആര്‍ക്കാണെന്നു വ്യക്തമാണ്.

തോക്കും ചൂണ്ടി

തോക്കും ചൂണ്ടി

തോക്കും ചൂണ്ടി നടക്കുന്ന റബ്ബറും ഏലവും പണവും മാത്രം കണ്ട് വളര്‍ന്ന പിസി ജോര്‍ജിന് സ്ത്രീകളുടെ മാനത്തേയും അപമാനത്തെയും സംബന്ധിച്ച് മനസിലാകില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ കുറ്റപ്പെടുത്തല്‍.

ഇടപഴകി ജീവിക്കുന്നവന്‍

ഇടപഴകി ജീവിക്കുന്നവന്‍

ഏറെ കാലമായി രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് താന്‍. ഒരുപാട് വ്യക്തികളുമായും കുടുംബങ്ങളുമായും ഇടപഴകിയാണ് ജീവിക്കുന്നതെന്ന് പിസി ജോര്‍ജ് വ്യക്തമാക്കി.

അപ്പനും അമ്മായിഅപ്പനും വല്യപ്പനും

അപ്പനും അമ്മായിഅപ്പനും വല്യപ്പനും

ഇപ്പോള്‍ താന്‍ അപ്പനും അമ്മായിഅപ്പനും വല്യപ്പനും ഭര്‍ത്താവുമാണ്. ഇക്കാര്യത്തില്‍ ഏറെ അനുഭവ സമ്പത്തുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ പെണ്ണിന്റെ മാനം എന്താണെന്ന് പഠിക്കാന്‍ പുറത്തുനിന്ന് കോച്ചിങ് ആവശ്യമില്ലെന്നും ജോര്‍ജ് പറഞ്ഞു.

പരിഹാസം ഇങ്ങനെയും

പരിഹാസം ഇങ്ങനെയും

സിനിമ തന്റെ കര്‍മ മേഖല അല്ല. അതുകൊണ്ട് തന്നെ അവിടെ സ്‌പെഷ്യലൈസ് ചെയ്ത് സ്ത്രീകളുടെ മാനത്തെ കുറിച്ച് പഠിക്കാനുള്ള അവസരമുണ്ടായിട്ടില്ലെന്നും പിസി ജോര്‍ജ് എംഎല്‍എയുടെ മറുപടി കുറിപ്പില്‍ പറയുന്നു.

സാത്വികയായൊരു സ്ത്രീയില്‍ ജനിച്ചു

സാത്വികയായൊരു സ്ത്രീയില്‍ ജനിച്ചു

നല്ലൊരു അപ്പന്‍ സാത്വികയായൊരു സ്ത്രീയില്‍ ജനിപ്പിച്ച് ദൈവഭയത്തില്‍ വളര്‍ത്തിയ മകനാണ് താന്‍. അങ്ങനെയുള്ള വ്യക്തി എന്ന നിലയില്‍ സത്യത്തോടൊപ്പം ചേര്‍ന്ന് നിന്നുള്ള നിലപാട് സ്വീകരിക്കാനെ എനിക്ക് കഴിയൂവെന്നും പിസി വിശദീകരിച്ചു.

സയനോരയ്ക്കും മറുപടി

സയനോരയ്ക്കും മറുപടി

ഭാഗ്യലക്ഷ്മിക്ക് പുറമെ, ഗായിക സയനോരയും പിസി ജോര്‍ജ് എംഎല്‍എക്കെതിരേ രംഗത്ത് വന്നിരുന്നു. പിസിയുടെ പുതിയ കുറിപ്പില്‍ സയനോരയ്ക്കുമുള്ള മറുപടിയും ഉണ്ട്. രാഷ്ട്രീയ-സിനിമാ മേഖലയില്‍ നിന്നുള്ളവരുടെ വാക് യുദ്ധമാണ് ഇപ്പോള്‍ നടക്കുന്നത്.

നടിയെ അപമാനിച്ചിട്ടില്ല

നടിയെ അപമാനിച്ചിട്ടില്ല

പീഡനത്തിന് ഇരയായ നടിയെ അപമാനിച്ചിട്ടില്ല. കേസില്‍ പോലീസ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെയാണ് വിമര്‍ശിച്ചത്. ആലപ്പുഴ പ്രസ്‌ക്ലബ്ബില്‍ കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞ പ്രതികരണം വിവാദമാക്കുകയായിരുന്നു.

പോലീസിന് വീഴ്ച പറ്റി

പോലീസിന് വീഴ്ച പറ്റി

ദില്ലിയിലെ നിര്‍ഭയ കേസിനേക്കാള്‍ ക്രൂരമായ രീതിയിലാണ് നടിയെ പീഡിപ്പിച്ചതെന്ന് പോലീസ് കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടിലുണ്ടെന്നാണ് പ്രചരിക്കുന്നത്. ആ റിപ്പോര്‍ട്ടില്‍ ഇങ്ങനെ ഒരു ഭാഗം ഉണ്ടെങ്കില്‍ പോലീസിന് വീഴ്ച പറ്റിയതാണെന്നായിരുന്നു പിസിയുടെ വാക്കുകള്‍.

