ഗണേഷിന് പിന്നാലെ ശ്രീനിവാസനും; ദിലീപിന് കട്ട സപ്പോര്‍ട്ട്, ആശങ്കയോടെ പോലീസ്, ജയിലില്‍ നിയന്ത്രണം

 • Posted By: വിശ്വനാഥന്‍
Subscribe to Oneindia Malayalam
cmsvideo
  ദിലീപിന് കട്ടസപ്പോര്‍ട്ടുമായി ശ്രീനിവാസനും

  കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ ജയിലില്‍ കഴിയുന്ന ദിലീപിന് മലയാളത്തിലെ പ്രധാന നടന്‍മാരുടെ പിന്തുണ ലഭിക്കുന്നത് പോലീസ് ആശങ്കയോടെയാണ് കാണുന്നത്. കഴിഞ്ഞ ദിവസം ജയിലില്‍ വന്ന് ദിലീപിനെ കണ്ട ഗണേഷ് കുമാര്‍ എംഎല്‍എ സിനിമാ മേഖലയിലുള്ള എല്ലാവരും ദിലീപിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ നടന്‍ ശ്രീനിവാസന്‍ ദിലീപിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു.

  വിജയരാഘവന്‍ ഉള്‍പ്പൈടെയുള്ള മുതിര്‍ന്ന നടന്‍മാരും രഞ്ജിത്ത് ഉള്‍പ്പെടെയുള്ള പ്രമുഖ സംവിധായകരും ദിലീപിനെ ജയിലില്‍ വന്ന് സന്ദര്‍ശിച്ചിരുന്നു. ജയറാമും ഹരിശ്രീ അശോകനും വന്നു. ഇതെല്ലാം ദിലീപിന് ജനകീയത തിരിച്ചുകിട്ടുന്നതിന്റെ ലക്ഷണമായാണ് പോലീസ് കാണുന്നത്. ഈ സാഹചര്യത്തില്‍ ജയിലില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ പോലീസ് ഗണേഷ് കുമാറിനെതിരേ കോടതിയെ സമീപിച്ചിരിക്കുകയാണ്. അപ്പോഴാണ് ശ്രീനിവാസന്റെ രംഗപ്രവേശം.

  ദിലീപ് മണ്ടത്തരം ചെയ്യില്ല

  ദിലീപ് മണ്ടത്തരം ചെയ്യില്ല

  ദിലീപ് ഇത്തരം മണ്ടത്തരം ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞു. ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കും. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നതായും ശ്രീനിവാസന്‍ പറഞ്ഞു.

  പോലീസ് നിരീക്ഷിക്കുന്നു

  പോലീസ് നിരീക്ഷിക്കുന്നു

  സിനിമാക്കാരുടെ പ്രസ്താവനകള്‍ പോലീസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ദിലീപിനെ പിന്തുണക്കുന്നവരുടെ എണ്ണമേറുന്നതില്‍ സംശയമുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.

  മറ്റു പ്രമുഖരും പിന്തുണ പ്രഖ്യാപിച്ചു

  മറ്റു പ്രമുഖരും പിന്തുണ പ്രഖ്യാപിച്ചു

  അതിന് പിന്നാലെയാണ് ശ്രീനിവാസന്‍ രംഗത്തെത്തിയിരിക്കുന്നത്. ജയറാം, ശ്രീനിവാസന്‍, ഹരിശ്രീ അശോകന്‍, വിജയരാഘവന്‍ തുടങ്ങിയ പ്രമുഖരും ദിലീപിനെ ജയിലില്‍ വന്നു കണ്ടതിലും പോലീസിന് ആശങ്കയുണ്ട്.

