Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന് ഉറക്കമില്ലാ രാത്രി... ജനപ്രിയന്റെ വിധിയിലേക്ക് ഒരു രാത്രിയുടെ ദൂരം കൂടി..! നിർണായകം..

കൊച്ചി: ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ ഇന്നും തീരുമാനമായില്ല. ജാമ്യാപേക്ഷയില്‍ വാദം നാളെയും തുടരും. രാവിലെ 10.30ന് ആരംഭിച്ചെങ്കിലും പ്രതിഭാഗം വാദം പൂര്‍ത്തിയാക്കാനായില്ല. ഒരു രാത്രി കൂടി കാത്തിരിക്കണം ദിലീപിന്റെ വിധിയെന്തെന്ന് അറിയാന്‍. ആദ്യം അങ്കമാലി കോടതിയും പിന്നീട് ഹൈക്കോടതിയും നേരത്തെ ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. ദിലീപിനെതിരെ കടുത്ത പരാമര്‍ശങ്ങളോട് കൂടിയാണ് ജാമ്യഹര്‍ജി കോടതികള്‍ നേരത്തെ തള്ളിയത്.

ശക്തമായി എതിർത്തു

ശക്തമായി എതിർത്തു

ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ അതിശക്തമായാണ് എതിര്‍ത്തത്. ദിലീപിനെതിരെ പോലീസിന് പുതിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് പ്രോസിക്യൂഷന്‍ വാദം. ഇവ പരസ്യമായി പറയാന്‍ സാധിക്കാത്തത് ആണെന്നും പ്രോസിക്യൂഷന്‍ വാദത്തിനിടയില്‍ കോടതിയെ അറിയിച്ചിരുന്നു.

ഫോൺ ലഭിച്ചോ

ഫോൺ ലഭിച്ചോ

മുദ്രവെച്ച കവറിലാണ് പുതിയ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേസിലെ നിര്‍ണായ തെളിവായ നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ സംബന്ധിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ജാമ്യം നല്‍കരുത് എന്നുമാണ് പ്രോസിക്യൂഷന്‍ വാദം

കുറ്റപത്രം വൈകാതെ

കുറ്റപത്രം വൈകാതെ

കേസില്‍ അധികം വൈകാതെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നടിയെ ആക്രമിച്ചത് ആസൂത്രിതമല്ലെന്നും പള്‍സര്‍ സുനിക്ക് ദിലീപ് പണം നല്‍കിയിട്ടില്ലെന്നുമാണ് പ്രതിഭാഗം വാദിച്ചു. 28 കേസുകളിൽ പ്രതിയായ, കള്ളനായ സുനിയെ ഉപയോഗിച്ച് തന്നെ കേസിൽ പെടുത്തുന്നുവെന്നാണ് ദിലീപിന്റെ വാദം.

കോടതിയുടെ വിമർശനം

കോടതിയുടെ വിമർശനം

ആക്രമണത്തിന് ഇരയായ നടിയുടെ പേര് ആവര്‍ത്തിച്ച് പറയരുതെന്ന് പ്രതിഭാഗം അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. പ്രമുഖ അഭിഭാഷകനായ അഡ്വക്കേറ്റ് ബി രാമന്‍ പിള്ളയാണ് ദിലീപിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. മുതിർന്ന അഭിഭാഷകൻ അഡ്വക്കേറ്റ് രാംകുമാറായിരുന്നു നേരത്തെ നടന് വേണ്ടി ഹാജരായത്.

കസ്റ്റഡി ആവശ്യമില്ല

കസ്റ്റഡി ആവശ്യമില്ല

ദിലീപിനെ കസ്റ്റഡിയില്‍ വെയ്‌ക്കേണ്ട കാര്യമില്ലെന്നും പ്രതിഭാഗം വാദിക്കുകയുണ്ടായി. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ നശിപ്പിച്ചെന്നാണ് സുനിയുടെ അഭിഭാഷകന്‍ തന്നെ പറഞ്ഞിരിക്കുന്നത്. അതിനാല്‍ നടന് ജാമ്യം നല്‍കണമെന്നാണ് വാദം.

സുനിയുമായി തർക്കം

സുനിയുമായി തർക്കം

ആക്രമണത്തിന് ഇരയായ നടിയും പള്‍സര്‍ സുനിയും തമ്മില്‍ നേരത്തെ ബന്ധം ഉണ്ടായിരുന്നുവെന്നും ഇവര്‍ തമ്മിലുള്ള തര്‍ക്കമാകാം ക്വട്ടേഷന് കാരണമെന്നും ദിലീപിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വാദിക്കുകയുണ്ടായി.

സുനിയെ വിശ്വസിക്കരുത്

സുനിയെ വിശ്വസിക്കരുത്

ദിലീപിനെതിരെ അന്വേഷണ സംഘത്തിന് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ നടത്തിയ പരാമര്‍ശങ്ങളാണ് ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ കാരണമെന്നും പ്രതിഭാഗം വാദമുയര്‍ത്തി. ക്രിമിനലായ സുനിയുടെ വാക്കുകള്‍ കോടതി വിശ്വസിക്കരുതെന്നും വാദം ഉയര്‍ന്നു.

ദിലീപിനെതിരെ ഗൂഢാലോചന

ദിലീപിനെതിരെ ഗൂഢാലോചന

ലിബര്‍ട്ടി ബഷീര്‍, പരസ്യക്കമ്പനി ഉടമ ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സിനിമയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും ദിലീപിനെ കുടുക്കാന്‍ ശ്രമം നടന്നുവെന്നും നടന്റെ അഭിഭാഷകന്‍ വാദിച്ചു. ഒരു ടവറിന് കീഴില്‍ സുനിയും ദിലീപും വന്നത് കൊണ്ട് ഗൂഢാലോചന നടത്തിയെന്ന് പറയാനാവില്ലെന്നും പ്രതിഭാഗം വാദിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+