ദിലീപിന് സുനിയുടെ കത്ത്...ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത്!! കടലാസ് നല്‍കിയത്...

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലുള്ള മുഖ്യപ്രതി സുനില്‍ കുമാര്‍ നടന്‍ ദിലീപിന് എഴുതിയ കത്തിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. സുനിക്ക് ജയിലിലെ സീലോടു കൂടി കടലാസ് എവിടെ നിന്നു ലഭിച്ചൂവെന്നത് നേരത്തേ തന്നെ ദുരൂഹതയുയര്‍ത്തിയിരുന്നു. ഇക്കാര്യത്തിലാണ് ജയില്‍ അധികൃതര്‍ ഇപ്പോള്‍ അന്വേഷണം നടത്തിയിരിക്കുന്നത്. തടവുകാരില്‍ ഒരാള്‍ കടലാസ് മോഷ്ടിച്ചതാണെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. തനിക്കൊപ്പം സെല്ലിലുണ്ടായിരുന്ന നിയമ വിദ്യാര്‍ഥിയെക്കൊണ്ടാണ് സുനി ദിലീപിനുള്ള കത്ത് എഴുതിച്ചതെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.

അമ്മ യോഗത്തില്‍ ഒന്നും ചര്‍ച്ചയായില്ല!! പിന്തുണയും പ്രാര്‍ഥനയും വേണമെന്ന് ദിലീപ്...

നല്‍കിയത് ജയില്‍ ഉദ്യോഗസ്ഥരല്ല

നല്‍കിയത് ജയില്‍ ഉദ്യോഗസ്ഥരല്ല

ജയില്‍ മുദ്രയുള്ള കടലാസിലാണ് സുനി ദിലീപിന് എഴുതിയ കത്തെന്നത് ജയില്‍ അധികൃതരെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തിയിരുന്നു. എന്നാല്‍ ജയില്‍ അധികൃതര്‍ നടത്തിയ അന്വേഷത്തില്‍ എല്ലാ വിവരങ്ങളും പുറത്തുവരികയായിരുന്നു.

കടലാസ് നല്‍കിയത്

കടലാസ് നല്‍കിയത്

തടവുകാരില്‍ ഒരാള്‍ വെല്‍ഫെയറുടെ ഓഫീസ് മുറിയില്‍ നിന്നു കടലാസ് മോഷ്ടിക്കുകയായിരുന്നുവെന്നാല്‍ ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ആരാണ് ഇതു ചെയ്തതെന്നു വ്യക്തമായിട്ടില്ല.

ഫോണ്‍ ഉപയോഗിച്ചിട്ടില്ല

ഫോണ്‍ ഉപയോഗിച്ചിട്ടില്ല

സെല്ലിനുള്ളിലെ ടോയ്‌ലറ്റില്‍ വച്ചാണ് സുനി ദീലിപിന്റെ മാനേജരെയും മറ്റു പലരേയും വിളിച്ചതെന്നാണ് നേരത്ത സൂചനകളുണ്ടായിരുന്നത്. എന്നാല്‍ ജയില്‍ മേധാവി ഇതു നിഷേധിച്ചിട്ടുണ്ട്. ജയിലിനു പുറത്തുവച്ചാണ് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതെന്നും ജയിലിനുള്ളില്‍ വച്ച് ഒരിക്കല്‍പ്പോലും സുനില്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നും ജയില്‍ മേധാവി ആര്‍ ശ്രീലേഖയ്ക്കു സൂപ്രണ്ട് ജയകുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്

എടുത്തത് അയാള്‍...

എടുത്തത് അയാള്‍...

ജയില്‍ ജീവനക്കാരുടെ കുറവുകാരണം തടവുകാരിലൊരാളെയാണ് ജയല്‍ വെല്‍ഫെയര്‍ ഓഫീസറെ സഹായിക്കാന്‍ നിയോഗിച്ചിരുന്നത്. ഇയാള്‍ വെല്‍ഫെയര്‍ ഓഫീസര്‍ അറിയാതെ പലര്‍ക്കും കടലാസുകള്‍ കൈമാറിയിട്ടുണ്ട്. സുനിലിന് ഇങ്ങനെയായിരിക്കാം ഇതു ലഭിച്ചതെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

ജയില്‍ അധികൃതര്‍ക്ക് വീഴ്ചയുണ്ടായിട്ടില്ല

ജയില്‍ അധികൃതര്‍ക്ക് വീഴ്ചയുണ്ടായിട്ടില്ല

സുനിലിന് ജയില്‍ മുദ്രയോട് കൂടിയ കത്ത് ദിലീപിന് എഴുതിയ സംഭവത്തിലും ഫോണ്‍ ഉപയോഗിച്ച് പലരെയും വിളിച്ച സംഭവത്തിലും തങ്ങള്‍ക്കു വീഴ്ച സംഭവിച്ചിട്ടില്ലെന്നുമെന്നാണ് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.

കത്ത് എഴുതിച്ചത് ഇങ്ങനെ...

കത്ത് എഴുതിച്ചത് ഇങ്ങനെ...

സുനില്‍ സഹതടവുകാരനായ നിയമ വിദ്യാര്‍ഥിക്ക് വലിയ വാഗ്ദാനം നല്‍കിയാണ് കത്തെഴുതിച്ചത്. കത്ത് എഴുതി നല്‍കിയാല്‍ ജാമ്യമെടുക്കാന്‍ സഹായിക്കാമെന്നും ഇതിനുള്ള ആളുകള്‍ ജയിലിനു പുറത്തുണ്ടെന്നും സുനി ഇയാളോട് പറഞ്ഞിരുന്നതായും തെളിഞ്ഞിരുന്നു.

കത്ത് പുറത്തെത്തിച്ചത്

കത്ത് പുറത്തെത്തിച്ചത്

സനല്‍, വിഷ്ണു എന്നിവര്‍ വഴിയാണ് സുനില്‍ ഈ കത്ത് ദിലീപിന് എത്തിച്ചുകൊടുത്തത്. കത്തിലെ കൈയ്യക്ഷരം സുനിയുടേത് അല്ലെന്നു കത്തു പുറത്തുവന്നപ്പോള്‍ തന്നെ ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കായിരുന്നു.

English summary
Actress atatcked: Jail department Clarification
Please Wait while comments are loading...