നായകനായി വിലസിയ സിനിമാസെറ്റിൽ പ്രതിയായി ദിലീപ് എത്തി... നാട് നീളെ കരിങ്കൊടി, തെറി, കൂവിവിളി ദയനീയം!!

  • By: Kishor
Subscribe to Oneindia Malayalam

മൂന്നര മാസം മുമ്പ് റിലീസായ ദിലീപ് ചിത്രമാണ് ജോർജേട്ടൻസ് പൂരം. പടം ആവറേജായിരുന്നെങ്കിലും ദിലീപിന് ഇതോടെ ശനിദശ തുടങ്ങി എന്ന് പറഞ്ഞാൽ മതിയല്ലോ. ഈ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് പൾസർ സുനിയുമായി ദിലീപ് ഗൂഡാലോചന നടത്തി എന്നാണ് പോലീസ് പറയുന്നത്.

ജനപ്രിയനായകന് ട്രോളുകൾ നിലയ്ക്കുന്നില്ല.. ദിലീപ് ജയിലിൽ എന്തുചെയ്യുന്നു.. മുകേഷിനും ഇന്നസെൻറിനും മോഹൻലാലിനും വരെ അറഞ്ചം പുറഞ്ചം ട്രോളുകൾ!!

പറയുക മാത്രമല്ല ജോർജേട്ടൻസ് പൂരം ഷൂട്ട് ചെയ്ത സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പും നടത്തി. നായകനായി അഭിനയിച്ച സിനിമാ സെറ്റിൽ പ്രതിയായി പോലീസിനൊപ്പം തെളിവെടുപ്പിന് എത്തുക - ഇതിൽപ്പരം എന്ത് ദുരന്തമാണ് ഒരു നടന് ഉണ്ടാകാനുള്ളത്.. ഇവിടം കൊണ്ടും നിർത്തിയില്ല പോലീസ്...

കൊച്ചിയിലെ അബാദ് പ്ലാസയിൽ

കൊച്ചിയിലെ അബാദ് പ്ലാസയിൽ

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഡാലോചന സംബന്ധിച്ച തെളിവെടുപ്പിനായി ദിലീപിനെ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിൽ എത്തിച്ചു. എം ജി റോഡിലുള്ള അബാദ് പ്ലാസയിലെ നാനൂറ്റി പത്താം നമ്പർ മുറിയിലാണ് ദിലീപ് പൾസർ സുനിക്കൊപ്പം ഗൂഡാലോചന നടത്തിയത്. ഇതിന്റെ വിവരങ്ങള്‍ ശേഖരിക്കാനാണ് പോലീസ് സംഘം ദിലീപിനെ അബാദ് പ്ലാസയിൽ കൊണ്ടുവന്നത്.

വൈദ്യപരിശോധനയോടെ തുടക്കം

വൈദ്യപരിശോധനയോടെ തുടക്കം

രണ്ട് ദിവസത്തെ കസ്റ്റഡിയിൽ ലഭിച്ച ദിലീപിനെ വൈകാതെ പോലീസ് തെളിവെടുപ്പിന് കൊണ്ടുപോകുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കിയതിനു ശേഷമായിരുന്നു തെളിവെടുപ്പ് ആരംഭിച്ചത്. പൾസർ സുനിയും ദിലീപുമായി പലയിടത്ത് വെച്ചും ഗൂഡാലോചന നടത്തിയതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്.

ജോർജേട്ടൻസ് പൂരം സെറ്റിൽ

ജോർജേട്ടൻസ് പൂരം സെറ്റിൽ

ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയ തൊടുപുഴയിലെ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലേക്കാണ് പോലീസ് സംഘം ജനപ്രിയ നായകനെ ആദ്യം കൊണ്ടുപോയത്. കനത്ത സുരക്ഷാ സന്നാഹത്തിലായിരുന്നു തെളിവെടുപ്പ്. തൊടുപുഴ വഴുതല ശാന്തിഗിരി കോളേജില്‍ ആയിരുന്നു സിനിമയുടെ ഷൂട്ടിങ്ങ് നടന്നത്.

കരിങ്കൊടി കൂവൽ അസഭ്യവർഷം

കരിങ്കൊടി കൂവൽ അസഭ്യവർഷം

ദിലീപിനെയും കൊണ്ട് തെളിവെടുപ്പിന് കൊണ്ടുപോകുന്ന വാഹനവ്യൂഹത്തിന് നേരെ പലയിടത്തും കരിങ്കൊടി വീശി. മൂവാറ്റുപുഴയില്‍ ദിലീപിന് നേരെ നാട്ടുകാർ കൂകിവിളിച്ചു. അസഭ്യവർഷം നടത്തിയാണ് നാട്ടുകാര്‍ ജനപ്രിയ നടനോടുള്ള പ്രതിഷേധം അറിയിച്ചത്. ഇതിന്ശേഷം സുനിയും ദിലീപും കണ്ടുമുട്ടിയ കൊച്ചിയിലെ അബാദ് പ്ലാസയിലേക്കാണ് പോലീസ് സംഘം ദിലീപിനെ കൊണ്ടുപോയത്.

തുടർന്നുള്ള തെളിവെടുപ്പുകൾ

തുടർന്നുള്ള തെളിവെടുപ്പുകൾ

2016 നവംബര്‍ എട്ടിനു എറണാകുളം തോപ്പുംപടി പാലത്തിനു സമീപം വെല്ലിങ്ടണ്‍ ഐലന്‍ഡിലെ സിഫ്റ്റ് ജങ്ഷന്‍, നവംബര്‍ 14 നു തൊടുപുഴ ശാന്തിഗിരി കോളേജിനു സമീപം ഷൂട്ടിങ് ലൊക്കേഷന്‍ എന്നിവിടങ്ങളില്‍ പ്രതികള്‍ ഗൂഡാലോചന നടത്തി. ലൊക്കേഷനില്‍ കാരവന്‍ വാഹനത്തിൽ വെച്ചും ഇരുവരും കണ്ടതായും മൊഴിയുണ്ട്.

English summary
Actress attack case: Dileep under police custody, investigations starts.
Please Wait while comments are loading...