എങ്ങനെ തൊട്ടടുത്ത ദിവസം

എങ്ങനെ തൊട്ടടുത്ത ദിവസം

നിര്‍ഭയയെ പോലെ പീഡിപ്പിക്കപ്പെട്ട നടി എങ്ങനെ തൊട്ടടുത്ത ദിവസം അഭിനയിക്കാന്‍ പോയി. ഏതാശുപത്രിയിലാണ് ചികില്‍സ തേടിയത് എന്ന് ജനങ്ങള്‍ സ്വാഭാവികമായും സംശയിക്കുമെന്നാണ് താന്‍ പറഞ്ഞത്. അതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും പിസി ജോര്‍ജ് എംഎല്‍എ പറഞ്ഞു.

കുടുംബ വിശദീകരണവും

കുടുംബ വിശദീകരണവും

കൂടാതെ പിസി ജോര്‍ജ് തന്റെ കുടുംബ പാരമ്പര്യത്തെ കുറിച്ചും ജീവിത ഉപാധിയെ പറ്റിയുമെല്ലാം കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്. തനിക്ക് സോഷ്യല്‍ മീഡിയയില്‍ മറുപടി നല്‍കിയ വനിത സിനമാ മേഖലയ്ക്ക് നല്‍കിയ സംഭാവനകളെ മാനിക്കുന്നു. എങ്കിലും മറുപടി പറയാതിരിക്കാന്‍ ആകില്ലെന്നും പിസി വ്യക്തമാക്കുന്നു.

സിനിമയിലെ ഒരു സ്ത്രീരത്‌നം

സിനിമയിലെ ഒരു സ്ത്രീരത്‌നം

എന്നെ പേരെടുത്ത് പരാമര്‍ശിച്ചും അഭിസംബോധന ചെയ്തും മലയാള സിനിമയിലെ ഒരു സ്ത്രീരത്‌നം ഫേസ്ബുക്കില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ മാത്രം വിശ്വസിച്ച് പ്രതികരിച്ചിരിക്കുന്നു എന്നാണ് പിസി ജോര്‍ജ് എംഎല്‍എയുടെ മറുപടിയുടെ തുടക്കം.

സംശയമുണരാന്‍ ചില കാരണം

സംശയമുണരാന്‍ ചില കാരണം

നിലിവില്‍ ദിലീപ് കേസുമായി ബന്ധപ്പെട്ട് തനിക്ക് സംശയമുണരാന്‍ ചില കാരണങ്ങളുണ്ടെന്നും പിസി ജോര്‍ജ് വിശദീകരിച്ചു. കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ ദിലീപാണെന്ന് ആദ്യം വ്യാപക പ്രചാരണമുണ്ടായി.

ദിലീപ് കുറ്റക്കാരനാണെന്ന് തോന്നി

ദിലീപ് കുറ്റക്കാരനാണെന്ന് തോന്നി

ദിലീപ് കുറ്റക്കാരനാണെന്ന തോന്നലാണ് തനിക്കുമുണ്ടായത്. പിന്നീട് പോലീസ് പ്രചരിപ്പിച്ച കഥകളില്‍ അവിശ്വസനീയത തോന്നിയെന്നും പിസി ജോര്‍ജ് പറയുന്നു. ഏതൊരാളെയും കേസില്‍ നേരിട്ട് പ്രതിചേര്‍ക്കാന്‍ പറ്റിയില്ലെങ്കിലാണ് ഗൂഢാലോചന കേസില്‍ പ്രതി ചേര്‍ക്കുക.

ദിലീപിന്റെ കാര്യത്തിലും അതാണ്

ദിലീപിന്റെ കാര്യത്തിലും അതാണ്

ദിലീപിന്റെ കാര്യത്തിലും അതാണ് സംഭവിച്ചിരിക്കുന്നത്. കേരളത്തില്‍ പിറന്ന കുപ്രസിദ്ധ ചാരക്കേസും സിനിമാ നടന്‍ സുമന്റെ കേസും ഫാദര്‍ ബെനഡിക്ട് പ്രതിയായ മാടത്തരുവി കൊലക്കേസുമെല്ലാം കെട്ടിച്ചമച്ചതായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞതും പിസി ജോര്‍ജ് സൂചിപ്പിക്കുന്നു.

Dubbing artist Bhagyalakshmi has lashed out at P C George
ദിലീപിനെ കുടുക്കാന്‍ ആസൂത്രണം

ദിലീപിനെ കുടുക്കാന്‍ ആസൂത്രണം

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുടുക്കാന്‍ ആസൂത്രണം നടന്നോ എന്ന കാര്യം പരിശോധിക്കണമെന്നാണ് താന്‍ പറഞ്ഞത്. നടന്റെ ജീവിതം തകര്‍ക്കാന്‍ ഈ കേസുമായി ബന്ധിപ്പിക്കുകയാണെന്നാണ് തോന്നുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു.

English summary
Actress attack case: PC George replay to Bhagyalakshmi
Please Wait while comments are loading...