രാത്രിയില്‍ റൂമിലേക്ക് ചെല്ലണം, കൂടെ കിടക്കണം; മലയാള സിനിമയിലെ പ്രമുഖര്‍ നടിമാരെ ചെയ്യുന്നത്...

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: മലയാള സിനിമാ പ്രേമികളെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. സിനിമയില്‍ നടിയുമാരും മറ്റു വനിതാ അണിയറ പ്രവര്‍ത്തകരും നേരിടുന്നത് കടുത്ത വെല്ലുവിളിയാണ്. പ്രമുഖര്‍ക്കെതിരേ അവര്‍ പറയുന്ന പരാതികളും ആരെയും ആശ്ചര്യപ്പെടുത്തും.

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിക്ക് ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചു. പല പരാതികളും പ്രമുഖര്‍ക്കെതിരെയാണ്. പകല്‍ മാന്യന്‍മാരായി നടക്കുന്ന ഇത്തരം പ്രമുഖരുടെ മുഖംമൂടികള്‍ പിച്ചിചീന്തുന്ന പരാതികള്‍ വരെ ലഭിച്ചുവെന്ന് ഡബ്യുസിസിയുടെ സജീവ പ്രവര്‍ത്തകയായ സംവിധായിക വിധു വിന്‍സെന്റ് പറയുന്നു.

നേരിടുന്ന ഭീഷണികള്‍

നേരിടുന്ന ഭീഷണികള്‍

ദിലീപ് വിഷയം കത്തി നില്‍ക്കുമ്പോള്‍ താരസംഘടന അമ്മയുടെ അധ്യക്ഷന്‍ ഇന്നസെന്റ് നടത്തിയ വാര്‍ത്താസമ്മേളനം ശ്രദ്ധേയമായിരുന്നു. ഇതില്‍ സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ഭീഷണികള്‍ സംബന്ധിച്ച് ചോദ്യം ഉയര്‍ന്നു.

ഇന്നസെന്റ് നല്‍കിയ മറുപടി

ഇന്നസെന്റ് നല്‍കിയ മറുപടി

ഇതിന് ഇന്നസെന്റ് നല്‍കിയ മറുപടി ഏറെ വിമര്‍ശനം നേരിടേണ്ടി വന്നു. പണ്ട് സിനിമാ രംഗത്ത് നടന്നതാണ് നിങ്ങള്‍ പറയുന്നത്. ഇപ്പോള്‍ അതൊന്നും നടക്കില്ല എന്നായിരുന്നു ഇന്നസെന്റ് പറഞ്ഞത്.

ഞെട്ടിക്കുന്ന പരാതികള്‍

ഞെട്ടിക്കുന്ന പരാതികള്‍

എന്നാല്‍ ഇന്നസെന്റ് ഇരുട്ടുകൊണ്ട് ഒട്ടയടക്കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്ന് ഇപ്പോള്‍ ബോധ്യമാകുന്നു. ഞെട്ടിക്കുന്ന പരാതികളാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് വിധുവിന്‍സെന്റ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

രാത്രി റൂമിലേക്ക് കൂടെ കിടക്കാന്‍

രാത്രി റൂമിലേക്ക് കൂടെ കിടക്കാന്‍

പ്രതിഫലം നല്‍കാത്തതു മുതല്‍ രാത്രി റൂമിലേക്ക് കൂടെ കിടക്കാന്‍ വിളിക്കുന്നത് വരെയുള്ള പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് അവര്‍ വെളിപ്പെടുത്തുന്നു. ഇപ്പോള്‍ സ്ത്രീകള്‍ ഇത്തരം പരാതികള്‍ തുറന്നുപറയുന്നുണ്ടെന്നും വിധു വിന്‍സെന്റ് വ്യക്തമാക്കുന്നു.

മുമ്പുണ്ടായതു പോലെ തന്നെ

മുമ്പുണ്ടായതു പോലെ തന്നെ

മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ കൂടിയെന്നോ കുറഞ്ഞെന്നോ ഞാന്‍ കരുതുന്നില്ലെന്നാണ് വിധു വിന്‍സെന്റിന്റെ അഭിപ്രായം. മുമ്പുണ്ടായതു പോലെ തന്നെ ഇപ്പോഴും തുടരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ തുറന്നുപറയുന്നു

സ്ത്രീകള്‍ തുറന്നുപറയുന്നു

സ്ത്രീകള്‍ കൂടുതല്‍ തുറന്നുപറയാന്‍ ഇപ്പോള്‍ തയ്യാറായിരിക്കുന്നു. അത് സിനിമാ രംഗത്തുള്ളവരും സംഘടനകളും ഓര്‍ക്കുന്നത് നല്ലതാണ്. പല പ്രമുഖര്‍ക്കെതിരേയും പരാതി ലഭിക്കുന്നുണ്ടെന്നും വിധു വിന്‍സെന്റ് വ്യക്തമാക്കി.

 വിശ്വസിക്കാന്‍ പറ്റാത്തത്

വിശ്വസിക്കാന്‍ പറ്റാത്തത്

ഞങ്ങള്‍ക്ക് ലഭിക്കുന്ന പരാതികള്‍ പലതും വിശ്വസിക്കാന്‍ പോലും പറ്റാത്തതാണ്. പ്രമുഖര്‍ക്കെതിരേയാണ് ഉന്നയിക്കപ്പെടുന്നത്. റൂമിലേക്ക് വരാന്‍ പറയുന്ന പ്രമുഖരുണ്ട്. പ്രതിഫലം നല്‍കാതെ പറ്റിക്കാനുള്ള ശ്രമവും നടക്കുന്നു.

