നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റില്ല; സര്‍ക്കാരിന്റെയും നടിയുടെയും ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സുപ്രധാനമായ വിധിയുമായി ഹൈക്കോടതി. കേസില്‍ വിചാരണ കോടതി മാറ്റണമെന്നെ സര്‍ക്കാരിന്റെയും നടിയുടെയും ഹര്‍ജി ഹൈക്കോടതി തള്ളി കോടതി മാറില്ലെന്ന് അറിയിച്ച ഹൈക്കോടതി തിങ്കളാഴ്ച മുതല്‍ വിചാരണ ആരംഭിക്കുമെന്നും അറിയിച്ചു. അപ്പീല്‍ നല്‍കുന്നതിനായി വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യവും ഹൈക്കോടതി തള്ളി.
Recommended Video

കേസില്‍ വിചാരണ കോടതിയെ മാറ്റണം എന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കൂടാതെ വിചാരണ കോടതിക്കെതിരെ സര്‍ക്കാരും രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. വിചാരണക്കോടതി പക്ഷപാതിത്വപരമായാണ് പെരുമാറുന്നതെന്നാണ് ഹൈക്കോടതിയില്‍ നടി ആരോപിച്ചിരുന്നു. 20 അഭിഭാഷകരെ കൊണ്ടുവന്നാണ് പലപ്പോഴും ചോദ്യം ചെയ്യലുകളുണ്ടാകുന്നത്. ചോദ്യം ചെയ്യലിന്റെ പേരില്‍ കടുത്ത മാനസിക പീഡനമാണ് നേരിടുന്നത്. വനിത ജഡ്ജിയായിട്ട് പോലും ഇരയാക്കപ്പെട്ട നടിയുടെ അവസ്ഥ മനസിലാക്കിയിട്ടില്ല.
വിസ്താര സമയത്ത് പ്രധാന പ്രതിയുടെ അഭിഭാഷകന്‍ തന്നോട് മോശമായി പെരുമാറി. ഈസമയത്തെല്ലാം കോടതി നിശബദ്ത പുലര്‍ത്തുകയാണെന്നും നടി കോടതിയില്‍ പറഞ്ഞിരുന്നു. രഹസ്യ വിചാരണ എന്നതിന്റെ അന്തസത്ത തകര്‍ക്കും വിധമായിരുന്നു പലപ്പോഴും വിചാരണ കോടതിയില്‍ നടന്ന കാര്യങ്ങളെന്ന് സര്‍ക്കാരും കോടതിയില്‍ അറിയിച്ചത്. ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് മഞ്ജു വാരിയര്‍ പറഞ്ഞിട്ടും രേഖപ്പെടുത്തിയില്ല. ആക്രമിക്കപ്പെട്ട നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും പരാജയപ്പെട്ടു. ഇരയെ മണിക്കൂറോളം വിസ്തരിച്ച് ബുദ്ധിമുട്ടിച്ചെന്നും വിചാരണക്കോടതിക്കെതിരായഹര്‍ജിയില്‍ സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു.
അതേസമയം, വിചാരണ കോടതിക്ക് എതിരെയുളള ഇത്തരം ആരോപണങ്ങള്‍ എന്തുകൊണ്ട് നേരത്തെ ഉന്നയിച്ചില്ലെന്ന് ഹൈക്കോടതി നേരത്തെ ആരാഞ്ഞിരുന്നു. എല്ലാ കാര്യത്തില്‍ ഒബ്ജെക്ഷന്‍ ഫയല്‍ ചെയ്യേണ്ടതില്ലെന്ന് കരുതിയെന്നും എന്നാല്‍ അത് തെറ്റായിപ്പോയെന്ന് പിന്നീട് മനസ്സിലായെന്നും നടിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. ഒരു തരത്തിലും മുന്നോട്ട് പോകാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത് എന്നും നടിയുടെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കുള്ള സ്റ്റേ ഈ മാസം ആദ്യം ഹൈക്കോടതി നീട്ടിയിരുന്നു. ഈ മാസം 16 വരെ വിചാരണ നടപടികള്‍ പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്.












Click it and Unblock the Notifications