നാദിര്‍ഷക്കെതിരെ നിര്‍ണായക മൊഴി; തെളിവുണ്ടെന്ന് പോലീസ്, 112ാമനെ കുടുക്കാന്‍ അന്വേഷണ സംഘം

  • Posted By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷക്കെതിരേ പോലീസ്. വെറുതെയല്ല ചോദ്യം ചെയ്യാന്‍ വിളിക്കുന്നതെന്ന് പോലീസ് പ്രോസിക്യൂഷനെ അറിയിച്ചു. വ്യക്തമായ തെളിവുകള്‍ നാദിര്‍ഷക്കെതിരേ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

നാദിര്‍ഷ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കെയാണ് അന്വേഷണ സംഘം നടപടി ശക്തമാക്കിയത്. വ്യക്തമായ തെളിവുകളുമായാണ് പോലീസ് നീങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാകുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ തന്റെ മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുകയാണെന്ന് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കുറ്റപ്പെടുത്തുന്നു.

വ്യക്തമായ തെളിവ്

വ്യക്തമായ തെളിവ്

നാദിര്‍ഷക്കെതിരേ വ്യക്തമായ തെളിവുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇക്കാര്യം അവര്‍ പ്രോസിക്യൂഷനെ അറയിക്കുകയും ചെയ്തു.

മൂന്ന് കാര്യങ്ങള്‍

മൂന്ന് കാര്യങ്ങള്‍

കേസ് ഡയറി, പള്‍സര്‍ സുനിയുടെ കുറ്റസമ്മത മൊഴി, മറ്റൊരു പ്രതിയായ വിഷ്ണുവിന്റെ മൊഴി എന്നിവയാണ് നാദിര്‍ഷക്കെതിരേ തെളിവായി ഉയര്‍ത്തിക്കാട്ടപ്പെടുന്നത്.

നേരത്തെ ചോദ്യം ചെയ്തു

നേരത്തെ ചോദ്യം ചെയ്തു

പ്രോസിക്യൂഷന്‍ ഇക്കാര്യം ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടും. തന്നെ നേരത്തെ ചോദ്യം ചെയ്തതാണെന്ന് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

തെളിവ് ലഭിച്ചില്ലെന്ന്

തെളിവ് ലഭിച്ചില്ലെന്ന്

നേരത്തെ ചോദ്യം ചെയ്തിട്ടും തെളിവ് ലഭിക്കാത്ത സാഹചര്യത്തില്‍ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്ന് നാദിര്‍ഷ പറയുന്നു. ജയിലിലടച്ച് തെളിവുണ്ടാക്കാനാണ് ശ്രമമെന്നും നാദിര്‍ഷ കുറ്റപ്പെടുത്തുന്നു.

ദിലീപിനെതിരേ മൊഴി

ദിലീപിനെതിരേ മൊഴി

ദിലീപിനെതിരേ മൊഴി കൊടുക്കാന്‍ തന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും നാദിര്‍ഷ ആരോപിക്കുന്നു. കഴിഞ്ഞാഴ്ച നാദിര്‍ഷയോട് ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും നാദിര്‍ഷ ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു.

മുന്നില്‍ വരാതെ നീക്കങ്ങള്‍

മുന്നില്‍ വരാതെ നീക്കങ്ങള്‍

തുടര്‍ന്ന് ഈ മാസം ഏഴിനാണ് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ നല്‍കിയത്. തുടര്‍ന്ന് ആശുപത്രിയില്‍ നിന്നിറങ്ങിയ ശേഷവും അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരായില്ല.

ഹൈക്കോടതി തീരുമാനം

ഹൈക്കോടതി തീരുമാനം

നോട്ടീസ് വീണ്ടും നല്‍കണമെന്നാണ് നാദിര്‍ഷയുടെ ആവശ്യം. എന്നാല്‍ ഇനി നോട്ടീസ് നല്‍കില്ലെന്ന് അന്വേഷണ സംഘവും പറയുന്നു. നാദിര്‍ഷയുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തീരുമാനമെടുത്ത ശേഷമായിരിക്കും അന്വേഷണ സംഘം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുക.

വേണ്ട രേഖകളും തെളിവും

വേണ്ട രേഖകളും തെളിവും

നാദിര്‍ഷയുടെ ജാമ്യാപേക്ഷ നിരസിക്കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുക. അതിന് വേണ്ട രേഖകളും തെളിവുമാണ് അന്വേഷണ സംഘം പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്.

സ്ഥിരം ബെഞ്ച് മുമ്പാകെ

സ്ഥിരം ബെഞ്ച് മുമ്പാകെ

ജാമ്യഹര്‍ജികള്‍ പരിഗണിക്കുന്ന സ്ഥിരം ബെഞ്ച് മുമ്പാകെയാണ് നാദിര്‍ഷയുടെ ഹര്‍ജിയും എത്തിയിട്ടുള്ളത്. ബെഞ്ച് 112 ാം ഇനമായാണ് പരിഗണിക്കുന്നത്. ശക്തമായി എതിര്‍പ്പ് രേഖപ്പെടുത്താന്‍ പോലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്.