ഇവരൊന്നും ഇവിടയല്ലേ ജീവിക്കുന്നത്

ഇവരൊന്നും ഇവിടയല്ലേ ജീവിക്കുന്നത്

ഇതൊക്കെ ചെയ്തിട്ടും ഈ പ്രമുഖര്‍ക്കെങ്ങനെ പൊതുസമൂഹത്തെ അഭിമുഖീകരിക്കാനാകുന്നുവെന്ന് വിധു വിന്‍സെന്റ് ചോദിക്കുന്നു. ഇന്നസെന്റ് അതൊക്കെ പണ്ടായിരുന്നുവെന്ന് പറയുമ്പോള്‍ ഇവരൊന്നും ഇവിടയല്ലേ ജീവിക്കുന്നത് എന്നാണ് തോന്നുന്നത്.

ഇനിയത് സാധ്യമല്ല

ഇനിയത് സാധ്യമല്ല

സ്ത്രീകള്‍ സിനിമാ മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പുതിയതല്ല. ഏറെ കാലമായി തുടരുന്നതാണ്. ഇനിയത് സാധ്യമല്ല. പലരും ശക്തമായ പരാതികളുമായി രംഗത്തുവന്നിട്ടുണ്ട്- സംവിധായക പറഞ്ഞു.

പുതിയ നടിമാര്‍

പുതിയ നടിമാര്‍

പുതിയ തലമുറയില്‍പ്പെട്ട നടിമാരും മറ്റു വനിതകളുമാണ് പരാതികളുമായി കൂടുതല്‍ രംഗത്തുവരുന്നത്. അതുകൊണ്ടുതന്നെ ഇതുവരെ നടന്ന ചൂഷണം ഇനിയും തുടരാന്‍ അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും വിധു വിന്‍സെന്റ് പറയുന്നു.

ഗണേഷിന് ദിലീപിനോട് പക?

ഗണേഷിന് ദിലീപിനോട് പക?

ദിലീപിനെ ജയിലില്‍ പോയി കാണുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത ഗണേഷ് കുമാറിനെ പോലുള്ളവര്‍ക്ക് അദ്ദേഹത്തോട് പകയുണ്ടോ എന്ന കാര്യം സംശയിക്കേണ്ടതുണ്ട്. ദിലീപ് അവിടെ കിടക്കട്ടെ എന്നൊരു ലക്ഷ്യം ഇതിനു പിന്നിലില്ലേ എന്ന് അത്യാവശ്യം ബുദ്ധിയുള്ളവര്‍ സംശയിക്കും.

പുറത്തിറങ്ങിയാല്‍ എന്താകും

പുറത്തിറങ്ങിയാല്‍ എന്താകും

ജാമ്യത്തിന് ബുദ്ധിമുട്ടുന്ന ഒരു പ്രതിയെ ഇത്തരത്തില്‍ സന്ദര്‍ശിക്കുന്നത് പ്രോസിക്യൂഷന്‍ അയാള്‍ക്കെതിരേ ഉപയോഗപ്പെടുത്തുമെന്ന് അറിയാത്ത ആളല്ല ഗണേഷ്. ജയിലില്‍ കിടക്കുമ്പോള്‍ ഇയാള്‍ക്ക് ഇത്ര സ്വാധീനമെങ്കില്‍ പുറത്തിറങ്ങിയാല്‍ എന്താകും എന്ന വാദമല്ലേ കോടതിയില്‍ ഉയര്‍ത്തപ്പെടുക.

എത്തിയവരെല്ലാം പ്രമുഖര്‍

എത്തിയവരെല്ലാം പ്രമുഖര്‍

ദിലീപിനെ സന്ദര്‍ശിക്കാന്‍ എത്തിയവരെല്ലാം പ്രമുഖരായ ആളുകളാണ്. ദിലീപിനോട് സ്‌നേഹമുള്ളവര്‍ അയാള്‍ക്ക് ജാമ്യം കിട്ടാനുള്ള വഴിയല്ലേ ഒരുക്കുക. എന്നാല്‍ ഇത്രയും പേര്‍ക്ക് അയാളോട് വിരോധമെന്താണെന്നാണ് മനസിലാകാത്തതെന്നും വിധു വിന്‍സെന്റ് പറയുന്നു.

ദിലീപിനോട് വിരോധമില്ല

ദിലീപിനോട് വിരോധമില്ല

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് തന്നെ പ്രതിയാകണമെന്ന് ഡബ്ല്യുസിസിക്ക് യാതൊരു നിര്‍ബന്ധവുമില്ല. ഈ മനുഷ്യനാണ് ഇതിന് പിന്നിലെങ്കില്‍ എന്തിനത് ചെയ്തുവെന്ന അമ്പരപ്പ് ഇപ്പോഴുമുണ്ടെന്നും സംവിധായക പറഞ്ഞു.

Actress Abducted,Director Baiju Suspects Involvement Of Actor | Oneindia Malayalam
കേള്‍ക്കുമ്പോള്‍ ഞെട്ടല്‍

കേള്‍ക്കുമ്പോള്‍ ഞെട്ടല്‍

പലരെയും സിനിമാ രംഗത്തുനിന്ന് പുറത്താക്കാന്‍ ദിലീപ് ശ്രമിച്ചെന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. തന്റെ സാമ്രാജ്യം വളര്‍ത്താന്‍ നടത്തിയ കളികളും പുറത്തായിരുന്നു. ഇതെല്ലാം കേള്‍ക്കുമ്പോള്‍ അല്‍ഭുതം തോന്നുന്നുവെന്നും വിധു വിന്‍സെന്റ് പറയുന്നു.

English summary
Actress Attack case: Women in Cinema face more Threats, new Reveal
Please Wait while comments are loading...