പോലീസ് ഒടുക്കത്തെ പൂട്ടിടുന്നു; കാവ്യയുടെ പണമിടപാട് പരിശോധിക്കുന്നു, പള്‍സര്‍ സുനിയുടേയും

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: പ്രമുഖ യുവ നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ സാമ്പത്തിക ഇടപാടുകള്‍ പോലീസ് പരിശോധിക്കുന്നു. നടിയെ ആക്രമിച്ചത് ക്വട്ടേഷനാണെന്ന് പ്രതി സമ്മതിച്ചിരുന്നു. ക്വട്ടേഷന്‍ ഭാഗമായി പ്രതിക്കു പണം കിട്ടിയിരുന്നോ എന്നറിയാനാണ് പോലീസ് നീക്കം.

പണം ലഭിച്ചിരുന്നെങ്കില്‍ എവിടെ നിന്ന്, ആരാണ് നല്‍കിയത് തുടങ്ങിയ കാര്യങ്ങളും പോലീസ് അന്വേഷണ വിധേയമാക്കും. ദിലീപിന്റെ ഭാര്യ കാവ്യാമാധവന്റെ സ്ഥാപനമായ ലക്ഷ്യയുടെ സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണം അന്തിമ ഘട്ടത്തിലെത്തിയിരിക്കുകയാണ്. പോലീസിന് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അനുബന്ധ തെളിവുകള്‍ തേടുകയാണിപ്പോള്‍ പോലീസ്. ഏത് സമയവും അറസ്റ്റുണ്ടാകുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം.

പ്രതിക്ക് പണം ലഭിച്ചിട്ടുണ്ടാകും

പ്രതിക്ക് പണം ലഭിച്ചിട്ടുണ്ടാകും

ക്വട്ടേഷന്റെ ഭാഗമായാണ് നടി ആക്രമിക്കപ്പെട്ടതെങ്കില്‍ പ്രതിക്ക് പണം ലഭിച്ചിട്ടുണ്ടാകും. ആക്രമണത്തിന് മുമ്പ് തന്നെ നിശ്ചിത സംഖ്യ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസ് കണക്കുകൂട്ടുന്നു. ഇക്കാര്യം പരിശോധിക്കുകയാണ് പോലീസ്.

ഡ്രൈവറായ സുനിയുടെ സമ്പാദ്യം

ഡ്രൈവറായ സുനിയുടെ സമ്പാദ്യം

സിനിമാ യൂണിറ്റില്‍ ഡ്രൈവറായി ജോലി നോക്കിയിരുന്നു പള്‍സര്‍ സുനി. ഈ ജോലി വഴി ലഭിക്കുന്ന വരുമാനം എത്രയാണെന്ന് പോലീസ് അന്വേഷിച്ചിട്ടുണ്ട്. അതില്‍ കവിഞ്ഞ് എവിടെ നിന്നെങ്കിലും സുനിക്ക് പണം ലഭിച്ചോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.

ബാങ്ക് വഴി സാധ്യതയില്ല

ബാങ്ക് വഴി സാധ്യതയില്ല

ക്വട്ടേഷന്‍ നല്‍കിയാല്‍ സഹായികളെ കൂട്ടുന്നതിനും മറ്റുമായി കുറച്ച് പണം ആദ്യം കിട്ടാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് കണക്കുകൂട്ടല്‍. ബാങ്ക് വഴി പണം കൈമാറാന്‍ സാധ്യതയില്ലെന്നും പോലീസിന് അറിയാം.

ബന്ധുക്കളുടെ അക്കൗണ്ടും പരിശോധിക്കും

ബന്ധുക്കളുടെ അക്കൗണ്ടും പരിശോധിക്കും

അതുകൊണ്ട് മറ്റു വഴികളാണ് പോലീസ് പരിശോധിക്കുന്നത്. സുനില്‍ കുമാറിന്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടോ, അടുത്ത ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടോ, ഓണ്‍ലൈന്‍ ഇടപാട് വഴി വന്‍വിലയുള്ള സാധനങ്ങള്‍ വാങ്ങിയോ എന്നീ കാര്യങ്ങള്‍ പോലീസ് പരിശോധിക്കുന്നു.

ഹോട്ടലുകളിലെ താമസം

ഹോട്ടലുകളിലെ താമസം

വലിയ ഹോട്ടലുകളില്‍ പോയിട്ടുണ്ടോ, വന്‍കിട ഹോട്ടലുകളില്‍ നിന്നു ഭക്ഷണം കഴിച്ചിട്ടുണ്ടോ, കടം വാങ്ങിയ പണം ആര്‍ക്കെങ്കിലും തിരിച്ചുനല്‍കിയിട്ടുണ്ടോ എന്നീ കാര്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ആക്രമണം നടന്ന ശേഷം സുനിയുടെ കൈവശം പണമില്ലായിരുന്നു.

സുനി കടം ചോദിച്ചു

സുനി കടം ചോദിച്ചു

ആക്രമണത്തിന് ശേഷം ഇയാള്‍ ആലപ്പുഴയിലെ സുഹൃത്തുക്കളുടെ വീട്ടിലെത്തി പണം കടം ചോദിച്ച കാര്യം പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് ആക്രമണത്തിന് മുമ്പ് സുനി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്.

ലക്ഷ്യയില്‍ നിന്നു പണം നല്‍കിയോ

ലക്ഷ്യയില്‍ നിന്നു പണം നല്‍കിയോ

നടി ആക്രമിക്കപ്പെടുന്നതിന് മുമ്പ് സുനിക്ക് കാവ്യാമാധവന്റെ കടയില്‍ നിന്നു പണം നല്‍കിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. കാവ്യയുടെ കടയില്‍ പോലീസ് കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. കൂടുതല്‍ വ്യക്തത വരുന്നതിന് അവരെ ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്.

തീര്‍ത്ഥാടകരെ തടഞ്ഞു

തീര്‍ത്ഥാടകരെ തടഞ്ഞു

നാഥുലാ ചുരത്തില്‍ ചൈന 47 കൈലാസ-മാനസസരോവര്‍ തീര്‍ത്ഥാടകരെ തടഞ്ഞ സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇടപെട്ടിരുന്നു. ഇതോടെയാണ് ചൈനയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം പുറത്തുവരുന്നത്. ഈ വിഷയത്തില്‍ രണ്ട് രാജ്യങ്ങളും തമ്മില്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ തീര്‍ത്ഥാടകരെ തടഞ്ഞുവച്ചതിനുള്ള യഥാര്‍ത്ഥ കാരണം ചൈന വ്യക്തമാക്കിയിട്ടില്ല. നാഥുലാ ചുരത്തില്‍ തീര്‍ത്ഥാടകരെ തടഞ്ഞതിന് പിന്നാലെ ചൈന ഇന്ത്യന്‍ സൈന്യം പ്രകോപനം തുടര്‍ന്നാല്‍ നാഥുലാ ചുരം അടച്ചിട്ടുമെന്നും ഭീഷണി മുഴക്കിയിരുന്നു.

English summary
Actress Attack Case: Police examine Suni's money deals
Please Wait while comments are loading...