  ഗണേഷ് കുമാറിന്റെ ആവശ്യം

  ഗണേഷ് കുമാറിന്റെ ആവശ്യം

  സിനിമാ രംഗത്തുള്ളവര്‍ ദിലീപിനൊപ്പം നില്‍ക്കണമെന്നു ഗണേഷ് കുമാര്‍ എംഎല്‍എ ആവശ്യപ്പെട്ടിരുന്നു. ഗണേഷിന്റെ പ്രസ്താവനയും സിനിമാക്കാരുടെ ജയിലിലേക്കുള്ള ഒഴുക്കും സംശയാസ്പദമാണെന്നാണ് പോലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്.

  കേസ് അട്ടിമറിക്കാനും നീക്കം

  കേസ് അട്ടിമറിക്കാനും നീക്കം

  സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും നീക്കം നടക്കുന്നുണ്ടോ എന്ന് പോലീസ് സംശയം പ്രകടിപ്പിക്കുന്നു. ഇക്കാര്യത്തില്‍ കോടതി അടിയന്തരമായി ഇടപെടണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

  ജയിലില്‍ നിയന്ത്രണം

  ജയിലില്‍ നിയന്ത്രണം

  അതിനിടെ ജയിയില്‍ ദിലീപിനെ സന്ദര്‍ശിക്കാന്‍ വരുന്നവരില്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം ദിലീപിനെ കാണാന്‍ വന്ന പത്തോളം പേര്‍ നിരാശരായി മടങ്ങി.

   കുടുംബാംഗങ്ങള്‍ക്ക് ആവാം

  കുടുംബാംഗങ്ങള്‍ക്ക് ആവാം

  കുടുംബാംഗങ്ങള്‍ക്ക് നിയന്ത്രണമില്ലെന്നാണ് പോലീസ് പറയുന്നത്. ജയിലില്‍ ദിലീപിന് അനിയന്ത്രിതമായി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

  ഉറച്ചുനിന്ന് ഗണേഷ്

  ഉറച്ചുനിന്ന് ഗണേഷ്

  കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് ഗണേഷ് കുമാര്‍ ആലുവ ജയിലിലെത്തിയത്. 15 മിനുറ്റോളം സംസാരിച്ച ശേഷം അദ്ദേഹം മടങ്ങി. മുമ്പും ദിലീപിന് വേണ്ടി ശക്തമായി ഉറച്ചുനിന്ന വ്യക്തിയായിരുന്നു ഗണേഷ്. ദിലീപ് അറസ്റ്റിലാകും മുമ്പ് നടന്ന അമ്മ യോഗത്തില്‍ ദിലീപ് പക്ഷത്തുനിന്ന് ഗണേഷ് സംസാരിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ എല്ലാ ചോദ്യങ്ങള്‍ക്കും പ്രധാനമായും മറുപടി നല്‍കിയതും ഗണേഷായിരുന്നു.

  തള്ളിയവരും ഇപ്പോള്‍ മാറുന്നു

  തള്ളിയവരും ഇപ്പോള്‍ മാറുന്നു

  കഴിഞ്ഞദിവസങ്ങളില്‍ നിരവധി പ്രമുഖരാണ് ദിലീപിനെ കാണാന്‍ ജയിലില്‍ വന്നത്. ആദ്യം ദിലീപിനെ അനുകൂലിക്കുകയും അറസ്റ്റിലായ ശേഷം തള്ളിപ്പറയുകയും ചെയ്ത താരങ്ങള്‍ ഇപ്പോള്‍ ദിലീപുമായി അടുക്കുന്ന കാഴ്ചയാണ്.

