ദിലീപിനെ ബന്ധപ്പെടാന്‍ പള്‍സര്‍ സുനിയെ സഹായിച്ച പോലീസുകാരന്‍ അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയെ ദിലീപുമായി ബന്ധപ്പെടാന്‍ സഹായിച്ച പോലീസുകാരന്‍ അറസ്റ്റില്‍. കളമശേരി എആര്‍ ക്യാമ്പിലെ സിപിഒ അനീഷാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ആലുവ പോലീസ് ക്ലബ്ബില്‍വെച്ച് പള്‍സര്‍ സുനിക്കുവേണ്ടി ദിലീപിനെ വിളിക്കാന്‍ അനീഷ് ശ്രമിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

സുനിയെ ആലുവ പോലീസ് ക്ലബ്ബില്‍ എത്തിച്ച സമയത്ത് കേസില്‍ ദിലീപിന്റെ പങ്ക് സുനി പോലീസുകാരനോട് വെളിപ്പെടുത്തുകയായിരുന്നു. കാവല്‍ ഡ്യൂട്ടിയിലായിരുന്നു അനീഷ്. പിന്നീട് സുനിയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് ദിലീപിന് അയച്ചുകൊടുക്കാന്‍ അനീഷ് സഹായിച്ചു. മാത്രമല്ല കാവ്യാമാധവന്റെ സ്ഥാപനമായ ലക്ഷ്യയിലേക്കും ഇയാള്‍ മൂന്നുതവണ വിളിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

actress2

കേസില്‍ 14-ാം പ്രതിയാണ് അനീഷ്. ഇയാളെ അറസ്റ്റ് ചെയ്തശേഷം ജാമ്യത്തില്‍ വിട്ടു. ദിലീപേട്ടാ കുടുങ്ങിയെന്ന് പള്‍സര്‍ സുനി ദിലീപിന് അയച്ചത് പോലീസുകാരന്റെ മൊബൈല്‍ ഫോണ്‍ വഴിയാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇക്കാര്യം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പോലീസുകാരന്റെ ഇടപെടല്‍ കേസില്‍ നിര്‍ണായക തെളിവായി മാറുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Actress attack case: policeman arrested for helping Pulsar Suni

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്