Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവ്യാമാധവന്റെ സഹോദരനെ ചോദ്യം ചെയ്തു; നടി പറഞ്ഞത് കള്ളം, കുരുക്ക് മുറുക്കി പോലീസ്!!

2015 ഏപ്രിലില്‍ വെണ്ണലയിലെ കാവ്യയുടെ വില്ലയില്‍ സുനി എത്തിയിരുന്നുവെന്നു പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ടെന്ന് കൈരളി റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവനെതിരേ പോലീസിന് മൊഴി ലഭിച്ചു. കാവ്യയുടെ സഹോദരന്‍ മിഥുനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കാവ്യ നേരത്തെ നല്‍കിയതില്‍ നിന്നു വ്യത്യസ്തമാണ് മിഥുന്‍ നല്‍കിയ മൊഴിയെന്ന് കൈരളി റിപ്പോര്‍ട്ട് ചെയ്യുന്നു. മിഥുന്റെ മൊഴി കാവ്യയ്ക്ക് തിരിച്ചടിയാകും.

പള്‍സര്‍ സുനിയുമായുള്ള ബന്ധമാണ് പോലീസ് അന്വേഷിച്ചത്. ദിലീപിനെ കേസില്‍ കുടുക്കിയതും പള്‍സറുമായി ബന്ധപ്പെട്ട അന്വേഷണമാണ്. ഇപ്പോള്‍ കാവ്യയ്ക്കും തിരിച്ചടിയാകുന്നതും അതു തന്നെ. പോലീസ് കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്.

സുനിയെ അറിയില്ലേ?

സുനിയെ അറിയില്ലേ?

കാവ്യയെ നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ തനിക്ക് അറിയില്ലെന്നാണ് കാവ്യ പറഞ്ഞത്. എന്നാല്‍ ഇതിന് വിരുദ്ധമാണ് സഹോദരനെ മൊഴി.

വിവാഹത്തിന് പങ്കെടുത്തു

വിവാഹത്തിന് പങ്കെടുത്തു

പള്‍സര്‍ സുനി തന്റെ വിവാഹത്തിന് പങ്കെടുത്തിരുന്നുവെന്നാണ് മിഥുന്‍ പോലീസിനോട് പറഞ്ഞതെന്ന് കൈരളി റിപ്പോര്‍ട്ട് ചെയ്തു. ഡ്രൈവറായാണ് ഇയാള്‍ കല്യാണത്തിന് എത്തിയതെന്നും മിഥുന്‍ പറഞ്ഞെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ദൃശ്യങ്ങള്‍ പിടിച്ചെടുത്തു

ദൃശ്യങ്ങള്‍ പിടിച്ചെടുത്തു

ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത കിട്ടുന്നതിന് പോലീസ് വിവാഹ പാര്‍ട്ടിയുടെ ദൃശ്യങ്ങളും മറ്റു പിടിച്ചെടുത്തിട്ടുണ്ട്. സിഡികളും ഫോട്ടോകളും വിശദമായി അന്വേഷണ സംഘം പരിശോധിക്കും.

കാവ്യ പറഞ്ഞത് മറിച്ചാണ്

കാവ്യ പറഞ്ഞത് മറിച്ചാണ്

2014 ഏപ്രിലില്‍ ആയിരുന്നു മിഥുന്‍ മാധവന്റെ കല്യാണം. ഈ കല്യാണത്തിന് പള്‍സര്‍ സുനി എത്തിയിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. എന്നാല്‍ കാവ്യ പറഞ്ഞത് മറിച്ചായിരുന്നു.

ഭാര്യയ്ക്കും ഭര്‍ത്താവിനും

ഭാര്യയ്ക്കും ഭര്‍ത്താവിനും

തനിക്ക് പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് കാവ്യ പോലീസിനോട് പറഞ്ഞത്. ദിലീപിനെ തുടക്കത്തില്‍ ചോദ്യം ചെയ്തപ്പോഴും ഇതേ മൊഴിയാണ് നല്‍കിയത്. ഭാര്യയ്ക്കും ഭര്‍ത്താവിനും തിരിച്ചടിയാകുന്നത് ഒരേ മൊഴി.

ഫോട്ടോകള്‍ ഉപയോഗിച്ച്

ഫോട്ടോകള്‍ ഉപയോഗിച്ച്

ദിലീപിന്റെ വാദം തെറ്റാണെന്ന് അന്വേഷണ സംഘം തെളിയിച്ചത് ദിലീപിന്റെ സിനിമാ ലൊക്കേഷനുകളിലെ ഫോട്ടോകള്‍ ഉപയോഗിച്ചായിരുന്നു. തൃശൂരിലെ ലൊക്കേഷനില്‍ സുനി വന്നിരുന്നുവെന്നതിന് തെളിവായി പോലീസ് അന്നത്തെ ഫോട്ടോകള്‍ കണ്ടെടുത്തിരുന്നു.

കാവ്യ പറയുന്നതും കളവ്

കാവ്യ പറയുന്നതും കളവ്

ദിലീപിന് പുറമെ കാവ്യ പറയുന്നതും തെറ്റാണെന്നാണ് അന്വേഷണ സംഘം കരുതുന്നത്. 2015 ഏപ്രിലില്‍ വെണ്ണലയിലെ കാവ്യയുടെ വില്ലയില്‍ സുനി എത്തിയിരുന്നുവെന്നു പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ടെന്ന് കൈരളി റിപ്പോര്‍ട്ടില്‍ പറയുന്നു.

പള്‍സര്‍ ബൈക്കില്‍ വന്നു

പള്‍സര്‍ ബൈക്കില്‍ വന്നു

വില്ലയില്‍ സുനി എത്തിയത് പള്‍സര്‍ ബൈക്കിലായിരുന്നുവത്രെ. സുനിയുടെ ബൈക്ക് നമ്പറും മൊബൈല്‍ നമ്പറും പേരും വില്ലയുടെ സെക്യൂരിറ്റി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കാവ്യയുടെ അച്ഛനും അമ്മയും

കാവ്യയുടെ അച്ഛനും അമ്മയും

അന്ന് വില്ലയിലെത്തിയ സുനി കാവ്യയുടെ അച്ഛനെയും അമ്മയെയും അവരുടെ കാറില്‍ കയറ്റി പുറത്തേക്ക് പോയി. ഇതിന് പോലീസിന് തെളിവ് കിട്ടിയിട്ടുണ്ടത്രെ.

കാവ്യയുടെ കുടുംബവും സുനിയും

കാവ്യയുടെ കുടുംബവും സുനിയും

സുനി കാവ്യയുടെ അച്ഛനെ മാധവേട്ടാ എന്നാണ് വിളിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതും കാവ്യയുടെ കുടുംബവും സുനിയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

കാവ്യാ മാഡം

കാവ്യാ മാഡം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരു മാഡത്തിന്റെ പേര് നേരത്തെ പറഞ്ഞുകേട്ടിരുന്നു. പോലീസ് ഇക്കാര്യം ഗൗരവത്തില്‍ എടുത്തിട്ടില്ലെങ്കിലും താന്‍ പറഞ്ഞ മാഡം കാവ്യയാണെന്ന് സുനി കഴിഞ്ഞാഴ്ച വെളിപ്പെടുത്തിയതോടെയാണ് അന്വേഷണം കാവ്യയിലേക്കും നീണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+