   സഹപ്രവര്‍ത്തകരില്‍ പ്രമുഖര്‍

  സഹപ്രവര്‍ത്തകരില്‍ പ്രമുഖര്‍

  ശനിയാഴ്ച മുതല്‍ ആലുവ ജയിലിലേക്ക് പ്രമുഖരുടെ ഒഴുക്കാണ്. ഗണേഷ് കുമാറിന് മുമ്പ് ദിലീപിനെ കാണാന്‍ ജയിലില്‍ വന്നത് നടന്‍ ജയറാമാണ്. അതിന് മുമ്പ് ദിലീപിന്റെ ഉറ്റ സുഹൃത്തായ ഹരിശ്രീ അശോകനും മറ്റു പലരുമെത്തി. കാവ്യയെ വിവാഹം കഴിച്ച ശേഷമുള്ള ആദ്യ ഓണമായിരുന്നു ദിലീപിന്. ജാമ്യം ലഭിക്കുമെന്നാണ് നേരത്തെ ദിലീപും അദ്ദേഹത്തിന്റെ ആരാധകരും കരുതിയിരുന്നതെങ്കിലും ഹൈക്കോടതി കനിഞ്ഞില്ല. ഇനിയും ഹൈക്കോടതിയെ സമീപിക്കാന്‍ ദിലീപ് തീരുമാനിച്ചിട്ടുണ്ട്.

  ദിലീപിന് അനുകൂല തരംഗം

  ദിലീപിന് അനുകൂല തരംഗം

  ജാമ്യം ലഭിക്കില്ലെന്നായതോടെയാണ് ദിലീപിന്റെ ഓണം ജയിലിലാകുമെന്ന് സഹപ്രവര്‍ത്തകര്‍ ഉറപ്പിച്ചത്. ദിലീപിനെ ആദ്യം തള്ളിപ്പറഞ്ഞവര്‍ ഇപ്പോള്‍ സ്വരം മാറ്റിത്തുടങ്ങിയിരിക്കുന്നു. പലരും നേരിട്ട് ജയിലിലെത്തി. മറ്റു പലരും ദിലീപിനെ താരസംഘടന അമ്മയില്‍ നിന്നു പുറത്താക്കിയത് ശരിയായില്ല എന്ന അഭിപ്രായം രഹസ്യമായി പ്രകടിപ്പിക്കാന്‍ തുടങ്ങി.

  അമ്മ ഭാരവാഹിയും

  അമ്മ ഭാരവാഹിയും

  ഉത്രാട ദിനമായ ഞായറാഴ്ചയാണ് കൂടുതല്‍ പേര്‍ വന്നത്. ഞയാറാഴ്ച ആദ്യം വന്നത് കലാഭവന്‍ ഷാജോണ്‍ ആണ്. ഇദ്ദേഹം പത്ത് മിനുറ്റോളം ദിലീപുമായി സംസാരിച്ചു. പിന്നീട് മാധ്യമങ്ങളെ കണ്ട ഷാജോണ്‍ കാര്യമായി ഒന്നും സംസാരിക്കാന്‍ സാധിച്ചില്ല എന്നാണ് പ്രതികരിച്ചത്. അമ്മ എക്‌സിക്യുട്ടീവ് അംഗമാണ് ഷാജോണ്‍.

  രഞ്ജിത്ത്, സുരേഷ് കൃഷ്ണ, ഹരിശ്രീ

  രഞ്ജിത്ത്, സുരേഷ് കൃഷ്ണ, ഹരിശ്രീ

  12 മണിക്ക് വന്ന ഷാജോണ്‍ മടങ്ങിയ ശേഷമാണ് സംവിധായകന്‍ രഞ്ജിത്ത് ദിലീപിനെ കാണാന്‍ ജയിലില്‍ വന്നത്. പിന്നീട് നടന്‍മാരായ സുരേഷ് കൃഷ്ണയും ഹരിശ്രീ അശോകനും ഏലൂര്‍ ജോര്‍ജും വന്നു. സന്ദര്‍ശനത്തിന് ശേഷം മടങ്ങുമ്പോള്‍ ഇവരുടെ പ്രതികരണം ആരായാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും ആരും കാര്യമായി ഒന്നും പറഞ്ഞില്ല. ദിലീപിനോടുള്ള അപ്രിയം സിനിമാ മേഖലയിലുള്ളവര്‍ക്ക് കുറഞ്ഞുവെന്നാണ് സന്ദര്‍ശകരുടെ എണ്ണം കൂടിയതില്‍ നിന്നു മനസിലാകുന്നത്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Actress Attack case: Sreenivasan again support Dileep

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്