കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന് വേണ്ടി ഹൈക്കോടതി മാര്‍ച്ച്; ആയിരങ്ങള്‍ രംഗത്ത്!! മഹാസമ്മേളനത്തിന് ആഹ്വാനം

സമ്മേളനത്തിന് തയ്യാറാണെന്ന് നിരവധി പേര്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടായിരത്തിലധികം പേര്‍ സന്നദ്ധത പ്രകടിപ്പിച്ചു.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ തുടര്‍ച്ചയായി ദിലീപിന്റെ ജാമ്യ ഹര്‍ജി തള്ളുന്ന പശ്ചാത്തലത്തില്‍ ആരാധകര്‍ മറ്റൊരു നീക്കം നടത്താന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ദിലീപിന് വേണ്ടി മഹാസമ്മേളനം നടത്താനാണ് ആഹ്വാനം. അങ്കമാലി കോടതി ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിയതിന് തൊട്ടുപിന്നാലെയാണ് പുതിയ ആഹ്വാനമുണ്ടായത്.

രണ്ട് തവണ ഹൈക്കോടതിയും രണ്ടു തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിയിരുന്നു. എന്നാല്‍ ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഫേസ്ബുക്കില്‍ മഹാജാമ്യ സമ്മേളനത്തിന് ആഹ്വാനമുണ്ടായിരിക്കുന്നത്.

പുതിയ തെളിവുകള്‍

പുതിയ തെളിവുകള്‍

നടന്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹനല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ ഹര്‍ജി തിങ്കളാഴ്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. ദിലീപിനെതിരേ പുതിയ തെളിവുകള്‍ ഹാജരാക്കിയിരിക്കുകയാണ് അന്വേഷണ സംഘം.

ഫേസ്ബുക്ക് പേജ്

ഫേസ്ബുക്ക് പേജ്

ഇതിന് പിന്നാലെയാണ് പ്രത്യേക ഫേസ്ബുക്ക് പേജ് പ്രത്യക്ഷപ്പെട്ടത്. ദിലീപിന് വേണ്ടി മഹാജാമ്യ സമ്മേളനത്തിന് ആഹ്വാനം ചെയ്യുകയാണ് ഫേസ്ബുക്ക് പേജില്‍.

ഡാങ്ക് മീംസ് മലയാളം

ഡാങ്ക് മീംസ് മലയാളം

ഡാങ്ക് മീംസ് മലയാളം എന്ന ഗ്രൂപ്പാണ് സമ്മേളനം വിളിച്ചുകൂട്ടുന്നത്. സമ്മേളന വേദി ഹൈക്കോടതി പരിസരമാണ്. തിയ്യതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

 പിന്നിലുള്ള വികാരം

പിന്നിലുള്ള വികാരം

ദിലീപിന്റെ മൂന്നാമത്തെ ജാമ്യഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് ഫേസ്ബുക്കിലെ ആഹ്വാനം. ഇതിന്റെ പിന്നിലുള്ള വികാരം വ്യക്തമല്ല.

ഹൈക്കോടതി പരിസരത്തേക്ക്

ഹൈക്കോടതി പരിസരത്തേക്ക്

കൊച്ചിയില്‍ ഹൈക്കോടതി പരിസരത്തേക്ക് എല്ലാവരോടും എത്താനാണ് ആഹ്വാനം. ഹൈക്കോടതിക്കടുത്ത് വന്‍ ജനക്കൂട്ടത്തെ ഒരുക്കാനാണ് നീക്കം.

ദിലീപിന് ജാമ്യം വേണം

ദിലീപിന് ജാമ്യം വേണം

ദിലീപിന് ജാമ്യം വേണമെന്ന് ഉറക്കെ വിളിച്ചുപറയാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനൊപ്പം തന്നെ ജസ്റ്റിസ് ഫോര്‍ ജനപ്രിയന്‍ എന്ന ഹാഷ് ടാഗും ഇറക്കിയിട്ടുണ്ട്.

