Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന്റെ ഹര്‍ജി സുപ്രീംകോടതി മാറ്റിവെച്ചു; വിചാരണ ഇനിയും വൈകും, കൂട്ടിച്ചേര്‍ത്തുവെന്ന് വാദം

Recommended Video

cmsvideo
    ദിലീപിന്റെ ഹര്‍ജി സുപ്രീംകോടതി മാറ്റിവെച്ചു | Oneindia Malayalam

    ദില്ലി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി മാറ്റിവെച്ചു. കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. പ്രതിയുടെ ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. മറുപടി സത്യവാങ് മൂലം നല്‍കാന്‍ ദിലീപ് സമയം ആവശ്യപ്പെട്ടതോടെയാണ് കോടതി ഹര്‍ജി മാറ്റിവെച്ചത്.

    08

    ദിലീപിന്റെ ഹര്‍ജി സുപ്രീംകോടതി ഫെബ്രുവരി അവസാന വാരത്തിലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. ജസ്റ്റിസ് എഎന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. നടിയെ ആക്രമിച്ച കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ വീഡിയോയിലെ സംഭാഷണങ്ങള്‍ ഉപകരിക്കുമെന്നാണ് ദിലീപിന്റെ വാദം. ഇതിന് മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ലഭിക്കണമെന്നും ദിലീപ് ആവശ്യപ്പെടുന്നു.

    നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ചിരുന്നു. അഭിഭാഷകരുടെ സാന്നിധ്യത്തില്‍ പ്രതിയുടെ അഭിഭാഷകര്‍ ഇവ പരിശോധിക്കുകയും ചെയ്തിരുന്നു. ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നാണ് ദിലീപിന്റെ വാദം. ഈ ദൃശ്യങ്ങള്‍ പ്രതിക്ക് കൈമാറിയാല്‍ ഇരയുടെ ഭാവി അവതാളത്തിലാകുമെന്ന് സര്‍ക്കാര്‍ വാദിക്കുന്നു.

    മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട ദിലീപ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് നടന്‍ സുപ്രീംകോടതിയെ സമീപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി അവസാന വാരമാണ് ദിലീപിന്റെ ഹര്‍ജി ഇനി കോടതി പരിഗണിക്കുക. ഇതോടെ കേസിലെ വിചാരണ ഉടന്‍ ആരംഭിക്കില്ലെന്നാണ് വ്യക്തമാകുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+