പോലീസിന് എന്തും പറയാലോ

പോലീസിന് എന്തും പറയാലോ

തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് നാദിര്‍ഷ 25000 രൂപ നല്‍കിയെന്ന് പള്‍സര്‍ സുനി പോലീസിനോട് പറഞ്ഞുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാല്‍ പോലീസിന് എന്തും പറയാലോ എന്നാണ് സുനി മാധ്യമങ്ങളോട് പ്രതികരിച്ചത്.

കുറ്റപത്രം ഒരുങ്ങുന്നു

കുറ്റപത്രം ഒരുങ്ങുന്നു

അതേസമയം, ദിലീപിനെതിരേ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണം സംഘം ശ്രമം തുടങ്ങി. ഒക്ടോബര്‍ ആദ്യവാരം കുറ്റപത്രം സമര്‍പ്പിക്കും. അതിന് മുന്നോടിയായി ജാമ്യം നേടാനാണ് ദിലീപിന്റെ നീക്കം. ബുധനാഴ്ച ജാമ്യഹര്‍ജി നല്‍കുമെന്ന് ദിലീപിന്റെ അഭിഭാഷകര്‍ അറിയിച്ചിരുന്നെങ്കിലും ഈ ആഴ്ച മറ്റൊരു ദിവസം നല്‍കാമെന്ന് ഒടുവില്‍ തീരുമാനിച്ചിരിക്കുകയാണ്.

നാദിര്‍ഷയെ ചോദ്യം ചെയ്യാത്തത്

നാദിര്‍ഷയെ ചോദ്യം ചെയ്യാത്തത്

അറുപത് ദിവസമായി ദിലീപ് ആലുവ ജയിലിലാണ്. ഈ വേളയിലാണ് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. ഇത്തവണ കൂടി ജാമ്യാപേക്ഷ തള്ളിയാല്‍ ഇനി ദിലീപിന് പുറത്തിറങ്ങാന്‍ സാധിക്കില്ല. ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കാന്‍ പ്രോസിക്യൂഷന്‍ പുതിയ തന്ത്രങ്ങളാണ് തയ്യാറാക്കുന്നത്. നാദിര്‍ഷയെ ചോദ്യം ചെയ്യാത്തത് അതിന്റെ ഭാഗമാണെന്നാണ് നിരീക്ഷണം.

കുറ്റപത്രം വേഗത്തില്‍, അതിന് മുമ്പ്

കുറ്റപത്രം വേഗത്തില്‍, അതിന് മുമ്പ്

കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. എന്നാല്‍ നാദിര്‍ഷയെ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണ്. ഈ സാഹചര്യത്തില്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ബുധനാഴ്ച ഹൈക്കോടതി എന്തുവിധിക്കുമെന്നത് നിര്‍ണായകമാണ്.

ഒക്ടോബര്‍ ആദ്യവാരം

ഒക്ടോബര്‍ ആദ്യവാരം

നാദിര്‍ഷയെ ചോദ്യം ചെയ്താല്‍ മാത്രമേ കുറ്റപത്രം തയ്യാറാക്കാനാകൂ. ഒക്ടോബര്‍ ആദ്യവാരത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ദിലീപ് അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ തന്നെയാണ് തീരുമാനം. ഒക്ടോബര്‍ 16നാണ് 90 ദിവസം പൂര്‍ത്തിയാകുക.

മൂന്നാം ശ്രമം അവസാനത്തേത്

മൂന്നാം ശ്രമം അവസാനത്തേത്

ഹൈക്കോടതിയില്‍ മൂന്നാം തവണയാണ് ദിലീപ് ജാമ്യം തേടിയെത്തുന്നത്. നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഒരു തവണ തള്ളിയിരുന്നു. ഇനിയും ഹൈക്കോടതി തള്ളിയില്‍ ദിലീപിന് കനത്ത തിരിച്ചടിയാകും.

പ്രോസിക്യൂഷന്‍ വാദം

പ്രോസിക്യൂഷന്‍ വാദം

കേസിലെ എല്ലാ കാര്യങ്ങളും അറിയുന്ന വ്യക്തിയാണ് നാദിര്‍ഷയെന്ന് പോലീസ് പറയുന്നു. ഈ സാഹചര്യത്തില്‍ നാദിര്‍ഷയെ ചോദ്യം ചെയ്യല്‍ അനിവാര്യമാണ്. അതിന് മുമ്പ് നാദര്‍ഷക്കും ദിലീപിനും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിക്കും.

ഗണേഷിന്റെ വാക്കുകള്‍ തിരിച്ചടി

ഗണേഷിന്റെ വാക്കുകള്‍ തിരിച്ചടി

നടന്‍ ഗണേഷ് കുമാര്‍ എംഎല്‍എ ജയിലില്‍ സന്ദര്‍ശിച്ചതും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടും. ജയിലില്‍ സന്ദര്‍ശിച്ച ശേഷം ദിലീപിനെ എല്ലാവരും പിന്തുണയ്ക്കണമെന്ന് ഗണേഷ് ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം ദിലീപിന് തിരിച്ചടി നല്‍കാനുള്ള വടിയാക്കാനാണ് പ്രോസിക്യൂഷന്റെ നീക്കം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Actress Attack case: Police three evidence handover to Prosecution

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്