 സപ്തംബര്‍ 21ന്

സപ്തംബര്‍ 21ന്

സപ്തംബര്‍ 21നാണ് മഹാ ജാമ്യ സമ്മേളനം നടക്കുക. വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് ഹൈക്കോടതി പരിസരത്തേക്ക് എത്താനാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇത് തമാശയാണോ എന്ന സംശയവും ഉണര്‍ന്നിട്ടുണ്ട്.

രണ്ടായിരത്തിലധികം പേര്‍

രണ്ടായിരത്തിലധികം പേര്‍

സമ്മേളനത്തിന് തയ്യാറാണെന്ന് നിരവധി പേര്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടായിരത്തിലധികം പേര്‍ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാല്‍ ഹൈക്കോടതി പരിസരത്തേക്ക് വരുന്നതില്‍ എല്ലാവര്‍ക്കും ധൈര്യമില്ല.

 തമാശയാണോ, പറ്റിക്കലാണോ?

തമാശയാണോ, പറ്റിക്കലാണോ?

മുന്നൂറോളം പേര്‍ മാത്രമാണ് ഹൈക്കോടതി പരിസരത്ത് എത്താമെന്ന് പറയുന്നത്. എന്നാല്‍ പുതിയ ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത് ട്രോള്‍ ഗ്രൂപ്പാണ്. അതുകൊണ്ടുതന്നെ ഇതൊരു തമാശയാണെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.

ദിലീപിനെ പരിഹസിക്കുന്നു

ദിലീപിനെ പരിഹസിക്കുന്നു

ദിലീപിനെ പരിഹസിക്കുന്ന ആഹ്വാനമാണിതെന്ന അഭിപ്രായവും ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പലരും ദിലീപിനെ കുറ്റപ്പെടുത്തിയാണ് ഗ്രൂപ്പില്‍ കുറിപ്പിട്ടിരിക്കുന്നത്. കൈകൂപ്പിയിരിക്കുന്ന ദിലീപിന്റെ ചിത്രമാണ് ഇതോടൊപ്പം നല്‍കിയിരിക്കുന്നത്.

ദിലീപിന്റെ വിധി 26ന്

ദിലീപിന്റെ വിധി 26ന്

അതേസമയം, ദിലീപ് പുതിയതായി സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 26ന് പരിഗണിക്കും. പ്രോസിക്യൂഷന്റെ പ്രതികരണം അറിഞ്ഞ ശേഷമായിരിക്കും ഹൈക്കോടതി തീരുമാനം കൈക്കൊള്ളുക.

നാദിര്‍ഷ കുടുങ്ങുമോ

നാദിര്‍ഷ കുടുങ്ങുമോ

ദിലീപ് കേസില്‍ നടന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ കുടുങ്ങുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് പോലീസ് പറയുന്നത്. ഈ വേളയില്‍ ചില നിര്‍ണായക നീക്കങ്ങളുണ്ടാകുമെന്നാണ് സൂചന.

മറച്ചുപിടിക്കുന്ന നാദിര്‍ഷ

മറച്ചുപിടിക്കുന്ന നാദിര്‍ഷ

നേരത്തെ രണ്ടുതവണ ചോദ്യം ചെയ്‌തെങ്കിലും നാദിര്‍ഷ പല കാര്യങ്ങളും മറച്ചുവയ്ക്കുന്നതായി പോലീസ് കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലിനോട് നാദിര്‍ഷ സഹകരിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്.

 കാവ്യാമാധവന്റെ ഹര്‍ജിയും 25ന്

കാവ്യാമാധവന്റെ ഹര്‍ജിയും 25ന്

ദിലീപിന്റെ ഭാര്യ കാവ്യാമാധവന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചിരുന്നു. ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയിരിക്കുകയാണ് കോടതി. ഹര്‍ജി അടുത്താഴ്ച പരിഗണിക്കും.

സഹകരിച്ചില്ലെങ്കില്‍ അറിയിക്കണം

സഹകരിച്ചില്ലെങ്കില്‍ അറിയിക്കണം

നാദിര്‍ഷയുടെ ജാമ്യാപേക്ഷ കഴിഞ്ഞാഴ്ച ഹൈക്കോടതി പരിഗണിച്ചിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നാദിര്‍ഷയോടും സഹകരിച്ചില്ലെങ്കില്‍ അറിയിക്കാന്‍ പോലീസിനോടും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

രക്തസമ്മര്‍ദ്ദം പ്രശ്‌നമായി

രക്തസമ്മര്‍ദ്ദം പ്രശ്‌നമായി

ഇതേ തുടര്‍ന്നാണ് വെള്ളിയാഴ്ച നാദിര്‍ഷ ഹാജരായത്. എന്നാല്‍ രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചോദ്യം ചെയ്യുന്നത് വേണ്ട എന്നു വയ്ക്കുകയും ചെയ്തിരുന്നു.

 മറുപടി നല്‍കിയെന്ന് നാദിര്‍ഷ

മറുപടി നല്‍കിയെന്ന് നാദിര്‍ഷ

തുടര്‍ന്ന് ഞായറാഴ്ച രാവിലെ ചോദ്യം ചെയ്യാന്‍ വീണ്ടുംവിളിപ്പിച്ചു. അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തു. എല്ലാ കാര്യങ്ങള്‍ക്കും കൃത്യമായി മറുപടി നല്‍കിയെന്നാണ് നാദിര്‍ഷ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്.

അറിയാവുന്ന കാര്യങ്ങള്‍ പോലും

അറിയാവുന്ന കാര്യങ്ങള്‍ പോലും

എന്നാല്‍ പോലീസ് പറയുന്നത് മറ്റൊന്നാണ്. നാദിര്‍ഷ സഹകരിക്കുന്നില്ല. പല കാര്യങ്ങളും മറച്ച് വയ്ക്കുന്നു. അറിയാവുന്ന കാര്യങ്ങള്‍ പോലും നാദിര്‍ഷ പറയുന്നില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പല കാര്യങ്ങളും അറിയാം

പല കാര്യങ്ങളും അറിയാം

നാദിര്‍ഷയ്ക്ക് കേസുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അറിയാമെന്നാണ് പോലീസ് കരുതുന്നത്. നാദിര്‍ഷയുടെ പങ്കിനെ കുറിച്ച് നാദിര്‍ഷ പറയുന്നതും സാക്ഷികള്‍ പറയുന്നതും പൊരുത്തപ്പെടുന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

കൂടുതല്‍ ചോദ്യം ചെയ്യണം

കൂടുതല്‍ ചോദ്യം ചെയ്യണം

നാദിര്‍ഷയെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകൂവെന്ന് പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പരിഗണിച്ച കോടതി കേസ് ഈ മാസം 25ലേക്ക് മാറ്റി.

മുദ്രവച്ച കവറില്‍ നല്‍കണം

മുദ്രവച്ച കവറില്‍ നല്‍കണം

ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങളും ഇനി എന്തൊക്കെയാണ് ചോദിക്കാനുള്ള കാര്യങ്ങളെന്നും ഹൈക്കോടതി ചോദിച്ചു. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് മുദ്രവച്ച കവറില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി പോലീസിനോട് നിര്‍ദേശിച്ചു.

25 നിര്‍ണായകം, മൂന്ന് അപേക്ഷകള്‍

25 നിര്‍ണായകം, മൂന്ന് അപേക്ഷകള്‍

പള്‍സര്‍ സുനി സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയും ഹൈക്കോടതി 25ലേക്ക് മാറ്റിയിട്ടുണ്ട്. കാവ്യയുടെയും നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജിയും പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജിയും ഹൈക്കോടതി 25നാണ് ഇനി പരിഗണിക്കുക. ദിലീപിന്റേത് 26നും.

English summary
Actress Attack case: Shouting in Kochi to grant bail for Dileep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X